Kerala

കൊഴുപ്പ് നീക്കല്‍ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയില്‍, 9 വിരലുകള്‍ മുറിച്ചുകളഞ്ഞു ; ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിക്ക് ആരോഗ്യവകുപ്പ് ലൈസന്‍സ് നല്‍കി !!
കൊഴുപ്പ് നീക്കല്‍ ശസത്രക്രിയക്ക് വിധേയയായ യുവതി ചികിത്സാ പിഴവിനെതുടന്ന് ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയക്ക് ആരോഗ്യവകുപ്പ് ലൈസന്‍സ് നല്‍കി. കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ക്ലിനികിനാണ് മെയ് അഞ്ചിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ ആശുത്രി ഉടമകള്‍ക്കായി ഉദ്യോഗസ്ഥര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.  അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവതിയാണ് ആഴ്ചകളായി ദുരിത ജീവിതം നയിക്കുന്നത്. അമിതമായ അളവില്‍ കൊഴുപ്പ് നീക്കിയതിനാല്‍ രക്തകുഴലുകളുടെ പ്രവര്‍ത്തനം കതരാറിലാകുകകയും ഒന്‍പത് വിരലുകള്‍ മുറിച്ച് മാറ്റുകയും ചെയ്യണ്ടിവന്നു. പ്രവര്‍ത്തനാനുമനതിയില്ലാതെ ശത്രക്രിയ നല്‍കിയതിന് കഴക്കൂട്ടം പൊലീസ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്ത്

More »

സ്വര്‍ണ്ണത്തോടുള്ള ഭ്രമം കൊണ്ട് മോഷ്ടിച്ചതെന്ന് മൊഴി ; നവ വധുവിന്റെ 30 പവന്‍ സ്വര്‍ണ്ണം ആദ്യരാത്രി മോഷ്ടിച്ചത് വരന്റെ ബന്ധു
കണ്ണൂര്‍ കരിവെള്ളൂരില്‍ വിവാഹ ദിനത്തില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം മോഷ്ടിച്ച യുവതി പിടിയില്‍. വരന്റെ ബന്ധുവാണ് പിടിയിലായത്. വേങ്ങാട് സ്വദേശി വിപിനിയാണ് (46) പിടിയിലായത്. സ്വര്‍ണത്തോടുള്ള ഭ്രമം കൊണ്ടാണ് താന്‍ മോഷ്ടിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവതി സ്വര്‍ണം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പലിയേരി സ്വദേശി എ കെ അര്‍ജ്ജുന്റെ

More »

'അതിര്‍ത്തിക്കപ്പുറത്തേക്ക് പോകും മുന്‍പ് കണ്ണൂരിലേക്ക് സ്വരാജ് ഒന്നുപോകണം'; രാഹുല്‍ മാങ്കൂട്ടത്തില്‍
സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം സ്വന്തം വീട് തകരാത്തിയടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന എം സ്വരാജിന്റെ എഫ്ബി പോസ്റ്റിനോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അതിര്‍ത്തിക്കപ്പുറത്തേക്ക് പോകും മുന്‍പ് അങ്ങേയ്ക്ക് സംഘടനാപരമായ ഉത്തരവാദിത്വമുള്ള കണ്ണൂരിലേക്ക് സ്വരാജ് ഒന്നുപോകണമെന്നാണ് രാഹുലിന്റെ പ്രതികരണം. രാജ്യം

More »

മറുപടി ഇങ്ങനെയാകണം, വാര്‍ത്ത കേട്ടപ്പോള്‍ അഭിമാനവും സന്തോഷവും; പാകിസ്ഥാനെതിരെ തിരിച്ചടിച്ചതില്‍ പ്രതികരണവുമായി ആരതി രാമചന്ദ്രന്‍
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട സൈനികന്‍ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി രാമചന്ദ്രന്‍. തിരിച്ചടിയുടെ വാര്‍ത്തകേട്ടപ്പോള്‍ സന്തോഷവും ആശ്വാസവും തോന്നിയെന്നും ആരതി പറഞ്ഞു. ഒരു കുറ്റവും ചെയ്യാത്ത സാധാരണക്കാര്‍ക്ക് എതിരെ ആക്രമണം നടത്തുമ്പോള്‍ തിരിച്ചടി നല്‍കേണ്ടത് ഈ രീതിയില്‍

More »

കാട്ടാക്കടയില്‍ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും
കാട്ടാക്കടയില്‍ 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം സെഷന്‍സ് കോടതിയുടേതാണ് വിധി. പൂവച്ചല്‍ സ്വദേശിയായ അരുണ്‍ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറി(15)നെ 2023 ഓഗസ്റ്റ് 30-നാണ് പ്രതി തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജന്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം

More »

അമ്മ ശുചീകരണത്തൊഴിലാളി, മാനസിക വെല്ലുവിളിയുള്ള അച്ഛന്‍ ;വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കി ഗ്രീഷ്മ ഇല്ലാതാക്കിയത് വിദ്യാര്‍ത്ഥിയുടെ ജീവിതം
വ്യാജ അഡ്മിഷന്‍ ടിക്കറ്റ് നിര്‍മിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ തകര്‍ത്തത് ഒരു വിദ്യാര്‍ത്ഥിയുടെ നീണ്ട കാലത്തെ സ്വപ്‌നമാണ്. പത്തനംതിട്ട നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി സെന്ററില്‍ പിടിക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ സ്വപ്നം വെറ്റിനറി ഡോക്ടര്‍ ആകണമെന്നാണ്. മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനും ശുചീകരണ തൊഴിലാളിയായ അമ്മയും രണ്ടര ലക്ഷത്തോളം രൂപ കടം

More »

'കുത്തിവയ്പ്പ് എടുത്തപ്പോള്‍ മരുന്ന് മുഴുവന്‍ കയറിയില്ല, ബാക്കി മരുന്ന് മുറിവിലേക്ക് ഒഴിച്ചു'; പുനലൂര്‍ താലൂക്കാശുപത്രിക്കെതിരെ പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ അമ്മ
പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണവുമായി കുട്ടിയുടെ അമ്മ. കുന്നിക്കോട് സ്വദേശി നിയ ഫൈസലിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് അമ്മ ഹബീറ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഹബീറ പറഞ്ഞു. 'പുനലൂര്‍ താലൂക്കാശുപത്രിയില്‍ കുട്ടിക്ക് ചികിത്സ

More »

'കെഎസ് തുടരണം'; കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചരണം
കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ തുടരണം എന്നാവശ്യപ്പെട്ട്  വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ എസ് തുടരണം എന്ന വാചകത്തതോടെയാണ്   കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്' 'താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്‌ലെക്‌സ്

More »

ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ; ഇന്ന് കോടതി വിധി പറയും
തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ബന്ധു കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍  കോടതി ഇന്ന് വിധി പ്രസ്താവിക്കും. കാട്ടാക്കട  സ്വദേശി ആദിശേഖരിനെ കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിക്കുക. പൂവച്ചല്‍ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ  പ്രിയരഞ്ജനാണ് കേസിലെ പ്രതി. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍

More »

'പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ട കേസ്, രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാന കേസ്'; സര്‍ക്കാരിന്റെ ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികരണവുമായി ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. സര്‍ക്കാരിന്റെ ഇരട്ട നീതിയെന്നാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ അത് മാനനഷ്ട കേസും

പിണറായിക്ക് ധാര്‍ഷ്ട്യം, ഗോവിന്ദന് ഔചിത്യമില്ല, കൊല്ലം വിശാലജില്ലാകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊല്ലത്തുണ്ടായ കനത്ത തിരിച്ചടി സംസ്ഥാനനേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന വിമര്‍ശനമാണ് അംഗങ്ങള്‍ ഉന്നയിച്ചത്. പിണറായിയുടെ ധാര്‍ഷ്ട്യം പാര്‍ട്ടിയെ തളര്‍ത്തിയെന്ന് സിപിഎം കൊല്ലം വിശാലജില്ലാകമ്മിറ്റിയില്‍ വിമര്‍ശനം. ഇത് പാര്‍ട്ടിയെയും

പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു; മണിക്കൂറുകള്‍ക്കകം യുവദമ്പതികളുടെ വിയോഗം ; ദുരൂഹത

വീട്ടുകാരെയും നാടിനെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് യുവ ദമ്പതികളുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എന്‍ സി മുഹമ്മദ് അസ്ലം (30), ഭാര്യ നെടിയിരുപ്പ് കാരിമുക്ക് വെള്ളാരത്തൊടി കെ ഫര്‍ഹാന (28) എന്നിവരാണ് മരിച്ചത്. ഫര്‍ഹാനയെ തറയില്‍

കൈക്കൂലി വാങ്ങാന്‍ സിഐ ഉപയോഗിച്ചത് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ; മാസപ്പടിയായി വാങ്ങിയത് 2.25 ലക്ഷം രൂപ

കൈക്കൂലി വാങ്ങാന്‍ സിഐ ഉപയോഗിച്ചത് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട്. കോട്ടയം വൈക്കം സി ഐ ഷമീര്‍ ഖാനാണ് രണ്ടര ലക്ഷത്തോളം രൂപ അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുവഴി കൈക്കലാക്കിയത്. ഷമീര്‍ ഖാന്റെ ഓഫീസില്‍ നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയത്. മാസപ്പടിയായി 2.25 ലക്ഷം

15 വര്‍ഷത്തിനിടെ ഏഴ് മരണങ്ങള്‍ , ദുരൂഹത ഒഴിയുമോ ? കൂടത്തില്‍ കേസില്‍ ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജയമാധവന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതി രവീന്ദ്രന്‍ നായര്‍ ഗൂഢാലോചന ആരംഭിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രവീന്ദ്രന്‍ നായരെ

നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ആ ബോസ് ആര് ? സിനഗോഗിന് തീയിട്ട കേസില്‍ ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം; പ്രതി ആയുധങ്ങളെക്കുറിച്ച് നെറ്റില്‍ തെരഞ്ഞതായി പൊലീസ്

എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിന്റെ 'ബോസി'ലേക്ക് എത്താന്‍ പൊലീസ് ശ്രമം. എബിന്റെ ഫോണിലെ ബോസ് എന്ന ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ടെലഗ്രാം ചാറ്റുകളില്‍ വിശദ സൈബര്‍ പരിശോധന നടത്തും. വിവരങ്ങള്‍ തേടി ടെലഗ്രാമിന് കത്തും അയച്ചു. എബിന് മാനസിക