Kerala

ബി ഉണ്ണികൃഷ്ണന്‍ നയരൂപീകരണത്തില്‍ വന്നാല്‍ നീതിയുക്തമാകില്ല;സമിതിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി വിനയന്‍
ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് സംവിധായകന്‍ വിനയന്‍. തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്ത ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിനയന്‍ കത്തിലൂടെ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു. നീതിപരമല്ലാത്ത, നിഷ്പക്ഷത ഇല്ലാത്ത പ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി നയരൂപീകരണത്തിലിരുന്നാല്‍ എന്തായിരിക്കുമുണ്ടാകുകയെന്ന് വിനയന്‍ പ്രതികരിച്ചു. ബി ഉണ്ണികൃഷ്ണനെ പോലെയുള്ളവര്‍ നേതൃത്വത്തില്‍ വരികയാണെങ്കില്‍ തങ്ങളെ പോലെ, ചെറിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന

More »

മഹീന്ദ്ര ഥാര്‍ പഴയത് മതി, പുതിയത് വേണ്ടെന്ന് നിയാസ്; ഇടുക്കിയില്‍ നിന്നെത്തിച്ച വാഹനം കൈമാറി രാഹുല്‍ മാങ്കൂട്ടത്തില്‍
വയനാട് ദുരന്തം നികത്താനാവാത്ത നഷ്ടങ്ങളാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ക്ക് സമ്മാനിച്ചത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും കിടപ്പാടം ഉള്‍പ്പെടെ സര്‍വ്വതും ഉരുളെടുത്തവരും നിരവധിയാണ്. എന്നാല്‍ നിയാസിന് നഷ്ടമായത് ഉപജീവന മാര്‍ഗമായ ജീപ്പ് ആയിരുന്നു. നിയാസിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ജീപ്പ് കൈമാറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന

More »

നടന്‍ ജയസൂര്യയ്ക്ക് എതിരെ പരാതി; പരാതിക്കാരിയുടെ പ്രാഥമിക മൊഴി ശേഖരിച്ച് പൊലീസ്
നടന്‍ ജയസൂര്യയ്ക്ക് എതിരെ പരാതി. നേരത്തെ പേരുപറയാതെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച യുവ നടിയാണ് പരാതി നല്‍കിയത്. പൊലീസ് മേധാവിയ്ക്കാണ് പരാതി നല്‍കിയത്. ഷൂട്ടിങ് ലൊക്കേഷനില്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ പ്രാഥമിക മൊഴി പൊലീസ് ശേഖരിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ പൂങ്കുഴലി ഐപിഎസ് പരാതിക്കാരിയുമായി സംസാരിച്ചു. ഐശ്വര്യ ഐപിഎസ്

More »

പിതാവ് താക്കോല്‍ നല്‍കിയില്ല ; മകന്‍ കാര്‍ കത്തിച്ചു
പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകന്‍ കാര്‍ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡാനിഷ് മിന്‍ഹാജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും

More »

പട്ടാപ്പകല്‍ വീടിനകത്ത് കയറി വൃദ്ധയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല മോഷ്ടിച്ചു, അയല്‍വാസിയായ യുവാവ് പിടിയില്‍ ; പിടികൂടിയത് അര മണിക്കൂറിനുള്ളില്‍
വര്‍ക്കലയില്‍ പട്ടാപ്പകല്‍ വീടിനകത്ത് കയറി വൃദ്ധയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല മോഷ്ടിച്ച യുവാവ് പിടിയില്‍. വൃദ്ധയുടെ അയല്‍വാസിയായ ആരോമല്‍ എന്ന യുവാവാണ് പിടിയിലായത്. വര്‍ക്കല ഇലകമണ്ണില്‍ ആണ് സംഭവം. മോഷണം നടന്ന് അര മണിക്കൂറിനുള്ളില്‍ പ്രതിയെ അയിരൂര്‍ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇലകമണ്‍ ബിന്ദു നിവാസില്‍ 64 കാരിയായ സുലഭയുടെ

More »

മുകേഷ് പറയുന്നത് പച്ചക്കളം; നിയമനടപടികളുമായി മുന്നോട്ട് പോകും; പ്രതികരണവുമായി മിനു മുനീര്‍
കഴിഞ്ഞ ദിവസമാണ് നടി മിനു മുനീര്‍ നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍ നടി തന്നെ പണം ചോദിച്ച് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും ഇത് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു മുകേഷിന്റെ വിശദീകരണം. എന്നാല്‍ ഇപ്പോഴിതാ മുകേഷിന്റെ വിശദീകരണങ്ങള്‍ തള്ളി രംഗത്തുവന്നിരിക്കുകയാണ് മിനു മുനീര്‍. മുകേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും, സിനിമയില്‍ അവസരങ്ങള്‍

More »

നടിയുടെ പരാതി; നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു ; മുന്‍കൂര്‍ ജാമ്യം തേടാന്‍ ശ്രമം
യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാത്ത, ഗുരുതരകുറ്റം ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്. മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പരാതിക്കാരിയെ 2016ല്‍ നടന്‍ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് എഫ്‌ഐആര്‍. ഡിജിപിക്ക് ഇമെയില്‍ മുഖേനെയാണ് നടി പരാതി നല്‍കിയത്. സിനിമയില്‍ അവസരം

More »

അമ്മ പിരിച്ചുവിട്ടിട്ടില്ല, ടോവിനോ തോമസ് അടക്കമുള്ള താരങ്ങള്‍ രാജിവെച്ചിട്ടില്ല, വിശദീകരണമായി എക്‌സിക്യൂട്ടീവ് അംഗമായ സരയു മോഹന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ മലയാള സിനിമ മേഖല വലിയ വിവാദത്തിലേക്ക് വഴിമാറിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന 'അമ്മ' എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തെ തുടര്‍ന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാ അംഗങ്ങളും രാജിവെച്ചു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ 'അമ്മ' അംഗങ്ങളുടെ രാജി തീരുമാനത്തെ തള്ളി കൊണ്ട് ഇപ്പോള്‍ രംഗത്ത്

More »

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തി: യുവതി അറസ്റ്റിലായത് ശവസംസ്‌കാരത്തിന് വിദേശത്തു നിന്നും എത്തിയപ്പോള്‍
യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. കോട്ടയം അകലകുന്നത്താണ് സംഭവം. അകലക്കുന്നം സ്വദേശി രതീഷ് മര്‍ദനമേറ്റു മരിച്ച സംഭവത്തിലാണു രതീഷിന്റെ ഭാര്യ അകലക്കുന്നം തവളപ്ലാക്കല്‍ തെക്കേക്കുന്നേല്‍ മഞ്ജു ജോണിനെ (34) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജുവിന്റെ സുഹൃത്തായ അകലക്കുന്നം സ്വദേശി ശ്രീജിത്താണു സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്ന

More »

പാലായില്‍ ദിയ ബിനു പുളിക്കകണ്ടം പുറത്ത്

പാലായില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. 26 കൗണ്‍സിലര്‍മാരില്‍ 17 പേര്‍ ഇന്ന് കൗണ്‍സിലില്‍ യോഗത്തില്‍ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ

വിവാഹം ഉറപ്പിച്ചു നാട്ടില്‍ നിന്ന് മടങ്ങി ; ആഘോഷം നടക്കേണ്ടയിടത്ത് കുടുംബത്തിന്റെ ഹൃദയം തകര്‍ത്ത് ആ വാര്‍ത്തയെത്തി ; യുക്രയിനില്‍ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

യുക്രയിനില്‍ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖിന്‍ ജോയന്‍ അവസാനം നാട്ടില്‍ എത്തിയത് വിവാഹ നിശ്ചയത്തിനായി ആയിരുന്നെന്ന് കുടുംബം. വിവാഹ ആഘോഷങ്ങളിലേക്ക് കടക്കേണ്ട കുടുംബത്തിന്റെ ഹൃദയം തകര്‍ത്തായിരുന്നു ഇന്നലെ അഖിലിന്റെ മരണ വാര്‍ത്ത എത്തിയത്.

പാളയം കൊലപാതകത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍ ; മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കാന്‍ കൊണ്ടുപോയതിലുള്ള പകയെന്ന് മൊഴി

പാളയം കൊലപാതകത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളത്. 22 കാരനാണ് പിടിയിലായത്. മാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം, കസ്റ്റഡിയില്‍ ഉള്ള യുവാവ്

'യുദ്ധം പവര്‍ഗ്രൂപ്പിനെതിരെ, കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍

താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ സംഭവങ്ങള്‍ക്കും രാജി വിവാദങ്ങള്‍ക്കും പിന്നാലെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി ശ്വേത മേനോന്‍. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോട് ആണെന്നും താന്‍ ഉള്ളിടത്തോളം ഹേമ കമ്മിറ്റി

സാവരിയ ഉസ്‌ബെക്കിസ്ഥാനില്‍ നേരിട്ടത് അതിക്രൂര മര്‍ദനം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട എംബിബിഎസ് വിദ്യാര്‍ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് (21) നേരിട്ടത് അതിക്രൂര മര്‍ദ്ദനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ്

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍, 20 ലക്ഷം പിഴ

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് തൂക്കുകയര്‍. 20 ലക്ഷം പിഴയും അടയ്ക്കണം. പിഴ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്കാണ് നല്‍കേണ്ടത്. ചെന്താമരയ്ക്ക് തുക നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് സര്‍ക്കാര്‍ നല്‍കണം. ചെന്താമര തുക നല്‍കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ്