Kerala

എഐ ക്യാമറയെ നോക്കി അഭ്യാസം, അമ്പതിലേറെ തവണ ട്രാഫിക് ലംഘനം നടത്തിയ യുവാക്കളെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്
അമ്പതിലേറെ തവണ ട്രാഫിക് ലംഘനം നടത്തിയ യുവാക്കളെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. മട്ടന്നൂര്‍ സ്വദേശികളായ മൂന്നംഗ സംഘത്തെയാണ് എംവിഡി പിടികൂടിയത്. ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കില്‍ സഞ്ചരിക്കുകയും സ്ഥിരമായി എഐ ക്യാമറകളെ നോക്കി പലതരം അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്ത യുവാക്കളെയാണ് പിടികൂടിയത്. ഇരിട്ടി പയഞ്ചേരിയിലെ എഐ ക്യാമറ നോക്കിയാണ് ഇവര്‍ സ്ഥിരമായി അഭ്യാസങ്ങള്‍ കാണിച്ചിരുന്നത്. കുറ്റകൃത്യങ്ങളില്‍ പിഴയടയ്ക്കാന്‍ പലതവണ നോട്ടീസ് അയച്ചെങ്കിലും ഇവര്‍ പിഴയടയ്ക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ അഭ്യാസങ്ങള്‍ തുടരുകയും ചെയ്തു. മാര്‍ച്ച് എട്ടിന് സമാനമായി നിയമം ലംഘിക്കുകയും എഐ ക്യാമറ നോക്കി അഭ്യാസങ്ങള്‍ നടത്തുകയും ചെയ്തതോടെ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എഐ ക്യാമറ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരീക്ഷിക്കുന്നതാണെന്നായിരുന്നു മറുപടി. യുവാക്കളുടെ

More »

എല്‍ഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നു, ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നു'; വിളിച്ചപ്പോഴേ ഒഴിവാക്കി, അതിനാല്‍ തുടര്‍ ചര്‍ച്ച ഉണ്ടായില്ലെന്നും പത്മജ വേണുഗോപാല്‍
തനിക്ക് എല്‍ഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എല്‍ഡിഎഫിലേക്കുള്ള ക്ഷണവുമായി ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു നന്ദകുമാര്‍ സമീപിച്ചത്. വിളിച്ചപ്പോഴേ ഒഴിവാക്കി. അതിനാല്‍ തുടര്‍ ചര്‍ച്ച ഉണ്ടായില്ലെന്നും പത്മജ പറഞ്ഞു. ബിജെപിയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പത്മജ

More »

130 കോടിയുടെ വായ്പ വാഗ്ദാനം, പ്രമുഖ മലയാളി നടിയില്‍ നിന്ന് തട്ടിയത് 37 ലക്ഷം; പ്രതി പിടിയില്‍
മലയാള നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍. 130 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കേസില്‍ കൊല്‍ക്കത്ത സ്വദേശിയായ യാസര്‍ ഇക്ബാലി(51)നെയാണ് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. 130 കോടി വായ്പയായി തരപ്പെടുത്തി നല്‍കാമെന്ന്

More »

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'നടപ്പാക്കിയാല്‍ 2026ലെ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാരിന്റെ കാലാവധി മൂന്നു വര്‍ഷം മാത്രം
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംവിധാനം 2029 മുതല്‍ നടപ്പിലാക്കാന്‍ ശുപാര്‍ശ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് പഠിക്കുന്നതിനായി മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അധ്യക്ഷനാക്കി നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. ലോക്‌സഭയിലേയ്ക്കും രാജ്യത്തെ എല്ലാ സംസ്ഥാന നിയമസഭകളിലേയ്ക്കും രാജ്യത്തെ മുഴുവന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ്

More »

എന്‍ഡിഎയിലെ ഘടകകക്ഷി സീറ്റ് കച്ചവടം നടത്തി; രണ്ടു കോടി ആവശ്യപ്പെട്ടു; തുഷാര്‍ വെള്ളാപ്പള്ളിയെ ഉന്നമിട്ട് പിസി ജോര്‍ജ്
കേരളത്തിലെ എന്‍ഡിഎയിലെ ഒരു ഘടകകക്ഷി കോടികളുടെ സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് പി.സി. ജോര്‍ജ്. ലോകസഭയിലേക്ക് സീറ്റ് താരമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. സീറ്റ് കച്ചവടത്തെ കുറിച്ച് തനിക്ക് നേരിട്ട് അറിയാം. ഘടകകക്ഷിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപി സീറ്റ്

More »

ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചുവരുത്തി, കൊച്ചി സ്വദേശിയായ യുവതിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു
കൊച്ചി സ്വദേശിയായ 25കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു വിളിച്ചുവരുത്തി ദുബായില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. താന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കില്‍ ആണെന്നും അതിജീവിത പറയുന്നു.

More »

ഡോക്ടര്‍ ഷഹ്നയുടെ മരണം; പ്രതി റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാമെന്ന് കോടതി
ഡോ. ഷഹ്നയുടെ മരണത്തില്‍ പ്രതി ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തു. പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും ഒരാഴ്ചയ്ക്കകം പുനഃപ്രവേശനം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ കോളജ് അധികൃതര്‍ തടയണമെന്നും ഉത്തരവുണ്ട്. സ്ത്രീധന പ്രശ്‌നത്തെ

More »

മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞ കാര്യങ്ങളാണ് താന്‍ ആവര്‍ത്തിച്ചത്, പുല്‍വാമയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദത്തില്‍ വിശദീകരണവുമായി ആന്റോ ആന്റണി എംപി
പുല്‍വാമയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതില്‍ വിശദീകരണവുമായി ആന്റോ ആന്റണി എംപി. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പാകിസ്ഥാന് പങ്കില്ലേ എന്ന് ചോദിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ആണെന്നും എന്ത് പങ്ക് എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഈ ചോദ്യം പിന്നീട് ഓരോ താത്പര്യക്കാര്‍ വ്യാഖ്യാനിക്കുകയായിരുന്നു. മുന്‍ ജമ്മു

More »

മകനെ കുടുക്കിയതാണെന്ന് ഷാജിയുടെ അമ്മ ; കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവ് പി എന്‍ ഷാജിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം
കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവ് പി എന്‍ ഷാജിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മകനെ കുടുക്കിയതാണെന്ന് ഷാജിയുടെ അമ്മയും, അടുത്ത സൃഹൃത്തുക്കളാണ് ഇതിന് പിന്നിലെന്ന് സഹോദരന്‍ അനില്‍ കുമാറും ആരോപിച്ചു. കോഴ ആരോപണത്തില്‍ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്നലെ വൈകിട്ട് 6.45 ഓടെ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ഞാനൊരു തെറ്റും

More »

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങില്‍ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; ശശി തരൂര്‍ എംപിയും വിന്‍സെന്റ് എംഎല്‍എയും പങ്കെടുക്കും

വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. വാര്‍ഷികാഘോഷം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഒഴിവാക്കല്‍. മെയ് 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന്

പിടികൂടിയത് വേടനും സംഘവും കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്‌ഐആര്‍ ; കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു

കഞ്ചാവ് കേസില്‍ ഇന്നലെ പിടിയിലായ റാപ്പര്‍ വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പൊലീസ് എഫ്‌ഐആര്‍. റാപ്പര്‍ വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ

പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു

മലപ്പുറം പെരുവള്ളൂരില്‍ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി ഫാരിസിന്റെ മകള്‍ സിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കുട്ടി ഗുരുതരാസ്ഥയില്‍

പഹല്‍ ഗാം ആക്രമണം ; ഭീകരര്‍ നുഴഞ്ഞുകയറിയത് ഒന്നര വര്‍ഷം മുമ്പെന്ന് റിപ്പോര്‍ട്ട്

പഹല്‍ ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പ് എന്ന് വിവരം. സാമ്പ കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.പാക് ഭീകരര്‍ അലി ഭായ്, ഹാഷിം മൂസ എന്നിവരാണ് നുഴഞ്ഞു കയറിയതെന്ന് സ്ഥിരീകരിച്ചു. സോന്‍മാര്‍ഗ് ടണല്‍

തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ; കുട്ടി ഗുരുതരാവസ്ഥയില്‍

പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധയേറ്റ അഞ്ചര വയസുകാരി ഗുരുതരാവസ്ഥയില്‍. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പിന്നാലെ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. എന്നാല്‍ കുട്ടിയ്ക്ക് പേവിഷബാധയേറ്റു. കുട്ടി

സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡനം; പൊലീസുകാരന്‍ അറസ്റ്റില്‍

സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ വിജയ് യശോധരന്‍(36) ആണ് തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായത്. ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസുകാരനാണ് യശോധരന്‍. സൗഹൃദ ആപ്പ് വഴിയാണ് ഇയാള്‍