Kerala

എസ്ഡിപിഐ ഫ്‌ളക്‌സ് കീറിയെന്ന പേരില്‍ ആള്‍ക്കൂട്ട ആക്രമണം, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചെന്നും എഫ്‌ഐആര്‍ ; ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍
ബാലുശ്ശേരിയില്‍ !ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തിയേക്കും. സംഭവത്തില്‍ 29 പേ!ര്‍ക്കെതിരെയാണ് ബാലുശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമിസംഘം ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌ഐആറിലുണ്ട്. കസ്റ്റഡിയില്‍ ഉളളവരുടെ രാഷ്ട്രീയ ബന്ധം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്‌ഐ

More »

അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ; ഫാ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും പുറത്തിറങ്ങാം
അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹര്‍ജി

More »

ഭാര്യ ശിവകല കാമുകനൊപ്പം ബഹ്‌റൈനില്‍; ലക്ഷക്കണക്കിന് പണം നല്‍കിയ ഭാര്യയുടെ മറ്റൊരു കാമുകന്‍ ദുബായില്‍; അഞ്ചു പേര്‍ക്ക് ശിക്ഷ വാങ്ങി നല്‍കണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പ്രകാശ്
ഇന്ധന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി അച്ഛനും മകനും മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ അഞ്ചുപേര്‍ക്കെതിരെ.തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാര്‍ തന്റെ ഭാര്യയും അവരുടെ സുഹൃത്തുക്കളും ആണെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷമാണ് പ്രകാശും മകനും ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.

More »

കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാന്‍; അധിക്ഷേപ പരാമര്‍ശത്തിനെതിരെ വി ശിവന്‍കുട്ടി
മുസ്ലിംലീഗ് നേതാവ് പികെ ബഷീര്‍ എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ എംഎം മണി എംഎല്‍എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ മര്‍ഷം അറിയിച്ചത്. കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാന്‍ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.മുസ്ലിംലീഗിന്റെ ജില്ലാ പ്രവര്‍ത്തക സംഗമത്തിലായിരുന്നു പികെ ബഷീര്‍

More »

സെപ്റ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമുണ്ടോ കെ എന്‍ എ ഖാദര്‍ സാഹിബേ? ; ആര്‍എസ്എസ് ചടങ്ങില്‍ അതിഥിയായതിനെ പരിഹസിച്ച് റിജില്‍ മാക്കുറ്റി
ആര്‍എസ്എസിന്റെ പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. സെപ്റ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമുണ്ടോ കെ എന്‍ എ ഖാദര്‍ സാഹിബേ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിജില്‍ കെ എന്‍ എ ഖാദറിനെതിരെയും ആര്‍എസ്എസിനെയും

More »

ഭാര്യ ജോലി ചെയ്ത ടെക്‌നോപാര്‍ക്കില്‍ ബെഹ്‌റയുടെ അധിക സുരക്ഷ; ബാധ്യത 1.70 കോടി
ടെക്‌നോപാര്‍ക്ക് സുരക്ഷയ്ക്കായി മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടതില്‍ അധികം പൊലീസുകാരെ നിയോഗിച്ചത് വഴി വരുത്തി വെച്ചത് വന്‍ സാമ്പത്തിക ബാധ്യത.1.70 കോടി രൂപയുടെ അധിക ബാധ്യതയാണ് വന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നു നിര്‍ദേശം നല്‍കാന്‍ ഡിജിപി അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി. അധികമായി നല്‍കിയ 18 വനിതാ പൊലീസുകാരെ

More »

സ്വപ്നയെ ഇന്നും ഇഡി ചോദ്യം ചെയ്യും; സരിതയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും
സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ അഞ്ച് മണിക്കൂറോളമാണ് സ്വപ്നയെ ഇഡി ചോദ്യം ചെയ്തത്. കോടതിയില്‍ സ്വപ്ന നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. അതേസമയം സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിലെ സാക്ഷി സരിത എസ്

More »

'പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണം'; ഇപി ജയരാജനെതിരെ നിയമ നടപടിയുമായി വിഡി സതീശന്‍
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന ഇ.പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി ആരംഭിച്ചു. നിയമ നടപടിയുടെ ഭാഗമായി വി.ഡി സതീശന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായര്‍ ഇ.പി ജയരാജന് നോട്ടീസ് അയച്ചു. അവാസ്തവമായ പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ.പി ജയരാജന്‍ പരസ്യമായി

More »

രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസ് ; ഭര്‍ത്താവിന്റെ കാമുകിയെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തു
 പോലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണത്തില്‍ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനെയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാന്‍ ഷഹാന സമ്മര്‍ദ്ദം ചെലുത്തി. നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ ഭാര്യയായി താമസിക്കാന്‍ നിര്‍ബന്ധിച്ചു. 6 മാസം മുമ്പ്

More »

92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്ത് സിപിഎം നേതാവ്; കാസര്‍ഗോഡ് കള്ളവോട്ട് പരാതി, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധനത്തില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. കാസര്‍ഗോഡ് മണ്ഡലത്തില്‍ കല്യാശ്ശേരി പാറക്കടവിലാണ് സംഭവം. ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ് മുന്‍ ബ്രാഞ്ച്

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ് ; സൗമ്യയ്ക്ക് കുരുക്കിട്ട് നല്‍കി, ഒടുവില്‍ സുനില്‍ പിന്‍വാങ്ങി

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ്

ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത

എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ്

കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം ; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് ഹര്‍ജി നല്‍കിയത്. മാധ്യമ

കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ; പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് നല്‍കി വോട്ടിങ് മെഷീന്‍. കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍

കേരളത്തില്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍: ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി ; വിമര്‍ശനവുമായി പിണറായി വിജയന്‍

കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. ഇത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍