Kerala

വര്‍ക്കലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. മണമ്പൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ലക്ഷ്മിയുടെ തുടര്‍പഠനത്തെ ഭര്‍ത്താവ് കിരണ്‍ എതിര്‍ത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ശങ്കരന്‍മുക്കിലെ വാടക വീട്ടിലാണ് കിരണും ലക്ഷ്മിയും താമസിച്ചിരുന്നത്. ഈ വീട്ടിലെ ജനല്‍കമ്പിയില്‍ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ലക്ഷ്മിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 19കാരിയായ ലക്ഷ്മി ഒന്നരമാസം ഗര്‍ഭിണിയായിരുന്നു. പതിനൊന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ലക്ഷ്മിയുടെ പഠനം പൂര്‍ത്തിയാക്കുന്നത് കിരണും ഭര്‍തൃവീട്ടുകാരും എതിര്‍ത്തിരുന്നു.

അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന്റെ പേരില്‍ സ്വന്തം നാട്ടില്‍ മാത്രമുള്ളത് പതിമൂന്ന് ക്രിമിനല്‍ കേസുകള്‍. മയക്കുമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ള മുജീബിനെ ഏവര്‍ക്കും നാട്ടില്‍് ഭയമാണ്. ചെറുപ്പത്തില്‍ സൈക്കിള്‍ മോഷ്ടിച്ച് തുടങ്ങിയതാണ്. പിന്നീട് അമ്പത്തിയാറ് ക്രിമിനല്‍ കേസുകള്‍. വീടുകളിലും സ്ഥാപനങ്ങളിലും കയറിയുള്ള കവര്‍ച്ച കേസുകളാണ് അധികവും. സ്വന്തം നാടായ

ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 3 യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനം പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്‌ഐ വാടകയ്ക്ക് എടുത്തതാണെന്ന് പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെ 7.20 ഓടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന് 3 യുവാക്കളെ മര്‍ദിച്ചു ബലമായി

നാടിനെ ഞെട്ടിച്ച പേരാമ്പ്ര കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണിപ്പോള്‍. നൊച്ചാട് അനു എന്ന യുവതിയെ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ വച്ച് കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്മാന്‍ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് കറങ്ങി. ഇതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകം നടത്തിയ അതേ റോഡിലാണ് സംഭവ ദിവസം മുജീബ് പല തവണ കടന്നുപോയിട്ടുള്ളത്. മോഷണമായിരുന്നു അന്ന്

നടന്‍ ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു,അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിന്‍വലിച്ചുവെന്നാണ് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞത്. ടൊവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിനെതിരെയും മതവര്‍ഗീയ രാഷ്ട്രീയത്തിനെതിരെയും, വിശ്വസിക്കാന്‍ പറ്റാത്ത കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് മതനിരപേക്ഷ കേരളം 2004ല്‍ വിധിയെഴുതി. അതുകൊണ്ടുതന്നെ ഇക്കുറിയും നടക്കുമെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയാശാന്റെ മകന്‍ രഘു ?ഗുരുകൃപ. ഇന്നലെ താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം. സുരേഷ് ഗോപി അച്ഛനായ കലാമണ്ഡലം ഗോപിയാശാനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിക്ക് കേരളത്തില്‍ ഒരുസീറ്റും കിട്ടില്ല. രണ്ടക്ക സീറ്റ് കിട്ടുമെന്ന് കേരളത്തില്‍ മോദി എത്രതവണ വന്ന് പറഞ്ഞിട്ടും കാര്യമില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് മനസ്സിലാകുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തീയതി പ്രതീക്ഷിച്ച പോലെയാണ്. നേരത്തെ

പൊരിവെയിലില്‍ പിഞ്ചുകുഞ്ഞുമായി ഭിക്ഷാടനം നടത്തിയ നാടോടി സ്ത്രീ പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിന് സമീപമാണ് യുവതി കുഞ്ഞുമായി ഭിക്ഷാടനം നടത്തിയത്. പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വെയിലേറ്റുള്ള കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. രണ്ട്