Indian

'പരസ്പരം പോരടിക്കാന്‍ എന്റെ ചിത്രം ഉപയോഗിച്ചു, എന്ത് ഭ്രാന്താണെന്ന് നോക്കൂ';പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ
വോട്ട് ക്രമക്കേടിനായി തന്റെ ചിത്രം ഉപയോഗിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരിച്ച് ബ്രസീലിയന്‍ മോഡല്‍ ലാരിസ ബൊനേസി. 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാരിസയുടെ ചിത്രം ഉപയോഗിച്ച് 10 ബൂത്തുകളിലായി 22 വോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ലാരിസ എത്തിയത്. ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രം ഉപയോഗിച്ചതിന്റെ ഞെട്ടല്‍ ലാരിസ പ്രകടിപ്പിച്ചു. ഉപയോഗിച്ചത് തന്റെ പഴയ ചിത്രമാണെന്നും അന്ന് താന്‍ ചെറുപ്പക്കാരിയായിരുന്നെന്നും ലാരിസ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. 'എന്റെ ആ പഴയ ചിത്രം അവര്‍ ഇന്ത്യയില്‍ വോട്ടിനായി ഉപയോഗിക്കുന്നു. പരസ്പരം പോരടിക്കാന്‍ അവര്‍ എന്റെ ചിത്രം ഉപയോഗിക്കുന്നു. എന്ത് ഭ്രാന്താണെന്ന് നോക്കൂ..' ലാരിസ പറഞ്ഞു. ഇന്നലെ നടത്തിയ

More »

'ഒരു ഖാനെയും ഞങ്ങളിവിടെ മേയറാകാന്‍ അനുവദിക്കില്ല'; മംദാനിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്
സൊഹാറാന്‍ മംദാനിയെ ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുത്തതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. മുംബൈ ബിജെപി അധ്യക്ഷനും അന്ധേരി വെസ്റ്റ് എംഎല്‍എയുമായ അമിത് സതമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഒരു ഖാനെയും തങ്ങളിവിടെ മേയറാകാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ പറഞ്ഞത്. ന്യൂയോര്‍ക്കില്‍ നടന്നത് വോട്ട് ജിഹാദ് ആണെന്നും അതേ രാഷ്ട്രീയം ഇവിടെ കൊണ്ടുവരാന്‍

More »

17 കാരിയായ ഗര്‍ഭിണിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് കാമുകന്‍ ; കീഴടങ്ങാന്‍ പൊലീസിനായി കാത്തുനിന്നു
ഝാര്‍ഖണ്ഡിലെ ഗുമ്ല ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത തന്റെ ഗര്‍ഭിണിയായ കാമുകിയെ യുവാവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. റായ്ദിഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുരാന റായ്ദിഹ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 17 കാരിയായ അന്‍ഷിക തിര്‍ക്കി അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ഛത്തീസ്ഗഢിലെ ധരംജയ്ഗഢിലെ ശാന്തിനഗര്‍ സ്വദേശിയായ പെണ്‍കുട്ടി ഒരാഴ്ചയായി പ്രതി സുമന്‍ യാദവിന്റെ

More »

സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങി ലോട്ടറിയെടുത്തു ; 11 കോടി സമ്മാനം ; സുഹൃത്തിന് ഒരു കോടി നല്‍കുമെന്ന് യുവാവ്
ലോട്ടറി ഒരു ഭാഗ്യ പരീക്ഷണം തന്നെ. ഏതായാലും പച്ചക്കറി വില്‍പ്പനക്കാരനെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്.സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് വാങ്ങിയ ലോട്ടറിക്ക് നറുക്കെടുത്തപ്പോള്‍ ജാക്ക്പോട്ട് സമ്മാനമായ 11 കോടി അടിച്ചിരിക്കുകയാണ് പച്ചക്കറി വില്‍പ്പനക്കാരനായ സെഹ്റയ്ക്ക്. ജയ്പൂര്‍ കോട്ട്പുട്ലിയില്‍ നിന്നുള്ളയാളാണ് സഹ്റാന്‍ പഞ്ചാബിലേക്കുള്ള ഒരു

More »

ഹൈദരാബാദില്‍ ഡോക്ടറുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍ കണ്ടെത്തി
ഹൈദരാബാദില്‍ ഡോക്ടറുടെ വീട്ടില്‍ നടന്ന എക്സൈസ് റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍ കണ്ടെത്തി. മുര്‍ഷിദാബാദിലെ ഡോക്ടര്‍ ജോണ്‍ പോളിന്റെ വസതിയിലായിരുന്നു റെയ്ഡ് നടന്നത്. വാടക വീട് കേന്ദ്രീകരിച്ച് ഡോക്ടറും സംഘവും ലഹരിവില്‍പ്പന നടത്തുകയായിരുന്നു എന്നാണ് വിവരം. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ലഹരിവസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നതായി അന്വേഷണ സംഘം

More »

ഒരു മണിക്കൂറോളം അക്രമി കാത്തിരുന്നു,ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനേഴുകാരിക്കുനേരെ യുവാവ് വെടിയുതിര്‍ത്തു; നില ഗുരുതരം
ഹരിയാനയിലെ ഫരീദാബാദില്‍ പതിനേഴുകാരിക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ കാത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. തോളിലും വയറിലും വെടിയേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെടിയുതിര്‍ത്ത ജതിന്‍ മംഗ്ല എന്ന യുവാവിനെ ഫരീദാബാദ്

More »

കാമുകിക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സില്‍; പുലര്‍ച്ചെ ഭാര്യയെത്തി പൂട്ടിയിട്ടു ; തുറന്നുവിടണമെന്ന് അപേക്ഷിക്കുന്ന വീഡിയോ പുറത്ത്
കാമുകിക്കൊപ്പം കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലാണ് സംഭവം. മഴിയവാന്‍ സര്‍ക്കിള്‍ ഓഫീസര്‍ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ റാണി പൂട്ടിയിട്ടത്. തന്നെ തുറന്നുവിടണമെന്ന് വീട്ടിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥന്‍ ഭാര്യയോട് അപേക്ഷിക്കുന്നത് വീഡിയോയില്‍

More »

നിനക്കുവേണ്ടി ഞാന്‍ ഭാര്യയെ കൊന്നു, ഡോക്ടര്‍ മെസേജയച്ചത് നിരവധി യുവതികള്‍ക്ക്
ബെംഗളൂരുവില്‍ ഭാര്യയെ അനസ്‌തേഷ്യ കുത്തിവച്ച് കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. ഭാര്യയുടെ കൊലപാതകത്തിന് പിന്നാലെ നിനക്കു വേണ്ടിയാണ് ഞാന്‍ ഭാര്യയെ കൊന്നത് എന്ന് പ്രതിയായ ഭര്‍ത്താവ് ഡോ.മഹേന്ദ്ര അഞ്ചോളം സ്ത്രീകള്‍ക്ക് സന്ദേശമയച്ചതായി പൊലീസ്. ഭാര്യ മരിച്ച് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഇത്. തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഒരു മെഡിക്കല്‍ പ്രൊഫഷണലായ യുവതി

More »

ട്യൂഷന്‍ കഴിഞ്ഞു മടങ്ങവേ എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
കൊല്‍ക്കത്തയെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം .ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ടാം ക്ലാസുകാരിയെ നാലു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ഡം ഡം പ്രദേശത്താണ് ക്രൂരകൃത്യം അരങ്ങേറിയത്. കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളാണ് സംഭവം. ഒരു സുഹൃത്തിനോട് കമലാപൂര്‍ പാര്‍ക്കില്‍

More »

ബിഹാര്‍ വിധിയെ ചൊല്ലി തര്‍ക്കം ; യുവാവിനെ കൊലപ്പെടുത്തി അമ്മാവനും സുഹൃത്തും

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 22കാരനെ കൊലപ്പെടുത്തി അമ്മാവനും സുഹൃത്തും. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ബിഹാരിലെ ശിവഹാര്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളികളായ ശങ്കര്‍ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശങ്കറിന്റെ അമ്മാവന്‍

അത് കുടുംബ കാര്യം, പരിഹരിക്കാന്‍ ഞാനിവിടെയുണ്ട് ; തേജസ്വി രോഹിണി വഴക്കില്‍ പ്രതികരിച്ച് ലാലു പ്രസാദ് യാദവ്

ആര്‍ജെഡിയിലെ തര്‍ക്കം കുടുംബത്തിനുള്ളിലെ വിഷയമെന്ന് ലാലു പ്രസാദ് യാദവ്. പ്രശ്‌നങ്ങള്‍ താന്‍ ഉടന്‍ പരിഹരിക്കുമെന്ന് ലാലു പ്രസാദ് യാദവ് ആര്‍ജെഡി നേതാക്കളോട് പറഞ്ഞു. ആര്‍ജെഡി നിയമസഭാ കക്ഷി നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്ത യോഗത്തിലായിരുന്നു ലാലുവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിലെ

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണം ; ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിര്‍മ്മിക്കാനുള്ള ഗുഢാലോചന നടന്നതായി റിപ്പോര്‍ട്ട്

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണം എന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിര്‍മ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം. ചാവേറായ ഉമര്‍

ഉമര്‍ നബിയും സംഘവും ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത് കോഡ് ഭാഷ ; സ്‌ഫോടക വസ്തുക്കള്‍ക്ക് ഉപയോഗിച്ചത് ബിരിയാണിയെന്ന വാക്ക്

ചെങ്കോട്ട സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉമര്‍ നബിയും സംഘവും ആശയവിനിമയത്തിന് കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്ന് എന്‍ഐഎ. സ്ഫോടക വസ്തുക്കള്‍ക്ക് 'ബിരിയാണി' എന്ന വാക്കാണ് ഉപയോഗിച്ചത്. പ്രത്യേക പരിപാടികള്‍ക്ക് 'ധാവത്ത്' എന്ന വാക്ക് ഉപയോഗിച്ചു. ടെലഗ്രാം വഴിയായിരുന്നു

'ഡല്‍ഹി സ്‌ഫോടനം കശ്മീരിലെ പ്രശ്നങ്ങളുടെ പ്രതിഫലനം'; വിവാദപ്രസ്താവനയുമായി മെഹബൂബ മുഫ്തി

ഡല്‍ഹി സ്‌ഫോടനത്തില്‍ വിവാദപ്രസ്താവനയുമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. ചെങ്കോട്ടയ്ക്ക് മുന്നിലെ സ്‌ഫോടനം കശ്മീരിലെ പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് ആക്രമണമെന്നാണ് പരാമര്‍ശം. വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാരെന്നും മെഹബൂബ മുഫ്തി

മക്കയില്‍ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു; 40 മരണം, മരിച്ചത് ഹൈദരാബാദില്‍ നിന്നുള്ള സംഘം

മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് അപകടത്തില്‍ പെട്ട് 40 മരണമെന്ന് റിപ്പോര്‍ട്ട്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്, ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഈ സംഘത്തില്‍ അധികവും