Kerala

അപ്പോള്‍ ഉള്ളിക്കറി തിന്നാലോ?' ബിരിയാണിക്കെതിരായ സംഘപരിവാര്‍ പ്രചാരണത്തെ പരിഹസിച്ച് വി ശിവന്‍കുട്ടി
ബിരിയാണി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന തരത്തിലുള്ള സംഘപരിവാര്‍ പ്രചാരണത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അപ്പോള്‍ ഉള്ളിക്കറി തിന്നാലോ എന്നാണ് ശിവന്‍കുട്ടി ചോദിച്ചത്. അപ്പോള്‍ ഇന്നുച്ചയ്ക്ക് ബിരിയാണിയാകാം എന്നും ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നുവെന്ന പേരില്‍ മുമ്പ് ഒരു ചിത്രം പ്രചരിച്ചിരുന്നു. അന്ന് താന്‍ കഴിച്ചത് ബീഫല്ല, ഉള്ളിക്കറിയാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. സുരേന്ദ്രനെതിരെ ഇതിന് പിന്നാലെ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഇത് ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ശിവന്‍കുട്ടിയുടെ പരിഹാസം. ഹലാല്‍ വിരുദ്ധ പ്രചാരണത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിത പ്രചാരണമാണ് നടക്കുന്നത്. ബിരിയാണിയില്‍ ജനന നിയന്ത്രണ

More »

ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു, ഒന്നരവര്‍ഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു ; ഡോ. രമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇടവേള ബാബു
നടനും സുഹൃത്തുമായ ജഗദീഷിന്റെ ഭാര്യ ഡോ. രമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇടവേള ബാബു. രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നുവെന്നും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 'ഡോ. രമ ഫൊറന്‍സിക് ഡിപ്പാര്‍ട്‌മെന്റില്‍ ഉന്നതസ്ഥാനത്തു പ്രവര്‍ത്തിച്ച ഒരു ഡോക്ടര്‍ ആണ്. ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാന്‍ രമചേച്ചി എന്ന്

More »

ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പൊലീസ് വരുമോ; ചോദ്യം പൊലീസിനോട് തന്നെ, ഒടുവില്‍ പിടി വീണു
ഇങ്ങനെ ഒരു അബദ്ധം ആരും പ്രതീക്ഷിച്ചുകാണില്ല. പാലാ മീനച്ചിലാറിന്റെ കടവില്‍ ഇരുന്ന് മദ്യപിക്കാന്‍ എത്തിയ യുവാക്കളാണ് സ്വയം കുരുക്കിലായത്. ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പൊലീസ് വരുമോയെന്ന് യുവാക്കള്‍ അവിടെ മഫ്തി വേഷത്തില്‍ നിന്ന പൊലീസിനോട് ചോദിക്കുകയായിരുന്നു. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡിനൊപ്പം നിന്ന പാല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍

More »

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ രമ അന്തരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ രമ പി അന്തരിച്ചു. 61 വയസായിരുന്നു. നടന്‍ ജഗദീഷ് ഭര്‍ത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടര്‍ രമ്യയും, ഡോക്ടര്‍ സൗമ്യയും. ഡോ നരേന്ദ്ര നയ്യാര്‍ ഐപിഎസ്, ഡോ പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കളാണ്. !ഡോ രമയുടെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ വൈകിട്ട് നാല് മണിക്ക്

More »

നടി ആക്രമിക്കപ്പെട്ടത് അപൂര്‍വ സംഭവമായി തോന്നുന്നത് പുറത്തു നിന്നുള്ളവര്‍ക്ക്; ദിലീപ് സംഘടനയില്‍ നിന്ന് മാറി നില്‍ക്കേണ്ടെന്ന് ഫിയോക് പ്രസിഡന്റ്
നടി ആക്രമിക്കപ്പെട്ടത് അപൂര്‍വ സംഭവമായി തോന്നുന്നത് പുറത്തു നിന്നുള്ളവര്‍ക്കാണെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ. വിജയകുമാര്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതിയും ജഡ്ജിയും പറഞ്ഞാലും അത് പുറത്തുനില്‍ക്കുന്നവര്‍ക്ക് തോന്നണമെന്നില്ലെന്ന് വിജയകുമാര്‍ പറഞ്ഞു. 'അന്വേഷണ സംഘം പല കേസുകളും അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാറുണ്ട്. എന്നാല്‍

More »

ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും ; പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി ; കേസില്‍ നിര്‍ണ്ണായകം
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ് 7 നായിരുന്നു സുനി ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നായിരുന്നു കത്തില്‍ ഉണ്ടായത്. അഭിഭാഷകരെയും

More »

പൊതു കടത്തിന്റെ പേരില്‍ താങ്കള്‍ക്ക് എത്ര നിലപാടുണ്ട്; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് ഉയര്‍ത്തിക്കാട്ടി വി ടി ബല്‍റാം
പൊതു കടത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പഴയ വിമര്‍ശന ഫേസ്ബുക്ക് പോസ്റ്റിനെ ചോദ്യം ചെയ്ത് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. പൊതു കടത്തിന്റെ കാര്യത്തില്‍ താങ്കള്‍ക്ക് എത്ര നിലപാടുണ്ടെന്നാണ് ബല്‍റാമിന്റെ ചോദ്യം. 2016ല്‍ എകെ ആന്റണി പറഞ്ഞത് കാട്ടി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ബല്‍റാം ഉയര്‍ത്തിക്കാണിക്കുന്നത്. കേരളത്തിന്റെ വാര്‍ഷിക കടം 1,59,523കോടിയിലേക്ക്

More »

ബോചെ ഗോള്‍ഡ് ലോണിന്റെ 153 മത് ബ്രാഞ്ച് വിദ്യാരണ്യപുരയില്‍
ബാംഗ്ലൂരില്‍ 30 ദിവസത്തിനുള്ളില്‍ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോള്‍ഡ് ലോണ്‍. മാര്‍ച്ച് 24 ന് വൈകീട്ട് 4 ന് നടന്ന ചടങ്ങില്‍  153 ാ മത് ബ്രാഞ്ച് വിദ്യാരണ്യപുരയില്‍ ചെയര്‍മാന്‍ ബോചെ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 15 നും എപ്രില്‍ 14 നും മദ്ധ്യേ ബോചെ ഗോള്‍ഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയൊട്ടാകെ ചെമ്മണൂര്‍

More »

കെ റെയില്‍, ഫ്രഞ്ച് കണ്‍സള്‍ട്ടന്‍സി കമ്പനിയായ സിസ്ട്രക്ക് ഇതുവരെ നല്‍കിയത് 22.27 കോടി, പാരിസ്ഥിതികാഘാത പഠനത്തിന് 29.85 ലക്ഷം ; നിയമസഭയില്‍ മുഖ്യമന്ത്രി
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ക്കായി ജനറല്‍ കണ്‍സള്‍ട്ടന്റായ പാരിസിലെ സിസ്ട്രക്ക് 22.27 കോടി നല്‍കിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി 22 ന് അന്‍വര്‍ സാദത്ത് എം എല്‍ എ യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ്

More »

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ്

സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം ; വിവാദം

സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജ് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം

നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി; പ്രേമകുമാരി മകളെ കാണുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാന്‍ അമ്മയ്ക്ക് അനുമതി. യെമന്‍ ജയില്‍ അധികൃതരാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയോട് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജയിലില്‍ എത്താനാണ് നല്‍കിയിരിക്കുന്നത്. 11

വീണയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടോ?പിണറായി സ്വന്തം മകളെ തള്ളിപ്പറയാന്‍ തയ്യാറായില്ല ; വിമര്‍ശനവുമായി കെ എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ന്യൂനപക്ഷങ്ങളുടെ തന്ത ചമയാന്‍ പിണറായി വിജയന്‍ നില്‍ക്കരുത്. ബിജെപിയെക്കാള്‍ വലിയ ഭീതിയാണു പിണറായി വിജയന്‍ സൃഷ്ടിക്കുന്നത്. കരിമണല്‍ കേസുമായി

അറുപതാം വയസിലെ വിവാഹ തീരുമാനം പ്രകോപിപ്പിച്ചു,സഹോദരിയെ കൊന്ന് കുഴിച്ചുമൂടി ; ആലപ്പുഴയില്‍ സഹോദരിയെ കൊന്ന് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ

ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് ; കവര്‍ച്ച നടത്തിയത് ഒറ്റക്കോ ? ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് പ്രതി ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് ഉള്‍പ്പടെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ കണ്ണികള്‍ ഉണ്ടോ എന്നതടക്കമുള്ള