Kerala
വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്‌റംഗിയെന്ന വില്ലന്റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ സംഘടനകളും വിഷയത്തില്‍ മൗനത്തിലാണ്. വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍
ബിജെപി സംസ്ഥാന പ്രസിഡണ്ട് തന്നെ നേരിട്ട് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പറയാതെ പറഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. താന്‍ കാണില്ല എന്ന് പ്രഖ്യാപിച്ചതോടെ അണികള്‍ക്കും അത് കൃത്യമായ സന്ദേശമാണ്. ലിബറല്‍ മുഖത്തോടെ ബിജെപി സംസ്ഥാന പ്രസിഡണ്ടായ രാജീവ് ചന്ദ്രശേഖര്‍ എത്ര പെട്ടെന്നാണ് അസഹിഷ്ണുതയുടെ പ്രതീകമായി മാറിയതെന്ന്
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സഹ പ്രവര്‍ത്തകന്‍ സുകാന്തിനെ തനിക്ക് അറിയില്ലെന്ന് മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞു. വീട്ടില്‍ വരുമ്പോള്‍ മേഘ നല്ല ഹാപ്പി ആയിരുന്നു. മരണ ശേഷമാണ് മേഘയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചത്. അതുകണ്ടപ്പോള്‍ ഞെട്ടിയെന്നും പിതാവ് വെളിപ്പെടുത്തി. 'ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു
'എമ്പുരാന്‍' സിനിമ റീ സെന്‍സറിങ്ങിന് വിധേയമാകുന്നതിന് മുമ്പ് കാണാനുള്ള തിരക്കിലാണ് പ്രേക്ഷകര്‍. ഇതിനിടെ ഗുജറാത്ത് കലാപത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ ബാബു ബജ്രംഗിയുടെ ചിത്രവും കുറിപ്പും പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. എമ്പുരാന്‍ പേര് മാറി വല്ല 'ഏഴാം തമ്പുരാന്‍' ആവുന്നതിന് ന് മുമ്പ് യഥാര്‍ത്ഥ പേരിലുള്ള ഒരു സംഘ് പരിവാര്‍ ക്രിമിനലിനെ ഇവിടെ അടയാളപ്പെടുത്തി
കൊച്ചിയിലെ കുഴല്‍പ്പണവേട്ടയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പണം കൊടുത്തുവിട്ടത് മാര്‍ക്കറ്റ് റോഡിലെ ടെക്സ്‌റ്റൈല്‍സ് ഉടമ രാജാ മുഹമ്മദ് എന്ന വ്യവസായി ആണെന്ന് അന്വേഷണ സംഘം സൂചന നല്‍കി. ആര്‍ക്കുവേണ്ടിയാണ് പണം കൊണ്ടുവന്നത് എന്നതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ടെക്സ്‌റ്റൈല്‍സ് ഉടമയെ ഉടന്‍ ചോദ്യം ചെയ്യും. ഇന്നലെയാണ് വെല്ലിങ്ടണ്‍ ഐലന്റിന് അടുത്ത്
എമ്പുരാന്‍ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാ നിര്‍മ്മാണത്തില്‍ താന്‍ നിരാശനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ നിലപാട് വ്യക്തമാക്കിയത്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ലൂസിഫര്‍
എഡിഎം കെ നവീന്‍ ബാബുവിന്റ മരണത്തില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തില്‍ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തിലുള്ളത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി, പ്രചരിപ്പിച്ചതും
പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ബാര്‍ബര്‍ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് പീഡിപ്പിച്ചത്. 46 കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ഇയാള്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. വിവരം കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോജിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കുറ്റം
തൃശൂര്‍ ദേശമംഗലം കൊണ്ടയൂരില്‍ മദ്യലഹരിയില്‍ അമ്മയെ മകന്‍ തല്ലിച്ചതച്ചു. കൊണ്ടയൂര്‍ സ്വദേശി സുരേഷാണ് അമ്മ ശാന്തയെ ശീമക്കൊന്നയുടെ വടികൊണ്ട് തല്ലിച്ചതച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെ അയല്‍വാസികളാണ് സംഭവം പുറത്തറിയിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ് കിടന്നിരുന്ന ശാന്തയെ പൊലീസെത്തി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുത്ത്








