Kerala

ബംഗളൂരുവിലെ സ്‌കൂളില്‍ മരിച്ച നാലു വയസുകാരിക്ക് കുടുംബം കണ്ണീരോടെ വിട നല്‍കി ; വേദന താങ്ങാനാകാതെ പ്രിയപ്പെട്ടവര്‍
ബംഗളൂരുവിലെ സ്‌കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലു വയസുകാരിക്ക് ജന്മനാട്ടില്‍ വികാര നിര്‍ഭരമായ യാത്രയയപ്പ്. കോട്ടയം മണിമലയിലെ വീട്ടില്‍ നാട്ടുകാരും ബന്ധുക്കളുമടക്കം ഒട്ടേറേ പേരാണ് നാലു വയസുകാരി ജിയന്നയ്ക്ക് യാത്രാമൊഴിയേകാന്‍ എത്തിയത്. കുട്ടിയുടെ മരണത്തെ പറ്റിയുളള ഫലപ്രദമായ അന്വേഷണത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹൃദയം നുറുങ്ങിയുളള അമ്മയുടെ വിളി കേള്‍ക്കാതെ മണിമലയിലെ വീടിന്റെ പൂമുഖത്ത് അന്നമോള്‍ കിടന്നു. എന്താണ് ചുറ്റും നടക്കുന്നതെന്നറിയാതെ ചേച്ചിയുടെ ചേതനയറ്റ ശരീരത്തിനരികെ ഒരു വയസുകാരി കുഞ്ഞനുജത്തി. ആകെ തകര്‍ന്ന മനസുമായി അച്ഛന്‍ ജിറ്റോ. മണിമലയിലെ വീട്ടില്‍ ബന്ധുക്കളും നാട്ടുകാരുമടക്കം വലിയ ജനാവലിയാണ് കുഞ്ഞു ജിയന്നയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. വീട്ടിലെ

More »

'പ്രധാനമന്ത്രിയെ അപമാനിച്ചു'; ഹൈക്കോടതി ജീവനക്കാരുടെ നാടകത്തില്‍ 2 പേര്‍ക്ക് സസ്‌പെന്‍ഷന്‍
ഹൈക്കോടതി ജീവനക്കാരുടെ ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഹയര്‍ ഗ്രേഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ടിഎ സുധീഷ്, ഹയര്‍ ഗ്രേഡ് കോര്‍ട്ട് കീപ്പര്‍ പിഎം സുധീഷ് എന്നിവരെ സസ്‌പെന്‍ഡ്

More »

മലപ്പുറം വണ്ടൂരില്‍ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍
മലപ്പുറത്ത് അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. മലപ്പുറം വണ്ടൂരിലാണ് സംഭവം. പരിക്കേറ്റ വണ്ടൂര്‍ സ്വദേശി വാസുദേവന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.  

More »

അച്ഛന് കേരള സര്‍ക്കാര്‍ 40 ലക്ഷംരൂപ പ്രതിഫലം നല്‍കി; പിന്നാലെ തനിക്കെതിരെ മകന്‍ വിമര്‍ശനം നടത്തി; സുപ്രീംകോടതി ജഡ്ജിക്കെതിരേ വെളിപ്പെടുത്തലുമായി ഗവര്‍ണര്‍
സുപ്രീംകോടതി മുന്‍ ജഡ്ജിക്കെതിരേ കേരള ഗവര്‍ണര്‍ നടത്തിയ ഗുരുതര ആരോപണം വിവാദത്തില്‍. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍ വിമര്‍ശനം ഉയര്‍ത്തിയ സുപ്രീംകോടതി മുന്‍ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനെതിരേയാണ് കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ അച്ഛനും സുപ്രീംകോടതി അഭിഭാഷകനുമായ ഫാലി എസ്. നരിമാനും ജൂനിയര്‍ അഭിഭാഷകര്‍ക്കും

More »

9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; ആത്മഹത്യാ പ്രേരണയ്ക്ക് ഇന്‍സ്റ്റ സുഹൃത്തായ 21 കാരന്‍ അറസ്റ്റില്‍
ചീരാല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ് (20) ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും ആദിത്യനും ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി ചാറ്റ് നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോടതിയില്‍

More »

ഇനി അവരില്ല, ഉറ്റ കൂട്ടുകാരുടെ മരണത്തില്‍ നടുക്കം മാറാതെ സൂരജ്
തിരുവനന്തപുരം വിഴിഞ്ഞത്ത് മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തി മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. അതേസമയം വെള്ളായണി അപകടം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുഹൃത്തുക്കളില്‍

More »

ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടികൂടിയത് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം, പിടിയിലായത് വിമാനത്താവളത്തിന് പുറത്ത് വെച്ച്
വിമാനത്താവളം വഴി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് പൊലീസ് പിടിയിലായത് കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായിട്ടുള്ളത്. ഇയാളില്‍ നിന്നും 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലായിരുന്നു ഇയാള്‍

More »

മാത്യു കുഴല്‍നാടന്റെ കൈവശമുള്ള 50 സെന്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി റവന്യൂ വകുപ്പ്
മാത്യു കുഴല്‍നാടന്റെ കൈവശം ചിന്നക്കനാല്‍ വില്ലേജിലുള്ള 50 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുളള നടപടികള്‍ വേഗത്തിലാക്കി റവന്യൂ വകുപ്പ്. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് മാത്യു കുഴല്‍നാടന്‍ ഈ ഭൂമി വാങ്ങിയതെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളുമായി വിജിലന്‍സും മുന്നോട്ട്

More »

സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവം ; മലയാളിയായ പ്രിന്‍സിപ്പല്‍ ഒളിവില്‍
ബംഗളുരുവിലെ ദില്ലി പബ്ലിക് സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. മലയാളിയായ ജിയന്ന ആന്‍ ജിറ്റോ ആണ് മരിച്ചത്. കുഞ്ഞിന് അപകടം പറ്റിയതെങ്ങനെ എന്നതിലാണ് ഇപ്പോഴും വ്യക്തത ലഭിക്കാത്തത്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്‌കൂള്‍ അധികൃതര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് കുഞ്ഞിന്റെ അച്ഛനമ്മമാര്‍

More »

കൊച്ചിയില്‍ നാല് വയസ്സുകാരിയുടെ സ്വകാര്യഭാഗത്തുള്‍പ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. സംഭവത്തില്‍ കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കമാണ് പൊള്ളലേറ്റത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അമ്മ സ്ഥിരമായി കുട്ടിയെ

വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം: 'കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളേ', പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിലെ വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ പ്രതികരണം. '24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു

19 കാരന്‍ കുത്തേറ്റ് മരിച്ച സംഭവം ; ഫുട്‌ബോള്‍ മാച്ചിനിടെ നടന്ന തര്‍ക്കത്തിന്റെ പിന്നാലെ കൊലപാതകം

തിരുവനന്തപുരം തൈക്കാട് വിദ്യാര്‍ത്ഥികള്‍ അടക്കം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 19 കാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ്

യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേരുവെട്ടല്‍; കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടടവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്ന കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയിലേക്ക്. അന്തിമ വോട്ടര്‍പട്ടികയിലും ഞായറാഴ്ച പുറത്തിറക്കിയ സപ്ലിമെന്ററി

സോഷ്യല്‍മീഡിയയില്‍ നിറയെ പരിഹാസം ; സൈബര്‍ സെല്ലിനെ സമീപിച്ച് ജിജി മാരിയോ

കുടുംബ പ്രശ്‌നങ്ങളേക്കുറിച്ചുള്ള വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെ അനുമതിയില്ലാതെ ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജിജി മരിയോ. കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി പ്രശസ്തരായ ദമ്പതികള്‍ പിന്നീട് കുടുംബ പ്രശ്‌നങ്ങളേ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരുത്തി നല്‍കിയ മേല്‍വിലാസത്തിലും പിഴവ് ; മത്സരിക്കാനാകില്ല

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരുത്തി നല്‍കിയ മേല്‍വിലാസത്തിലും പിഴവ്. ഇന്നലെ സ്പീഡ് പോസ്റ്റ് ആയി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് വീണ്ടും മേല്‍വിലാസത്തില്‍ തെറ്റ് സംഭവിച്ചത്.