Kerala
വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുട്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. പൊറുക്കള സ്വദേശിനിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നേദ്യപഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ ബസില്‍ നിന്ന് നേദ്യ തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ 18 കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവര്‍ നിസാം, ആയ സുലോചന എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാമും ആയ സുലോചനയും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് എംവിഡി പരിശോധനയില്‍ കണ്ടെത്തി. അപകടത്തിന് ശേഷവും
കലൂരില്‍ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരും. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗം വെന്റിലേറ്ററില്‍ തുടരുന്ന എംഎല്‍എയുടെ ശ്വാസ കോശത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ
തൃശൂരില്‍ യുവാവിനെ 14കാരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ എഫ്‌ഐആര്‍ പുറത്ത്. രണ്ട് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്ന് കരുതി യുവാവ് 14ഉം 16ഉം വയസുള്ള കുട്ടികളെ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 30 വയസുകാരനായ ലിവിന്‍ ആണ്
തൃശൂരില്‍ പുതുവര്‍ഷ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പതിനാലുകാരന്‍ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. പതിനാലുകാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് കുട്ടിയെ നേരത്തെ സ്‌കൂളില്‍ നിന്ന്
മന്ത്രി പദവിക്കായുള്ള തോമസ് കെ തോമസിന്റെയും പി സി ചാക്കോയുടേയും ശ്രമം കണ്ട് കേരളം ചിരിക്കുന്നുവെന്ന പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുട്ടനാട് മണ്ഡലം എന്‍ സി പിക്ക് നല്‍കിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒരു വള്ളത്തില്‍ പോലും കയറാന്‍ ആളില്ലാത്ത പാര്‍ട്ടിയായി എന്‍സിപി മാറി. തോമസ് കെ തോമസിന് ഒരു രാഷ്ട്രീയ
നെടുമങ്ങാട് - കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. മൃതദേഹം കോളേജ് ഉടമയുടേതെന്ന സംശയം ബലപ്പെടുന്നു. കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയുടെ മൊബൈലില്‍ നിന്നും ഒരു കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രശ്‌നം ഉണ്ടെന്നും ആത്മഹത്യ ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പിന്
ആയിരങ്ങളുടെ വിയര്‍പ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചുവെന്ന് മുന്‍ എംഎല്‍എ പികെ ശശി. പുതുവത്സരാശംസ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ശശി നടത്തുന്നത്. പലര്‍ക്കും 2024 സുന്ദരകാലമായിരുന്നു. അവരെ കാത്തിരിക്കുന്നതു മഹാദുരന്തമാണെന്നാണ് കുറിപ്പിലുള്ളത്. ഫേസ്ബുക്ക്
പോക്‌സോ കേസില്‍ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി വലയില്‍. പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. മലപ്പുറം മാളിയേക്കലില്‍ നിന്നുമാണ് നാഫിയെ കാണാതായത്. രണ്ടുമാസം മുമ്പാണ് സംഭവം. നാഫിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി പരോള്‍ ലഭിച്ച് പുറത്തിറങ്ങിയത്, ഇയാള്‍ പ്രതിയായ ന്യൂ മാഹി ഇരട്ടക്കൊല കേസില്‍ വിചാരണ തുടങ്ങനിരിക്കെ. ഒരുമാസത്തെ പരോള്‍ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി സുനി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. 2010ല്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസാണ് ന്യൂ മാഹി ഇരട്ടക്കൊല കേസ്. കൊടി സുനി രണ്ടാം പ്രതിയായ ഈ








