Kerala

ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കി പാകിസ്താനില്‍ സംഘര്‍ഷം സൃഷ്ടിച്ചുവെന്ന് അഖില്‍ മാരാര്‍ ; ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ഉന്നയിച്ച അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്ഐആര്‍. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ BNS 152 ആണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ പഹല്‍ഗാം വിഷയം ഉയര്‍ത്തി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കി പാകിസ്താനില്‍ സംഘര്‍ഷം സൃഷ്ടിച്ചെന്നുമാണ് അഖില്‍

More »

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ
കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം. 15 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. അമ്മാവന്‍ ജോസ് സുന്ദരത്തിന് 15 ലക്ഷം രൂപ പിഴത്തുക നല്‍കണം. കേസില്‍ കേദല്‍ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേദലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മാതാപിതാക്കളായ ജീന്‍ പദ്മ, രാജാ തങ്കം, സഹോദരി കരോളിന്‍,

More »

പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു , ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് പിന്നിലെ ഉപാധികള്‍ വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാല്‍
ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് പിന്നിലെ ഉപാധികള്‍ വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. എന്തെല്ലാം ഉപാധികളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തിയതെന്നും പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പാര്‍ലമെന്റ് വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കണെമന്നും കെ.സി വേണുഗോപാല്‍

More »

സ്‌കൂട്ടറിലും ബാഗിലും വ്യാജ ലഹരിമരുന്ന് വച്ച് എക്‌സൈസിനെ കൊണ്ടു പിടിപ്പിച്ചത് ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ; ലിവിയയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി
ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തിന്റെ ആസൂത്രണത്തിന് പിന്നില്‍, ഷീലാ സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസെന്ന് പ്രത്യേക അന്വേഷണസംഘം. മരുമകളുമായി ഷീല സണ്ണിക്ക് ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് കൃത്യത്തിന് കാരണം. പ്രതി നാരായണ ദാസിനെയും ഷീല സണ്ണിയുടെ മരുമകളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ലിവിയയുടെ പങ്കാളിത്തം നാരായണദാസ്

More »

'മരണത്തെ പ്രണയിക്കണം''; പാലായില്‍ ജീവനൊടുക്കിയ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
കഴിഞ്ഞ ദിവസം കോട്ടയം പാലായില്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥിനി സില്‍ഫാ സാജന്റെ (മിന്നു,19 ), ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ വിദ്യാര്‍ഥിനി എഴുതിയിരിക്കുന്നത്. എട്ടാം ക്ലാസ്സ് മുതല്‍ താന്‍ മരണത്തിനായി കാത്തിരിക്കുകയാണെന്നും രണ്ട് തവണ നടത്തിയ ആത്മഹത്യ ശ്രമം

More »

പൊതുവേദിയില്‍ കുഴഞ്ഞുവീണ് വിശാല്‍, ആരോഗ്യനിലയില്‍ ആശങ്ക
പൊതുവേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍. വില്ലുപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് നടന്‍ ബോധരഹിതനായി കുഴഞ്ഞുവീണത്. സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച് പോകവെയാണ് നടന്‍ വീണത്. ഉടന്‍ തന്നെ നടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്

More »

'താന്‍ പാര്‍ട്ടിയെ ജനകീയമാക്കി, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതൊന്നും ഒരു പ്രശ്‌നമല്ല'; തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ സുധാകരന്‍
കോണ്‍ഗ്രസ് യുണിറ്റ് കമ്മിറ്റി തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അത് തന്റെ പിന്‍ഗാമിയിലൂടെ സാധ്യമാക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങില്‍ തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് സംസാരിക്കുന്നതിനിടയിലാണ് കെ സുധാകരന്‍ ഇക്കാര്യം പരാമര്‍ശിച്ചത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വേദിയില്‍

More »

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങള്‍; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേല്‍ക്കും
പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വെച്ച് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറും. നിയുക്ത അധ്യക്ഷന്‍ സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നിവരും ചുമതലയേല്‍ക്കും. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കെ കരുണാകരന്റെയും

More »

വിവാഹത്തിന് സ്വര്‍ണമണിഞ്ഞില്ലെങ്കില്‍ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്‍ ഭീഷണിപ്പെടുത്തി ; പരാതി നല്‍കി വധുവിന്റെ അമ്മ
സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ വരന്റെ വീട്ടുകാര്‍ വിസമ്മതിച്ചതിന്റെ പേരില്‍ യുവതി വിവാഹത്തില്‍ നിന്നും പിന്മാറിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി പെണ്‍കുട്ടിയുടെ അമ്മ. വരന്റെ വീട്ടുകാര്‍ നടത്തിയ ഭീഷണിയും ആക്ഷേപവും കാരണമാണ് മകള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ അമ്മ കരീലക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയത്.

More »

'പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ട കേസ്, രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാന കേസ്'; സര്‍ക്കാരിന്റെ ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികരണവുമായി ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. സര്‍ക്കാരിന്റെ ഇരട്ട നീതിയെന്നാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ അത് മാനനഷ്ട കേസും

പിണറായിക്ക് ധാര്‍ഷ്ട്യം, ഗോവിന്ദന് ഔചിത്യമില്ല, കൊല്ലം വിശാലജില്ലാകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊല്ലത്തുണ്ടായ കനത്ത തിരിച്ചടി സംസ്ഥാനനേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന വിമര്‍ശനമാണ് അംഗങ്ങള്‍ ഉന്നയിച്ചത്. പിണറായിയുടെ ധാര്‍ഷ്ട്യം പാര്‍ട്ടിയെ തളര്‍ത്തിയെന്ന് സിപിഎം കൊല്ലം വിശാലജില്ലാകമ്മിറ്റിയില്‍ വിമര്‍ശനം. ഇത് പാര്‍ട്ടിയെയും

പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു; മണിക്കൂറുകള്‍ക്കകം യുവദമ്പതികളുടെ വിയോഗം ; ദുരൂഹത

വീട്ടുകാരെയും നാടിനെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് യുവ ദമ്പതികളുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എന്‍ സി മുഹമ്മദ് അസ്ലം (30), ഭാര്യ നെടിയിരുപ്പ് കാരിമുക്ക് വെള്ളാരത്തൊടി കെ ഫര്‍ഹാന (28) എന്നിവരാണ് മരിച്ചത്. ഫര്‍ഹാനയെ തറയില്‍

കൈക്കൂലി വാങ്ങാന്‍ സിഐ ഉപയോഗിച്ചത് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ; മാസപ്പടിയായി വാങ്ങിയത് 2.25 ലക്ഷം രൂപ

കൈക്കൂലി വാങ്ങാന്‍ സിഐ ഉപയോഗിച്ചത് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട്. കോട്ടയം വൈക്കം സി ഐ ഷമീര്‍ ഖാനാണ് രണ്ടര ലക്ഷത്തോളം രൂപ അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുവഴി കൈക്കലാക്കിയത്. ഷമീര്‍ ഖാന്റെ ഓഫീസില്‍ നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയത്. മാസപ്പടിയായി 2.25 ലക്ഷം

15 വര്‍ഷത്തിനിടെ ഏഴ് മരണങ്ങള്‍ , ദുരൂഹത ഒഴിയുമോ ? കൂടത്തില്‍ കേസില്‍ ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജയമാധവന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതി രവീന്ദ്രന്‍ നായര്‍ ഗൂഢാലോചന ആരംഭിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രവീന്ദ്രന്‍ നായരെ

നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ആ ബോസ് ആര് ? സിനഗോഗിന് തീയിട്ട കേസില്‍ ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം; പ്രതി ആയുധങ്ങളെക്കുറിച്ച് നെറ്റില്‍ തെരഞ്ഞതായി പൊലീസ്

എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിന്റെ 'ബോസി'ലേക്ക് എത്താന്‍ പൊലീസ് ശ്രമം. എബിന്റെ ഫോണിലെ ബോസ് എന്ന ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ടെലഗ്രാം ചാറ്റുകളില്‍ വിശദ സൈബര്‍ പരിശോധന നടത്തും. വിവരങ്ങള്‍ തേടി ടെലഗ്രാമിന് കത്തും അയച്ചു. എബിന് മാനസിക