Kerala

ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ; പുനര്‍നിര്‍മ്മാണമെന്ന് സിപിഐഎം
സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ. ഇടുക്കിയില്‍ എംഎം മണി എംഎല്‍എയുടെ സ്വന്തം നാടായ ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്റ്റോപ് മെമ്മോ ലഭിച്ചിട്ടും നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം തയ്യാറായിട്ടില്ല. നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന ഇടുക്കിയില്‍ സര്‍ക്കാര്‍ പദ്ധതിയിലുള്ള വീടുകളുടെ നിര്‍മ്മാണം വരെ നിലച്ചിരിക്കുന്ന ഘട്ടത്തിലാണ് ജില്ലയിലെ വിവിധ മേഖലകളില്‍ സിപിഐഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം തുടരുന്നത്. മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണിയുടെ നാടായ ഇരുപതേക്കറില്‍ ഒരുവിധ അനുമതിയും വാങ്ങാതെ പട്ടയമില്ലാത്ത ഭൂമിയില്‍ പാര്‍ട്ടി ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരേയാണ് ഇപ്പോള്‍ ബൈസണ്‍വാലി

More »

റിഫയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പരിശോധിക്കും ; മരണത്തിലെ ദുരൂഹത തീര്‍ക്കാന്‍ പൊലീസ് ; വിദേശത്തു നടന്ന കൊലപാതകത്തില്‍ നാട്ടില്‍ അന്വേഷണം നടത്തുന്നത് ആദ്യം
ദുബായില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പരിശോധിക്കും. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. മരണത്തില്‍ ദുരൂഹത നീക്കാന്‍ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി

More »

സച്ചിനും ധോണിയും കോഹ്ലിയുമൊന്നും ഇറങ്ങാന്‍ ധൈര്യം കാണിച്ചില്ല'; ഉറപ്പാണ് തോല്‍വി: തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ടി. സിദ്ദീഖ്
തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫിന്റേത് പെയ്‌മെന്റ് സീറ്റെന്ന ആരോപണവുമായി ടി. സിദ്ദീഖ് എം.എല്‍.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.സച്ചിനും ധോണിയും കോഹ്ലിയുമൊന്നും ഇറങ്ങാന്‍ ധൈര്യം കാണിക്കാത്തതിനാല്‍ വാലറ്റത്തെ പത്താം നമ്പര്‍ ബാറ്ററില്‍ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എല്‍.ഡി.എഫിനു അഭിവാദ്യങ്ങള്‍. ഉറപ്പാണ് പെയ്‌മെന്റ് സീറ്റ്. ഉറപ്പാണ് തോല്‍വി. അപ്പൊ

More »

ഭീഷണിപ്പെടുത്തി പണം തട്ടി: പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിലൂടെ താരമായ ജൈസല്‍ അറസ്റ്റില്‍
പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ജനശ്രദ്ധ നേടിയ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജൈസലിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റ് ചെയ്തു. താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവാവിനേയും കൂടെ ഉണ്ടായിരുന്ന വനിതയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. ഐപിസി 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2021 ഏപ്രില്‍ 15നായിരുന്നു സംഭവം. പുരുഷനേയും

More »

കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍
കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഫറോക്ക് പൊലീസും വനിതാ സെല്‍

More »

മഞ്ജുവാര്യരെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി: യുവാവിനെതിരെ പോലീസ് കേസ്
നടി മഞ്ജുവാര്യരെ സോഷ്യല്‍മീഡിയയിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. എറണാകുളം സ്വദേശിയായ പ്രതിയുടെ മറ്റ് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ ആകില്ലെന്നു പോലീസ് വ്യക്തമാക്കി.തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി. നടിയെ ബലാല്‍സംഗം ചെയ്ത കേസുമായി

More »

എത്ര കെഎസ്ആര്‍ടിസി ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു?'; 700 കോടിയുടെ ബസുകള്‍ ഉപേക്ഷിച്ചെന്ന ഹര്‍ജിയില്‍ ഹൈക്കോടതി
കെഎസ്ആര്‍ടിസിയുടെയും കെയുആര്‍ടിസിയുടെയും ബസുകള്‍ തുരുമ്പെടുക്കുന്നതില്‍ കോര്‍പ്പറേഷന്റെ തീരുമാനം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. ആകെ 700 കോടി രൂപയോളം വില വരുന്ന 2800 ബസുകള്‍ ഉപേക്ഷിച്ച് തള്ളിയതായി കാണിച്ച് കാസര്‍കോട് സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി നിര്‍ദ്ദേശം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക്

More »

പീഡന കേസ് ; വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്. ഇന്റര്‍പോളിന്റെ സഹായത്തോടെ നോട്ടീസ് അയക്കാനുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയായി. ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയക്കുന്നതിനായി കൊച്ചി സിറ്റി പൊലീസ് വിദേശമന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. നടപടികള്‍ വിദേശകാര്യ മന്ത്രാലയം

More »

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ല; കെ വി തോമസിനെ നേരിട്ട് പോയി കാണുമെന്ന് വി ഡി സതീശന്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കങ്ങളില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ വി തോമസ് ദിവസവും പറയുന്നതിന് മറുപടി പറയാനില്ലെന്നും എല്‍ഡിഎഫ് വികസനത്തെ എതിര്‍ക്കുന്നവരാണ്. പ്രളയ ഫണ്ടിലടക്കം കയ്യിട്ടുവാരിയവരാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി തോമസ് മരിച്ചതിന്റെ സഹതാപവോട്ടല്ല ഉദ്ദേശമെന്നും വോട്ടര്‍മാരുടെ ഹൃദയം

More »

വിവാഹഭ്യര്‍ഥന നിരസിച്ചു ; നഴ്‌സിനേയും ബന്ധുക്കളേയും യുവാവ് വീട്ടില്‍ കയറി വെട്ടി

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയുടെ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ്. ആലപ്പുഴ ചെന്നിത്തല കാരാഴ്മയിലാണ് സംഭവം. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മ്മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്റെ

കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി ; മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനം ദുരുപയോഗം ചെയ്തു

കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍

'ഡീല്‍ ഉറപ്പിക്കാനാണ് ഇന്നലെ പോയത്';വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജു രമേശിനെതിരെ വി ജോയ്

ആറ്റിങ്ങള്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന വ്യവസായി ബിജു രമേശിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ്. പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ പയറ്റിയ തന്ത്രമാണിത്. ആളുകള്‍

92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്ത് സിപിഎം നേതാവ്; കാസര്‍ഗോഡ് കള്ളവോട്ട് പരാതി, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധനത്തില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. കാസര്‍ഗോഡ് മണ്ഡലത്തില്‍ കല്യാശ്ശേരി പാറക്കടവിലാണ് സംഭവം. ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ് മുന്‍ ബ്രാഞ്ച്

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ് ; സൗമ്യയ്ക്ക് കുരുക്കിട്ട് നല്‍കി, ഒടുവില്‍ സുനില്‍ പിന്‍വാങ്ങി

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ്

ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത

എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ്