Kerala

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച് അമേരിക്കന്‍ പ്രസിഡന്റ് വരെയായ എബ്രഹാം ലിങ്കണിന്റെ കഥ വിദ്യാര്‍ഥികള്‍ക്കെന്നും പ്രചോദനമാണ്. കഥകളില്‍ കേട്ടു പഠിച്ച ആ മഹാത്മാവിന്റെ പാത പിന്തുടരുകയാണ് പാലക്കാട് നെന്മാറ സ്വദേശി അഖില്‍ ദാസ്. ഫുഡ് ഡെലിവറിയുടെ തിരക്കുകള്‍ക്കിടയില്‍ തെരുവുവിളക്കിന് താഴെയിരുന്ന് പഠനം സഫലമാക്കുന്നത്. തെരുവുവിളക്കിന് താഴെയിരുന്ന് അഖില്‍ പഠിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാവിന് അഭിനന്ദന പ്രവാഹമാണ് സോഷ്യലിടത്ത്. ജര്‍മന്‍ ഭാഷ പഠിക്കാനാണ് അഖില്‍ ദാസ് ജോലിക്കിടെ കിട്ടുന്ന ഒഴിവുസമയം ചെലവഴിക്കുന്നത്. രാത്രി പത്തേകാലിന് മുട്ടാര്‍ പാലത്തിലെ തെരുവുവിളക്കിന് താഴെയിരുന്നാണ് അഖിലിന്റെ പഠനം. ജര്‍മനിയില്‍ ഹൗസ് ബില്‍ഡിങ് നഴ്‌സായി ജോലി ചെയ്യാനാണ് അഖിലിന്റെ സ്വപ്നം. ഇതുവഴി കടന്നുപോയ വ്‌ലോഗറാണ്

തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇടപെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് ഇഡി. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ടും പരാതിക്കാര്‍ രംഗത്ത് വരാത്ത പശ്ചാത്തലത്തിലാണ് നടപടി. പണം തിരിച്ച് നല്‍കി കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും പ്രതികള്‍ ഒളിവിലിരുന്ന് നീക്കം നടത്തുന്നതായി ഇഡി

പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന സൂചന നല്‍കി പി സി ജോര്‍ജ്. മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. ലോക്‌സഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. സ്വന്തം ലോക്‌സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ല. പി.സി. ജോര്‍ജ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന

സ്മാര്‍ട് സിറ്റി റോഡ് വിവാദത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. നേതാക്കളെ സംശയത്തില്‍ നിര്‍ത്തുന്ന മന്ത്രിയുടെ പരാമര്‍ശം അപക്വമാണ്, പ്രതികരണങ്ങളില്‍ മന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. റോഡ് തകര്‍ന്നതിന് എതിരെ കടകംപള്ളി സുരേന്ദ്രന്‍ പരാതി ഉന്നയിച്ചതിന്

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിഎഫ്‌ഐക്ക് സഹായകരമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കേരള പദയാത്രയ്ക്ക് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ബിജെപി ദേശീയ

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പെരുനാട് മേഖല സെക്രട്ടറി ജോയല്‍ തോമസ്, തോട്ടമണ്‍ സ്വദേശി കെഎസ്ഇബി ജീവനക്കാരന്‍ മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ് എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതിയെ ജുവനല്‍ ജസ്റ്റീസ് ഹോമിലേക്ക് മാറ്റി. കേസില്‍ പതിനെട്ട് പേര്‍ പ്രതികളാണ്. വീട്ടില്‍ വെച്ചും പല

പ്രധാന പ്രഖ്യാപനങ്ങളിവ ദേശീയ പാത വികസനം ഔട്ടര്‍ റിങ് റോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കും. ചൈന മോഡലില്‍ ഡവലപ്‌മെന്റ് സോണ്‍ സ്ഥാപിക്കും വിഴിഞ്ഞം മെയ് മാസം തുറക്കും ഭാവി കേരളത്തിന്റെ വികസന കവാടം ദക്ഷിണേന്ത്യയിലെ വ്യാപാര ഭൂപടത്തെ മാറ്റിമറിക്കും അനുബന്ധ വികസനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു മാരിടൈം ഉച്ചകോടിയും നടത്തും വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് പ്രത്യേക

ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. 'എന്റെ അമ്മായി അച്ഛനും ഒരു പറ്റം ആളുകളും ചേര്‍ന്ന് നിര്‍ബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റിയിരുന്നു. ക്രിസ്ത്യാനിയാക്കിയാണ് അവളെ കല്യാണം കഴിച്ചത്. അന്ന് അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. അവളോടുള്ള സ്‌നേഹം കൊണ്ട് കല്യാണം കഴിക്കുന്ന കാര്യമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളു. പിന്നീട്

സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും അദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ മൂലം കേരളം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നവകേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്ത മൂന്നു