Kerala

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആമാശയത്തില്‍നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് രണ്ട് കിലോയോളം തൂക്കം വരുന്ന മുടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലാണ് മുടിക്കെട്ട് നീക്കം ചെയ്തത്. വയറ്റില്‍ മുഴയുമായാണ് പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരി ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനിങില്‍ മുഴ കണ്ടെത്തിയിരുന്നു. പിന്നീട് എന്‍ഡോസ്‌കോപ്പിയില്‍ ആമാശയത്തില്‍ കുടുങ്ങിയിരിക്കുന്നത് ഭീമന്‍ മുടിക്കെട്ടാണെന്ന് വ്യക്തമായി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ പുറത്തെടുത്ത മുടിക്കെട്ടിന് 30

സ്‌കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം സംഘടിപ്പിച്ചതില്‍ മാനേജര്‍ കസ്റ്റഡിയില്‍. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്‌കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെയാണ് പൊലീസെത്തി സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്തത്. മാനേജരുടെ അറസ്റ്റ്

നാലാഞ്ചിറയില്‍ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബവും നാട്ടുകാരും. നാലഞ്ചിറ കോണ്‍വെന്റ് ലൈനില്‍ ജിജോയുടെ മകന്‍ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പരിചയമുളളയാള്‍ തിരിച്ചറിഞ്ഞതാണ് നിര്‍ണായകമായത്. നാലാഞ്ചിറയില്‍ നിന്നും 5 കിലോമീറ്ററോളം ദൂരം കുറവംകോണത്തേക്ക് കുട്ടി നടന്നു പോകുകയായിരുന്നു. റോഡില്‍ കൂടി നടന്നുപോകുന്നത്

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാരണമില്ലാതെയാണ് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. സമരാഗ്‌നി യാത്രയിലേക്ക് തന്നെ ക്ഷണിച്ചില്ല. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തന്നോട് മര്യാദ കാണിച്ചില്ല. കോണ്‍ഗ്രസില്‍

ഗൃഹ പ്രവേശനത്തിന്റെ പിറ്റേന്ന് തന്നെ വീടു തകര്‍ന്നതു കണ്ടു മരവിച്ചു നില്‍ക്കുകയാണ് ചൂരക്കാട് ശ്രീവിലാസില്‍ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും. ഏറെ പ്രതീക്ഷകളോടെ പുതിയ വീട്ടില്‍ ഇന്നലെ എത്തിയതാണ്. കുപ്പിച്ചില്ലുകള്‍ ചിതറിക്കിടക്കുന്നതിനാല്‍ അകത്തേക്കു കയറാന്‍ പറ്റുന്നില്ല. വലിയ തുക വായ്പയെടുത്തു പണിത വീടാണ്. ഇനിയും ഒരുപാടു പണം മുടക്കിയാലേ ഇനി താമസിക്കാന്‍ സാധിക്കൂ,

നാലാഞ്ചിറയില്‍ നിന്ന് 11 വയസുകാരനെ കാണാതായതായി പരാതി. നാലഞ്ചിറ കോണ്‍വെന്റ് ലൈനില്‍ ജിജോയുടെ മകന്‍ ജോഹിനെയാണ് കാണാതായത്. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് ദാരുണ സംഭവം. ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അയല്‍വാസിയായ ശശികുമാറാണ് തീകൊളുത്തിയത്. ഉടുമ്പന്‍ചോലയിലെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഷീലയും ശശികുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ്

കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാല്‍ പോലും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കില്ലെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എത്ര കോടികള്‍ തന്നാലും ബിജെപിയിലേക്കില്ല, മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരുന്ന് വര്‍ഗീയവാദികള്‍ക്കെതിരെ പോരാടുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സ്ഥാനമോഹങ്ങളില്ല. മരിക്കുന്നത് വരെ മതേതര വിശ്വാസിയായി കോണ്‍ഗ്രസുകാരനായി ജീവിക്കണം.

കൊച്ചി കലൂരിലെ ഇടശ്ശേരി ബാറില്‍ ഇന്നലെ രാത്രി നടന്ന വെടിവെപ്പില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ കേസെടുത്തു. കരുതിക്കൂട്ടിയുള്ള ആക്രമണം, വധശ്രമം, ആയുധം കൈവശംവെക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൈത്തോക്ക് കൊണ്ട് പരുക്കേല്‍പ്പിച്ചു എന്നാണ് എഫ്‌ഐആര്‍. സംഭവത്തില്‍ രണ്ടു പേര്‍ക്കാണ് വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.