Kerala

ആര്‍ഭാട ജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തി, കുത്തുവാക്കുകളില്‍ ദേഷ്യമുണ്ടായി ; മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാന്‍
വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. അഫാന്‍ കൊലപ്പെടുത്തിയ ലത്തീഫിന്റെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. അഫാന്റെ അമ്മാവനായ ലത്തീഫിനെയും ഭാര്യ സാജിതയെയും ചുറ്റികകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. 80000 രൂപ ലത്തീഫിന് നല്‍കാനുണ്ടായിരുന്നു. അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയില്‍ ലത്തീഫിന്റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. ഇതുകണ്ട ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടിയെന്നും പിറകെ ഓടിച്ചെന്ന് അവരെയും

More »

ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായി, വീണ്ടും വിദ്വേഷ പ്രസംഗം ; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം
പാലായില്‍ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിനെതിരെ കൂടുതല്‍ പരാതികള്‍. പി സി ജോര്‍ജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗിന് പുറമെ ദിശ സംഘടന അംഗങ്ങളും പൊലീസില്‍ പരാതി. ഓണ്‍ലൈന്‍ മുഖേന സംഘടന അംഗം ദിനു വെയില്‍ പാലാ പൊലീസ് സ്റ്റേഷനിലേയ്ക്ക് പരാതി

More »

കാസര്‍ഗോഡ് പതിനഞ്ചുകാരിയും അയല്‍വാസിയായ 42 കാരനും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കേസ് ഡയറി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും
പൈവളിഗയില്‍ പതിനഞ്ചുകാരിയേയും അയല്‍വാസിയായ 42കാരനേയും മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ കേസ് ഡയറി പോലീസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും.  കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ആയിരുന്നു

More »

'സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം, മകള്‍ പറയുന്നിടത്ത് സംസ്‌കരിക്കണം '; എം എം ലോറന്‍സിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോയുമായി മകള്‍ സുജാത ബോബന്‍
അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ തന്റെ കൈവശമുണ്ടെന്ന് മകള്‍ സുജാത ബോബന്‍. തനിക്ക് സ്വര്‍ഗത്തില്‍ പോകണം എന്നും യേശുവിനെ കാണണം എന്നും മകള്‍ പറയുന്നിടത്ത് സംസ്‌കരിക്കണം എന്നും തന്റെ പിതാവ് പറയുന്ന വീഡിയോ തന്റെ പക്കലുണ്ടെന്നാണ് സുജാത അവകാശപ്പെടുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി

More »

'മറിച്ചൊരു വിധി നിഷ്‌കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ'; ജയരാജന്റെ മകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസിന്മേല്‍ ചര്‍ച്ച തുടങ്ങി
സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിലേക്കുള്ള പി ജയരാജന്റെ വാതിലടയുന്നതിനിടെ അദ്ദേഹത്തിന്റെ മകന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ചര്‍ച്ചയാകുന്നു. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ ' എന്ന എം സ്വരാജിന്റെ വാചകമാണ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജ് വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കിയത്. മറ്റൊന്നും

More »

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; വര്‍ക്കലയില്‍ ബസ് കണ്ടക്ടറും 17കാരനും അറസ്റ്റില്‍
തിരുവനന്തപുരം വര്‍ക്കലയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 17കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖില്‍(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂര്‍- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടര്‍ ആണ് അഖില്‍. 13ഉം 17ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. 2023 മുതല്‍ 17 കാരിയായ പെണ്‍കുട്ടിയെ

More »

യുട്യൂബില്‍ നോക്കി വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണം ക്രമീകരിച്ചു, പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍, 18കാരിക്ക് ദാരുണാന്ത്യം
യുട്യൂബില്‍ നോക്കി വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണം ക്രമീകരിച്ച 18കാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ ആണ് മരിച്ചത്. വണ്ണം കുറയ്ക്കാന്‍ വേണ്ടി യുവതി ഭക്ഷണം ക്രമീകരിച്ച പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയതായാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടക്കം യുവതി ചികിത്സ

More »

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; മോശമായി കുട്ടികളോട് പെരുമാറിയിരുന്ന ഷൈനിയുടെ പിതാവിനെതിരേയും അന്വേഷണം വേണമെന്ന് ആവശ്യം
ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. പിതാവിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ക്‌നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. പിതാവ് കുട്ടികളോടടക്കം മോശമായാണ് പെരുമാറിയത് എന്നാണ് ആരോപണം. ഇതും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്നു. അതിനിടെ ഷൈനിയുടെ മൊബൈല്‍

More »

കാസര്‍കോട് 15കാരിയും അയല്‍വാസിയായ യുവാവും മരിച്ച സംഭവം; പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും
പൈവളിഗയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെയും അയല്‍വാസിയുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. തുടര്‍ന്ന് ഇരുവരുടെയും വീടുകളില്‍വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഇന്നലെയാണ്

More »

'നീങ്കള്‍ മമ്മൂട്ടി സാറാ.. എന്നെ ഫോളെ സെയ്'; യാത്രക്കിടെ വഴിതെറ്റി, കാരൈക്കുടിയില്‍ മമ്മൂട്ടിക്ക് വഴികാട്ടിയായി പാണ്ഡ്യന്‍

തമിഴ്നാട്ടില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ലഭിച്ച ആരാധക സ്നേഹം പങ്കുവച്ചുകൊണ്ടുള്ള നിര്‍മാതാവ് ആന്റോ ജോസഫിന്റെ കുറിപ്പ് വൈറല്‍. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്റെ കാരക്കുടിയിലെ ലൊക്കേഷനില്‍ നിന്ന് മടങ്ങുമ്പോഴുണ്ടായ സംഭവമാണ് ആന്റോ ജോസഫ് ഫേസ്ബുക്കിലൂടെ

ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമ, ദൃശ്യങ്ങള്‍ ബന്ധുവിന് അയച്ചു നല്‍കി

ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്. നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പാറത്തറയില്‍ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരെയാണ് മകന്‍ അജീഷ് (26) കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതി ദൃശ്യങ്ങള്‍ മൊബൈലില്‍

മലയാളി മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര

രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര ലഭിച്ചു. ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത ഓപ്പറേഷനില്‍ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജര്‍ തരുണിന് ശൗര്യ ചക്ര നല്‍കി രാജ്യം ആദരിക്കുന്നത്.

വടക്കന്‍ പറവൂരിലെ കൊലപാതകം ; വീട്ടിലെത്തിച്ചത് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന പേരില്‍ ; കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

വടക്കന്‍ പറവൂരില്‍ പൊതുപ്രവര്‍ത്തക പി എസ് സുരമ്യയെ സുഹൃത്ത് ഷിബിന്‍ കൊലപ്പെടുത്തിയത് മുന്‍കൂട്ടി നിശ്ചയിച്ചെന്ന് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാം എന്ന് വിശ്വസിപ്പിച്ചാണ് പിറവത്ത് നിന്ന് സുരമ്യയെ സ്വന്തം വാഹനത്തില്‍ ഷിബിന്‍ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് കത്തി

എന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങില്ലേ'?; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി

കേരളം, കേരളം എന്ന ഗാനം ലോക്സഭയില്‍ പാടിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. കേരളം എന്ന പേര് ഔദ്യോ?ഗികമാക്കിയ ബില്‍ പാസായതില്‍ കേരളം കേരളം എന്ന പാട്ടുപാടിയാണ് സുരേഷ് ഗോപി സഭയില്‍ സന്തോഷം പ്രകടിപ്പിച്ചത്, എന്നാല്‍ ആ പാട്ടു രചിച്ച തന്റെ പേര്

'എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കില്‍, അങ്ങനെ തന്നെയാകട്ടെ'; 14 അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കി നിഷ ജോസ് കെ. മാണി

മരണശേഷം അവയവങ്ങള്‍ ദാനംചെയ്യാനുള്ള സമ്മതപത്രം നല്‍കി എഴുത്തുകാരിയും കെഎം മാണി സെന്റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ച് ചെയര്‍പേഴ്‌സണുമായ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോ?ഗ്യമന്ത്രാലയത്തിന് കീഴിലെ നോട്ടോ(നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍)യിലാണ് നിഷ ജോസ്