Kerala

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ബിജെപി രാഷ്ട്രീയ പകതീര്‍ക്കുന്നു; തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ സിപിഎം
സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. സിപിഎം വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനും, തെരഞ്ഞെടുപ്പ് കമ്മീഷനും ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ട്. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ കണക്കുകളെല്ലാം ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടതാണ്. തൃശ്ശൂരിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ തെറ്റുകള്‍ക്കെതിരെ ഉറച്ച് നിലപാട് പാര്‍ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പക തീര്‍ക്കുകയെന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടിയുണ്ടായിട്ടുള്ളത്. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക്

More »

നവീന്റെ കാറില്‍ പ്രത്യേക കല്ലുകളും ചിത്രങ്ങളും, മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചായിരുന്നു നവീനും ദേവിയും ആര്യയും ചര്‍ച്ച ചെയ്തിരുന്നത് ;ബ്ലാക്ക് മാജിക് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍
അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ ബ്ലാക്ക് മാജിക് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്റെ കാറില്‍ നിന്ന് പ്രത്യേക കല്ലുകളും ചിത്രങ്ങളും കണ്ടെത്തി. ആര്യക്ക് വന്ന മെയിലുകളില്‍ ചിലതില്‍ പ്രത്യേകതരം കല്ലുകളെക്കുറിച്ച് പറഞ്ഞിരുന്നു. ഈ കല്ലുകളാണ് കാറില്‍ നിന്ന് കണ്ടെത്തിയതെന്നാണ് കരുതുന്നത്. ഡോണ്‍ബോസ്‌കോ എന്ന് പേരില്‍ നിന്നും ആര്യയ്ക്ക് വന്ന

More »

പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു ; ഭര്‍ത്താവ് കസ്റ്റഡിയില്‍
തിരുവനന്തപുരം വിളവൂര്‍ക്കലില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വിളവൂര്‍ക്കല്‍ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയംവീട്ടില്‍ ഷീജ(41) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ജയശങ്കറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കേ ഇന്ന് വെളുപ്പിനാണ് ഷീജ മരിച്ചത്. ഭര്‍ത്താവിന്റെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ്

More »

ആള്‍ക്കൂട്ട കൊലപാതകം ; അശോക് ദാസിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം
തൊഴിലാളി അശോക് ദാസിന്റെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹം സ്വദേശമായ അരുണാചല്‍ പ്രദേശിലേക്ക് കൊണ്ടുപോയേക്കും. കേസില്‍ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്ത 10 പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സുഹൃത്തിന്റെ വീട്ടില്‍ വെച്ചുണ്ടായ

More »

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവം ; ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് ആരോപണം
നാലുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ആരോപണം. ഭര്‍തൃവീട്ടിലെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രന്‍ ആരോപിച്ചു. മകള്‍ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

More »

കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സര്‍ക്കാര്‍; തിരഞ്ഞെടുപ്പ് ഷോക്ക് ട്രീറ്റ്‌മെന്റ് ആകണം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അച്ചു ഉമ്മന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന ഭയം കൊണ്ടാണ് സിപിഐഎം ഇപ്പോള്‍ ബോംബുണ്ടാക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. 51 വെട്ട് കിട്ടിയ ടി പി ചന്ദ്രശേഖരന്റെ മുഖം ഓര്‍മ്മ വരുന്നുവെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. കുട്ടി സഖാക്കന്‍മാരെ അഴിച്ച് വിട്ടാല്‍ നാടിന്റെ ഭാവി എന്തായിരിക്കും. അക്രമം കാണിക്കാന്‍ ഇവര്‍ക്ക് ആരാണ് ലൈസന്‍സ്

More »

സിപിഎമ്മിന്റെ 5 കോടിയോളം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചു, ഒരു കോടി രൂപയുള്ളത് ഫിക്‌സഡ് ഡിപ്പോസിറ്റായി ; പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് വിവരങ്ങളില്ല
സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കില്‍ ഇന്നലെ ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്

More »

കരുവന്നൂര്‍ ബാങ്ക് കേസ്; തൃശൂര്‍ ജില്ലയില്‍ മാത്രം സിപിഐഎമ്മിന് 81 അക്കൗണ്ടുകള്‍; എംഎം വര്‍ഗീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം
കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. തൃശൂര്‍ ജില്ലയില്‍ മാത്രം വിവിധ സഹകരണ ബാങ്കുകളിലായി സിപിഐഎമ്മിന് 81 അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ അഞ്ചു

More »

ഇലക്ട്രല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ നിന്ന് സിപിഐഎം ലക്ഷങ്ങള്‍ വാങ്ങി : തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം നല്‍കിയ രേഖകള്‍ പുറത്തുവിട്ട് ഷിബു ബേബി ജോണ്‍
ഇലക്ട്രല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ നിന്ന് സിപിഐഎം പണം സ്വീകരിച്ചിട്ടുണ്ടെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. സംഭാവനകള്‍ സ്വീകരിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം നല്‍കിയ രേഖകള്‍ ഷിബു ബേബി ജോണ്‍ പുറത്തുവിട്ടു. ഇലക്ട്രല്‍ ബോണ്ടില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം ആരോപിച്ചു. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ സിപിഐഎം

More »

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി

ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട്

ബിജെപിയാണോ, മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രു; ആരെയാണ് താങ്കള്‍ എതിര്‍ക്കുന്നത്; രാഹുല്‍ ഗാന്ധിയോട് യെച്ചൂരി

ബിജെപിയാണോ മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍

വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍

തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ല; ഇടതുപക്ഷം വിജയത്തിനടുത്തെന്ന് പന്ന്യന്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ലെന്നും കടുത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമാണ് പന്ന്യന്‍ പറഞ്ഞു. ഇലക്ഷന്‍

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ്

സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം ; വിവാദം

സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജ് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം