Kerala

യൂത്ത്‌ലീഗ് പരാതിയുമായി മുന്നോട്ടുവന്നത് നാടിന്റെ ആവശ്യമായതിനാല്‍': പിസി ജോര്‍ജിനെതിരെ പൊലീസ് സ്വീകരിച്ച നടപടി തികച്ചും സ്വാഗതാര്‍ഹമെന്ന് പികെ ഫിറോസ്
വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പൊലീസ് സ്വീകരിച്ച നടപടി തികച്ചും സ്വാഗതാര്‍ഹമെന്ന് യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. നാടിന്റെ ആവശ്യമായതിനാലാണ് യൂത്ത് ലീഗ് പരാതിയുമായി മുന്നോട്ടു വന്നതെന്നും ഇത് കേരളത്തിന്റെ വിജയമാണെന്നും ഫിറോസ് പറഞ്ഞു. പിസി ജോര്‍ജിന് എതിരായ പൊലീസ് നടപടിക്ക് പിന്നാലെ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് എതിരായ നടപടികള്‍ നാടിന്റെ ആവശ്യമായി കണ്ടാണ് യൂത്ത് ലീഗ് പരാതിയുമായി രംഗത്ത് എത്തിയതെന്നും ഇത്തരം പരാമര്‍ശം ആര് നടത്തിയാലും നടപടി ഉണ്ടാവേണ്ടതുണ്ടെന്നും പികെ ഫിറോസ് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന നിലയില്‍ മുന്‍പും ഇത്തരത്തില്‍ പിസി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നും പരാമര്‍ശങ്ങള്‍

More »

അദ്ദേഹത്തിന് നിലപാടുകളുണ്ട് അതില്‍ വെളളം ചേര്‍ക്കാറില്ല, പറഞ്ഞത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ: ഷോണ്‍ ജോര്‍ജ്
വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത നടപടിയില്‍ എതിര്‍പ്പുമായി മകന്‍ ഷോണ്‍ ജോര്‍ജ്. 'ആവശ്യപ്പെട്ടാല്‍ പൊലീസിന് മുന്നില്‍ ഹാജരാകുന്നയാളാണ് പി.സി, ഒളിച്ചോടുന്നയാളല്ല, അദ്ദേഹത്തിന് നിലപാടുകളുണ്ട് അതില്‍ അദ്ദേഹം വെളളം ചേര്‍ക്കാറില്ല' ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. പി.സി ജോര്‍ജ് പറഞ്ഞത്

More »

മകളെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു, സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തിലിരിക്കേ തൂങ്ങി മരണം ; ബിന്‍സിയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ കുടുംബം
സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തിലായിരുന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം. പത്തനംതിട്ട ജില്ലയിലാണ് സംഭവം. പന്തളം കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജിജോയുടെ മാവേലിക്കരയിലെ വീട്ടിലാണ് ബിന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസതടസമാണ് മരണകാരണമെന്ന്

More »

ആ ഒറ്റ തുള്ളി മരുന്നിന്റെ ഫോര്‍മുല പറഞ്ഞ് തരൂ,പിന്നെ 75,000 കോടി രൂപയുടെ കോണ്ടം ബിസിനസിന്റെ ആവശ്യമില്ല: ഡോ നെല്‍സണ്‍
മുസ്ലിം വ്യാപാരികള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ കലര്‍ത്തുണ്ടെന്ന പിസി ജോര്‍ജിന്റെ പ്രസ്താവന, വിവാദം ആളിക്കത്തുന്നു. വിഷയത്തില്‍ പി.സി ജോര്‍ജിനെ പരിഹസിച്ച് ഡോ നെല്‍സണ്‍ ജോസഫ് രംഗത്ത് എത്തി. കോണ്ടം, വിത്‌ഡ്രോവല്‍ മെത്തേഡ് തുടങ്ങി ഗര്‍ഭ നിരോധനത്തിനായി പല പഴികളാണ് ശാസ്ത്ര ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും, പി.സി ജോര്‍ജ് പറയുന്ന

More »

മത വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജ് കസ്റ്റഡിയില്‍
വര്‍ഗീയ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കസ്റ്റസിയില്‍ എടുത്തത്. പിസി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണെന്നാണ് വിവരം. പുലര്‍ച്ചെ അഞ്ച് മണിക്ക് പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഫോര്‍ട്ട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

More »

ഭര്‍ത്താവിന്റെ അമിത മദ്യപാനവും മര്‍ദ്ദനവും സഹിക്കാനാകുന്നില്ല, മകളെ കെട്ടിത്തൂക്കിയ ശേഷം യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി
രണ്ടരവയസുള്ള മകളെ കെട്ടിത്തൂക്കിയ ശേഷം യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി. ചെറുന്നിയൂര്‍ കല്ലുമലക്കുന്ന് എസ്.എസ്. നിവാസില്‍ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകള്‍ നക്ഷത്ര (ലച്ചു) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയില്‍ ഒരു മുണ്ടിന്റെ ഇരുതലപ്പിലുമായാണ് ഇരുവരും ജീവനൊടുക്കിയത്. കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ടശേഷം

More »

ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി
ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് ചോദിച്ച് സുപ്രീംകോടതി. പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദ വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കാണ്

More »

റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതില്‍ എതിര്‍പ്പില്ല, റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് റിഫ മെഹ്നുവിന്റെ പിതാവ്
ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം ആവശ്യമങ്കില്‍ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്ന് കുടുംബം. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് റാഷിദിന്റെ പ്രതികരണം.  റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നുവിന് എതിരെ

More »

മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, വര്‍ഗീയത നിറഞ്ഞ പ്രസംഗം നടത്തി പി സി ജോര്‍ജ് ; പരാതി നല്‍കി മുസ്ലീം യൂത്ത് ലീഗ്
മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയത നിറഞ്ഞ പ്രസംഗം നടത്തിയെന്ന പരാതിയുമായി മുസ്ലിം യൂത്ത് ലീഗ്. സംഭവത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന 'അനന്തപുരി ഹിന്ദു

More »

ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുന്നുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ പരാജയം'; ദു:ഖവെള്ളി സന്ദേശത്തില്‍ മാര്‍ തോമസ് തറയില്‍

മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ദു:ഖവെള്ളി സന്ദേശത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഭരണഘടന ഉറപ്പ് നല്‍കുന്നത് ഏത് ന്യൂനപക്ഷങ്ങള്‍ക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്.

അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍ ; കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് ; തെളിവ് നശിപ്പിക്കാനും ശ്രമിച്ചു

പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സ്വര്‍ണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ്

മരിച്ച അധ്യാപികയെ വാഹനം തടഞ്ഞുനിര്‍ത്തി ഹാഷിം കുട്ടിക്കൊണ്ടുപോയതെന്ന് മൊഴി ; അടൂര്‍ വാഹനാപകടത്തില്‍ ദുരൂഹത

അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി ? ദുരൂഹത

പൂക്കോട് വെറ്ററിനറി ക്യാമ്പസ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതില്‍ ദുരൂഹത. സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ട 18ന്

മുഖ്യമന്ത്രി പോയതോടെ കാണികളും പോയി ; പ്രസംഗം ചുരുക്കി വേദിയില്‍ അതൃപ്തിയോടെ മറ്റ് പ്രാസംഗീകര്‍ ; സംഭവം കൊല്ലത്ത്

കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. സദസിനെ പിടിച്ചിരുത്താന്‍ കെഎന്‍ ബാലഗോപാല്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില്‍ തന്നെ

വധശിക്ഷയും കാത്ത് മകന്‍ റിയാദിലെ ജയിലില്‍ ; മകന്റെ ജീവന്‍ രക്ഷിക്കാന്‍ 34 കോടി സമാഹരിക്കാന്‍ സഹായം തേടി അമ്മ

പ്രവാസിയായ മകനെ തൂക്കുകയറില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായം തേടുകയാണ് വയോധികയായ ഒരമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാന്‍ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട