Kerala
ലോക്സഭാ തിരഞ്ഞെടുപ്പിലെ വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധനത്തില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. കാസര്‍ഗോഡ് മണ്ഡലത്തില്‍ കല്യാശ്ശേരി പാറക്കടവിലാണ് സംഭവം. ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഇ കെ ഗണേഷന് വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെയാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. നിയമ വിരുദ്ധമായി
യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ് അറസ്റ്റ്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും
എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ് ഫാ.സേവ്യര്‍ കുടിയാംശ്ശേരിയാണ് ലേഖനം എഴുതിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ
കെ റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് ഹര്‍ജി നല്‍കിയത്. മാധ്യമ വാര്‍ത്തകള്‍ക്കപ്പുറം തെളിവുകള്‍ ഹാജരാക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ല. ഹര്‍ജിക്കാരന്റെ
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അധിക വോട്ട് നല്കി വോട്ടിങ് മെഷീന്. കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പരാതിപ്പെട്ടു. ഇന്നലെ നടത്തിയ മോക് പോളിലാണ് സംഭവം. കാസര്‍കോട് സിപിഎം ലോക്സഭാ സ്ഥാനാര്‍ഥി
കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. ഇത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ യുഡിഎഫിന് ഒരു നിലപാടുമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. കത്വ കേസില്‍ പെണ്‍കുട്ടിയുടെ
ബലാത്സംഗ കേസില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ സൈജു എം വിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍
ഒരുമാസം മുമ്പു പൊള്ളലേറ്റ അഞ്ചു വയസ്സുകാരി മരിച്ചു. മൃതദേഹം സംസ്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മൂന്നാര്‍ പൊലീസ് കേസെടുത്തു. നല്ലതണ്ണിയിലെ രമേശ് -ദിവ്യ ദമ്പതികളുടെ മകള്‍ ശ്വേതയാണ് തിങ്കളാഴ്ച മരിച്ചത്. ഒരു മാസം മുമ്പ് വാഗുവരയിലെ ബന്ധുവീട്ടില്‍വച്ചാണ് കുളിക്കാന്‍ വച്ചിരുന്ന ചൂടുവെള്ളത്തില്‍ വീണു കുട്ടിക്കു
സിവില്‍ സര്‍വീസില്‍ നാലാം റാങ്ക് നേടി മലയാളികള്‍ക്ക് അഭിമാനമായിരിക്കുകയാണ് സിദ്ധാര്‍ഥ് രാംകുമാര്‍. അതുമാത്രമല്ല കുടുംബത്തിന് തന്നെ സര്‍പ്രൈസായിരിക്കുകയാണ് സിദ്ധാര്‍ഥിന്റെ നേട്ടം. ഇതിനകം മൂന്ന് തവണ സിവില്‍ സര്‍വീസ് പരീക്ഷ പാസായ സിദ്ധാര്‍ഥ് ഹൈദരാബാദില്‍ ഐപിഎസ് ട്രെയിനിങ്ങിലാണ്. സിദ്ധാര്‍ഥ് ഇത്തവണ പരീക്ഷയെഴുതിയ കാര്യം കൊച്ചിയിലെ വീട്ടിലിരുന്ന് വാര്‍ത്തയിലൂടെയാണ്