Kerala

സഹോദരനില്‍ നിന്ന്‌ 13കാരി ഗര്‍ഭിണിയായ സംഭവം ; 30 ആഴ്ച്ച ഗര്‍ഭകാലം പിന്നിട്ട പെണ്‍കുട്ടിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ അനുമതി ; കുട്ടികളില്‍ ഗര്‍ഭധാരണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി
കുട്ടികളില്‍ ഗര്‍ഭധാരണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്ത ബന്ധുക്കളാണ് പല കേസുകളിലും പ്രതിസ്ഥാനത്ത് വരുന്നത്. നീലചിത്രങ്ങള്‍ കൗമാരക്കാരെ വഴിതെറ്റിക്കുന്നു. ഇത്തരം ദൃശ്യങ്ങളിലൂടെ കുട്ടികളില്‍ തെറ്റായ ചിന്താഗതിയും ഉടലെടുക്കുന്നു. ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവിലാണ് പരാമര്‍ശങ്ങള്‍. 30 ആഴ്ച്ച ഗര്‍ഭകാലം പിന്നിട്ട പതിമൂന്നുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ അനുവദിക്കണമെന്ന രക്ഷിതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങളുണ്ടായത്. കൗമാരക്കാരനായ സഹോദരനില്‍ നിന്നാണ്

More »

'ഹാജര്‍ നില പൂജ്യമായിട്ടും ഹാള്‍ ടിക്കറ്റ്'; പി എം ആര്‍ഷോക്കെതിരെ ഗവര്‍ണര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ഹാജര്‍ നില പൂജ്യമായിട്ടും ആര്‍ഷോയ്ക്ക് സെമസ്റ്റര്‍ പരീക്ഷക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചുവെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചു. ഇതിന് പിന്നില്‍ മഹാരാജാസിലെ ഇടത് അനുകൂല അധ്യാപകരാണെന്നും പരാതിയില്‍ ഉണ്ട്. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന

More »

നടിയെ ആക്രമിച്ച കേസ് ; കാവ്യയും മഞ്ജു വാര്യരും സാക്ഷികള്‍ ; ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയും മുന്‍ ഭാര്യ മഞ്ജു വാര്യരും സാക്ഷികള്‍. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തി. കേസിലെ നിര്‍ണായക തെളിവായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് അന്വേഷണ സംഘം അധിക കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച്

More »

രാത്രി വീട്ടിലേക്ക് അതിക്രമിച്ചുകയറി അഞ്ചരവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമം; 27കാരന് 46 വര്‍ഷം കഠിനതടവ്
അഞ്ചരവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 27കാരന് 46 വര്‍ഷവും മൂന്നുമാസവും കഠിനതടവ്. ഇതിനുപുറമേ 2,75,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. കോങ്ങാട് ലക്ഷംവീട് കോളനി പച്ചേനി അയൂബിനാണ് പട്ടാമ്പി അതിവേഗകോടതി ജഡ്ജി സതീഷ്‌കുമാര്‍ ശിക്ഷ വിധിച്ചത് പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും വിധിയായി. പിഴ നല്‍കിയില്ലെങ്കില്‍ രണ്ടരവര്‍ഷം അധികശിക്ഷ അനുഭവിക്കണം. 2019ലാണ്

More »

സദാചാരക്കാര്‍ നശിപ്പിച്ച ബസ് സ്റ്റോപ്പിലെത്തി ഇരിപ്പിടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുന്ന് ഉമാ തോമസ്
സിഇടി എഞ്ചിനീയറിംഗ് കോളജിലെ സദാചാരക്കാര്‍ നശിപ്പിച്ച ബസ് സ്റ്റോപ്പ് ഉമാ തോമസ് എംഎല്‍എ സന്ദര്‍ശിച്ചു. ബസ് സ്റ്റോപ്പ് ഇരിപ്പിടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുന്ന് ഉമാ തോമസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തി. ജന്‍ഡര്‍ ഇക്വാലിറ്റി ആന്റ് ന്യൂട്രാലിറ്റിയെ കുറിച്ച് സംസാരിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം സദാചാര ചിന്തകള്‍ നിലനില്‍ക്കുന്നു എന്നത് അപലപനീയമാണെന്ന് ഉമാ തോമസ്

More »

'ക്രൂരമായി മര്‍ദ്ദിച്ചു, നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ല'; വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു
വടകരയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി പരാതി. ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ (40) ആണ് മരിച്ചത്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിലായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. നെഞ്ചു വേദനയുണ്ടെന്ന് പറഞ്ഞിട്ടും അത് പൊലീസ് കൂട്ടാക്കിയില്ല.

More »

കേസ് നിലനില്‍ക്കുമോ, ഏതെല്ലാം വകുപ്പുകള്‍ ചേര്‍ക്കണം എന്നെല്ലാം പൊലീസ് അന്വേഷണം നടത്തിയാണ് തീരുമാനിക്കുക, തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇ പി ജയരാജന്‍
മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തില്‍ വെച്ചുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇ പി ജയരാജന്‍. തനിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. കോടതിയില്‍ ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്

More »

മുഖ്യമന്ത്രിക്കെതിരെ ഇനി മിണ്ടിപോകരുത്' ഭരണം പോകുമെന്നൊന്നും നോക്കില്ല ; കെ കെ രമയ്ക്ക് വധഭീഷണി
കെ കെ രമ എംഎല്‍എയ്‌ക്കെതിരെ ഭീഷണി. മുഖ്യമന്ത്രിയ്ക്ക് എതിരെ സംസാരിക്കരുതെന്നും, ഇനിയും സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഭീഷണി കത്ത്.പയ്യന്നൂരിലെ സഖാക്കളുടെ പേരിലുള്ള ഭീഷണി കത്തില്‍, പയ്യന്നൂരില്‍ കാണാമെന്നും പറയുന്നുണ്ട്. തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പേരിലാണ് കത്ത്. ഇനി ഇത്തരത്തില്‍

More »

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്നയുടെ രഹസ്യ മൊഴിയുമായി ഇ. ഡി . സുപ്രീംകോടതിയിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന നല്‍കിയ രഹസ്യമൊഴി ഇഡി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. മൊഴി പരസ്യമാക്കില്ല. മുദ്രവച്ച കവറിലാകും ഇഡി മൊഴി കൈമാറുക. കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ. ഡിയുടെ നീക്കം. ജൂണ്‍ 6,7 തിയതികളില്‍ സ്വപ്ന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്

More »

അറുപതാം വയസിലെ വിവാഹ തീരുമാനം പ്രകോപിപ്പിച്ചു,സഹോദരിയെ കൊന്ന് കുഴിച്ചുമൂടി ; ആലപ്പുഴയില്‍ സഹോദരിയെ കൊന്ന് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ

ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് ; കവര്‍ച്ച നടത്തിയത് ഒറ്റക്കോ ? ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് പ്രതി ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് ഉള്‍പ്പടെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ കണ്ണികള്‍ ഉണ്ടോ എന്നതടക്കമുള്ള

ഏകീകൃത കുര്‍ബാന നടപ്പിലാക്കണം, ഇല്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈ മാസം 25ന് മുമ്പ് ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. കുര്‍ബാനയുടെ ഏകീകൃത ക്രമം നടപ്പിലാക്കാത്ത വൈദികര്‍ക്കെതിരെ സഭാ നിയമം

നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം; മോചനത്തിനായുള്ള ശ്രമം തുടരുന്നു; പ്രതീക്ഷയോടെ അമ്മയും സംഘവും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം തുടരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി വൈകിട്ടോടെ യെമനിലെ ഏദനില്‍ നിന്ന് സനായിലേക്ക് പോകും. ഏറ്റവുമടുത്ത ദിവസം മകളെ നേരിട്ട് കാണാനാകുമെന്നാണ് പ്രേമകുമാരിയുടെയും ആക്ഷന്‍

'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ വാര്‍ത്ത; ദേശാഭിമാനിക്കെതിരെ വി ഡി സതീശന്റെ പരാതി

സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരിക്കുന്നത്. വടകരയിലെ എല്‍ഡിഎഫ്

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം ; പ്രതി മുംബൈയില്‍ നിന്ന് കാറോടിച്ചെത്തി ; പത്തിലധികം സംസ്ഥാനങ്ങളില്‍ കേസുള്ള ഇര്‍ഷാദ് അറിയപ്പെടുന്നത് ' റോബിന്‍ഹുഡ്' എന്ന്

ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ ചിത്രം റോബിന്‍ ഹുഡ്ഡിലേതിനെ വെല്ലുന്ന മോഷണമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്. കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറിയപ്പെടുന്നതും റോബിന്‍ ഹുഡ്ഡെന്നാണ്. പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയില്‍ നിന്ന് ഒറ്റയ്ക്ക്