Kerala

ദുബായിലെത്തിയത് ജോലി തേടി; മെഹനാസിന്റെ വീസ കാലാവധി തീരാറായതോടെ സമ്മര്‍ദ്ദമേറി
 യൂട്യൂബറും വ്‌ളോഗറുമായ റിഫ മെഹനുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് പ്രവാസലോകം. ഇന്‍സ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹനുവിനെ കഴിഞ്ഞ ദിവസമാണു ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ നിന്നു കോഴിക്കോട്ട് എത്തിച്ച മൃതദേഹം വ്യാഴാഴ്ച കബറടക്കി. തലേ ദിവസം വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിന്നിരുന്ന റിഫയുടെ അപ്രതീക്ഷിത ആത്മഹത്യയുടെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് റിഫയും കാസര്‍കോട് നീലശ്വരം സ്വദേശിയായ മെഹനാസും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായി. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. എന്നാല്‍ ബന്ധുക്കളില്‍ പലര്‍ക്കും അന്നേ വിവാഹത്തിന് എതിര്‍പ്പായിരുന്നെന്നു ബന്ധു പറയുന്നു. 18 വയസ് കഴിഞ്ഞ ഉടനെയായിരുന്നു

More »

കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറി ; എം സ്വരാജും മുഹമ്മദ് റിയാസും സെക്രട്ടേറിയറ്റില്‍
തലമുറമാറ്റവുമായി സിപിഎം സംസ്ഥാനസമിതി. പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ട എല്ലാവരേയും സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിതിന് പിന്നാലെ പുത്തന്‍ തലമുറയെയാണ് കൂടുതലായും പാര്‍ട്ടി സമിതിയിലേക്ക് പരിഗണിച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ മൂന്നാം വട്ടവും സംസ്ഥാന സെക്രട്ടറിയായി തുടരും. എം സ്വരാജും മുഹമ്മദ് റിയാസും സജി ചെറിയാനും വിഎന്‍ വാസവനും ആനാവൂര്‍ നാഗപ്പനും

More »

ബോചെയെ കാണാന്‍ പറ്റാത്തതില്‍ ആത്മഹത്യ ശ്രമം
കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമിന് വിദേശനിര്‍മ്മിത ബോട്ട് നല്‍കുന്നതിനായി ബോചെ എത്തിയ ചടങ്ങിനിടെ യുവതിയുടെ ആത്മഹത്യ ശ്രമം. കഴിഞ്ഞ കുറെ ദിവസങ്ങളായി ബോചെയെ നേരില്‍ കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോചെയുടെ കടുത്ത ആരാധികയായ യുവതി. കക്കയത്ത് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിന് ബോചെ എത്തുന്നതറിഞ്ഞ് രാവിലെ തന്നെ യുവതി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ബോചെ വേദിയില്‍

More »

റിഫ മരിച്ചു, എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല ; പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വീഡിയോ പിന്‍വലിച്ച് മെഹ്നാസ്
വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണ വിവരം അറിയിച്ചുകൊണ്ടുള്ള വീഡിയോ യുട്യൂബില്‍ നിന്ന് പിന്‍വലിച്ച് ഭര്‍ത്താവ് മെഹ്നാസ്. റിഫ മരിച്ചു, എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വീഡിയോയാണ് മെഹ്നാസ് പിന്‍വലിച്ചത്. റിഫയുടെ മരണത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് വീട്ടുകാര്‍ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു, മെഹ്നാസ് വീഡിയോ പിന്‍വലിച്ചത്.

More »

ലൈംഗിക പീഡന ആരോപണം; ടാറ്റൂ ആര്‍ട്ടിസ്റ്റ് ഒളിവില്‍, കൊച്ചിയിലെ എല്ലാ ടാറ്റൂ ആര്‍ട്ടിസ്റ്റുകളുടെയും വിവരങ്ങള്‍ ശേഖരിക്കും
കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍. ഇതു വരെ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും, സ്വമേധയ കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിന് പിന്നാലെ ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പി.എസ് കട പൂട്ടി ഒളിവില്‍ പോയതായി സിറ്റി

More »

സംശയ രോഗത്തില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയപ്പോള്‍ അനാഥരായത് മൂന്നു കുഞ്ഞുങ്ങള്‍
ശിവരാത്രി ദിനത്തില്‍ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുത്ത ഷീജുവിനെ സംശയരോഗം മൂത്ത ഭാര്യ സൗമ്യ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് യുവതി കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ തലയില്‍ സിമന്റ് ഇഷ്ടിക ഉപയോഗിച്ച് അടിച്ചാണ് സൗമ്യ കൊലപാതകം

More »

ആത്മകഥയുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; ആറാമത് ഒരു പ്രതി കൂടി ഉണ്ടെന്ന് വെളിപ്പെടുത്തല്‍
വിവാദങ്ങള്‍ സൃഷ്ടിച്ച വളയാര്‍ സംഭവത്തില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. 'ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി' എന്നാണ് പുസ്തകത്തിന്റെ പേര്. ഇളയമകളുടെ അഞ്ചാം ചരമ വാര്‍ഷിക ദിനമായ നാളെ രാവിലെ പത്ത് മണിക്ക് അട്ടപ്പള്ളത്തെ വീട്ടില്‍വെച്ചാണ് പുസ്തകത്തിന്റെ പ്രകാശനം. താന്‍ ഇതുവരെ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചാണ് ആത്മകഥയില്‍ പറയുന്നത് എന്ന് അമ്മ

More »

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന തലവൂരിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയില്‍ ക്ഷുഭിതമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ
ഉദ്ഘാടനത്തിന് ഒരുങ്ങുന്ന തലവൂരിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയില്‍ ക്ഷുഭിതമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ഓഫീസും ഫാര്‍മസിയും ഉള്‍പ്പടെയുള്ള ആശുപത്രി മുറികള്‍ വൃത്തയില്ലാതെ കിടക്കുന്നത് കണ്ട് എം.എല്‍.എ ഒടുവില്‍ ചൂലെടുത്ത് സ്വയം തൂത്ത് വരുകയായിരുന്നു. ആശുപത്രിയുടെ പരിസരം വൃത്തിഹീനമായി കിടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എം.എല്‍.എ മിന്നല്‍

More »

ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗിക അതിക്രമം, കൊച്ചിയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ മീടൂ ആരോപണവുമായി യുവതികള്‍ രംഗത്ത്
കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണവുമായി യുവതികള്‍ രംഗത്ത്. ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പി എസിനെതിരെയാണ് സമൂഹ മാധ്യമങ്ങളിലൂടെ മീടൂ ആരോണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകന്നത്. ടാറ്റൂ അടിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ഒരു യുവതി പങ്ക് വച്ചതോടെയാണ് സമാനമായ പീഡനം നിരവധി പേര്‍ക്ക്

More »

വിവാഹഭ്യര്‍ഥന നിരസിച്ചു ; നഴ്‌സിനേയും ബന്ധുക്കളേയും യുവാവ് വീട്ടില്‍ കയറി വെട്ടി

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയുടെ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ്. ആലപ്പുഴ ചെന്നിത്തല കാരാഴ്മയിലാണ് സംഭവം. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മ്മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്റെ

കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി ; മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനം ദുരുപയോഗം ചെയ്തു

കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍

'ഡീല്‍ ഉറപ്പിക്കാനാണ് ഇന്നലെ പോയത്';വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജു രമേശിനെതിരെ വി ജോയ്

ആറ്റിങ്ങള്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന വ്യവസായി ബിജു രമേശിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ്. പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ പയറ്റിയ തന്ത്രമാണിത്. ആളുകള്‍

92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്ത് സിപിഎം നേതാവ്; കാസര്‍ഗോഡ് കള്ളവോട്ട് പരാതി, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധനത്തില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. കാസര്‍ഗോഡ് മണ്ഡലത്തില്‍ കല്യാശ്ശേരി പാറക്കടവിലാണ് സംഭവം. ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ് മുന്‍ ബ്രാഞ്ച്

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ് ; സൗമ്യയ്ക്ക് കുരുക്കിട്ട് നല്‍കി, ഒടുവില്‍ സുനില്‍ പിന്‍വാങ്ങി

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ്

ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത

എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ്