Kerala

കോഴിക്കോട് ബീച്ചിലെ സംഘര്‍ഷം; സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നെന്ന് പൊലീസ്
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടി നടത്തുന്നതിന് അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ്. കാര്‍ണിവലിന് മാത്രമായിരുന്നു അനുമതി നല്‍കിയത്. ഗാനമേള നടത്തുന്നതിന് അനുമതി തേടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷമുണ്ടായത്. പൊലീസുകാരുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസിനെ മര്‍ദ്ദിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തു. ജെഡിടി ആര്‍ട്‌സ് കോളേജിന്റെ സംഗീത പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കുന്നതിനായാണ് കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ കാര്‍ണിവെല്‍ സംഘടിപ്പിച്ചത്. മൂന്ന് ദിവസത്തെ കാര്‍ണിവെല്ലിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ സംഗീത

More »

തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ; ക്രൂരത 20 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനെത്തിയപ്പോള്‍
തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ് സ്വദേശിനി അരവശേരി വീട്ടില്‍ ഹഷിത(25)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭര്‍ത്താവ് മുഹമ്മദ് ആഷിഫ് ഒളിവിലാണ്. ഭാര്യാപിതാവിനും വെട്ടേറ്റു. കുടുംബവഴക്കിനെ തുടര്‍ന്നാണ് അതിക്രമം. ശനിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് ആഷിഫ് യുവതിയെ

More »

തെരുവുനായ മുഖത്ത് കടിച്ചു; പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിന്‍ എടുത്തിട്ടും മധ്യവയസ്‌ക മരിച്ചു
കോഴിക്കോട് പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂത്താളി രണ്ടേ ആറില്‍ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് ചന്ദ്രികയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് ് പേവിഷബാധയ്ക്ക് എതിരായ വാക്‌സിനും എടുത്തിരുന്നു. ചന്ദ്രികയുടെ മുഖത്താണ് നായ ആക്രമിച്ചത്. അന്ന് തന്നെ എട്ടോളം പേര്‍ക്ക് തെരുവുനായയുടെ

More »

ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല; ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മുരളീധരന്‍
ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ക്ലാസ്സുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. തല തിരിഞ്ഞ പരിഷ്‌കാരമാണത്. ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍

More »

വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ എട്ടു വയസ്സുകാരനും പിതാവും മരിച്ച സംഭവം ; രണ്ടു പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം നഗരൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. നഗരൂര്‍ സ്വദേശി പ്രദീപ്, മകന്‍ ശ്രീദേവ് (8) എന്നിവരാണ് മരിച്ചത്. പള്ളിക്കല്‍ മടവൂര്‍ സ്വദേശികളായ ഷിറാസ്, ജാഫര്‍ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. നഗരൂരിന് അടുത്ത് തേക്കിന്‍കാട് ഭാഗത്ത് കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ശ്രീദേവ് സംഭവസ്ഥലത്തുവും പ്രദീപ്

More »

മകനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ചു; അക്രമികള്‍ക്കായി തിരച്ചില്‍
ആലുവയില്‍ മകനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ആലങ്ങാട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ആക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. വിമല്‍ കുമാറിന്റെ വീടിന് സമീപമുള്ള റോഡില്‍ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാന്‍ പോയതാണ് വിമല്‍ കുമാറിന്റെ മകനും

More »

യൂട്യൂബ് നോക്കി എങ്ങനെ കൊല്ലണമെന്ന് മനസ്സിലാക്കി, അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു'; ഒറ്റക്കാണ് ചെയ്തതെന്ന് അര്‍ഷാദിന്റെ മൊഴി
ഇന്‍ഫോ പാര്‍ക്കിനടുത്തെ ഫ്‌ളാറ്റില്‍ ഹോട്ടല്‍ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി കുറ്റസമ്മതം നടത്തി. യൂട്യൂബ് നോക്കിയാണ് കൊല നടത്തിയതെന്നും എല്ലാം താന്‍ ഒറ്റയ്ക്കാണ് ചെയ്തതെന്നും പിടിയിലായ പ്രതി കെ കെ അര്‍ഷാദ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനും അര്‍ഷാദും തമ്മിലുണ്ടായിരുന്ന ലഹരി ഇടപാടുകളാണ് കൊലപാതകത്തിലേക്ക്

More »

പ്രസവത്തിനിടെ ഭാര്യയും കുഞ്ഞും മരണപ്പെട്ടു; മൂന്ന് മാസത്തിന് ശേഷം ബഹ്‌റൈനിലേക്ക് മടങ്ങിയ യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍
ഭാര്യയും കുഞ്ഞും മരിച്ച് മാസങ്ങള്‍ പിന്നിടുന്നതിനിടെ പ്രവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബഹ്‌റൈനിലെ താമസസ്ഥലത്ത് വെച്ചാണ് മലയാളി യുവാവ് മരണപ്പെട്ടത്. അടൂര്‍ മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എല്‍സമ്മയുടെയും മകന്‍ സിജോ സാം (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഈ വര്‍ഷം മാര്‍ച്ചിലാണ് സിജോയുടെ ഭാര്യ അഞ്ജുവും

More »

ചാന്‍സലറായി നില്‍ക്കുന്ന കാലത്തോളം ചുമതല കൃത്യമായി നിറവേറ്റും, സര്‍ക്കാരിന്റെ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല ; കണ്ണൂര്‍ വി സി പ്രവര്‍ത്തിക്കുന്നത്‌ പാര്‍ട്ടി കേഡറെ പോലെ ; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ട്ടി കേഡറെ പോലെയാണ് വി സി പ്രവര്‍ത്തിക്കുന്നത്. പദവിക്ക് യോജിച്ച രീതിയിലല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും നടപടികള്‍ ലജ്ജാകരമാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ചാന്‍സലറായി നില്‍ക്കുന്ന കാലത്തോളം ചുമതല കൃത്യമായി നിറവേറ്റും.

More »

92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്ത് സിപിഎം നേതാവ്; കാസര്‍ഗോഡ് കള്ളവോട്ട് പരാതി, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധനത്തില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. കാസര്‍ഗോഡ് മണ്ഡലത്തില്‍ കല്യാശ്ശേരി പാറക്കടവിലാണ് സംഭവം. ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ് മുന്‍ ബ്രാഞ്ച്

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ് ; സൗമ്യയ്ക്ക് കുരുക്കിട്ട് നല്‍കി, ഒടുവില്‍ സുനില്‍ പിന്‍വാങ്ങി

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ്

ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത

എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ്

കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം ; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് ഹര്‍ജി നല്‍കിയത്. മാധ്യമ

കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ; പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് നല്‍കി വോട്ടിങ് മെഷീന്‍. കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍

കേരളത്തില്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍: ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി ; വിമര്‍ശനവുമായി പിണറായി വിജയന്‍

കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. ഇത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍