അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാന്‍ പ്രമുഖന്‍ എത്തുന്നു: 40 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ട രാമചന്ദ്രന് മോചനം ലഭിക്കുമോ? പ്രതീക്ഷയുടെ തിരിനാളം

അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാന്‍ പ്രമുഖന്‍ എത്തുന്നു: 40 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ട രാമചന്ദ്രന് മോചനം ലഭിക്കുമോ? പ്രതീക്ഷയുടെ തിരിനാളം

ദുബായ്: ഒരിക്കലും മോചനം കിട്ടാത്തത്ര കേസുകള്‍ ബിസിനസ്സ് മാന്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ പേരിലുണ്ട്. ജീവിതവസാനം വരെ ജയിലിക്കുള്ളില്‍ കിടക്കാന്‍ പോകുന്ന രാമചന്ദ്രനെ രക്ഷിക്കാന്‍ പ്രമുഖന്‍ എത്തുന്നു. അറ്റ്‌ലസ് രാമചന്ദ്രന് പ്രതീക്ഷയുടെ ഒരു വാതിലാണ് തുറന്നുകിട്ടുന്നത്. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികള്‍ പറയുന്നത്. ഇതിനുപിന്നാലെയാണ് രാമചന്ദ്രനെ ജയിലില്‍ നിന്നിറക്കാന്‍ കഠിന ശ്രമം നടക്കുന്നത്. അറ്റ്ലസ് ഗ്രൂപ്പിന്റെ ഓമാനിലെ ആശുപത്രികള്‍ ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി ഏറ്റെടുക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.അങ്ങനെ വന്നാല്‍ യുഇഎയിലെ നിയമനടപടികള്‍ പോലും പണമടച്ച് ഒഴിവാക്കാന്‍ അറ്റ്ലസ് ഗ്രൂപ്പിനാകും. ഇതോടെ മൂന്നു കൊല്ലത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന രാമചന്ദ്രന് ആശ്വാസകരമായിരിക്കുകയാണ്. മറ്റ് കേസുകള്‍ യുഎഇയിലെ കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനായാല്‍ പ്രവാസി വ്യവസായിക്ക് ജയില്‍ മോചനം ഉറപ്പാകും. അതേസമയം ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ അറ്റ്‌ലസ് രാമചന്ദ്രന് ജയിലില്‍ കിടക്കേണ്ടി വരും.


കടക്കെണിയില്‍ നിന്ന് രാമചന്ദ്രനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാനിലെ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ ബിആര്‍ ഷെട്ടിയുടെ ഗ്രൂപ്പ് തയ്യാറാകുന്നതെന്നാണ് സൂചന. അബുദാബി കേന്ദ്രീകരിച്ചാണ് ഷെട്ടിയുടെ എന്‍ എം സി ഹെല്‍ത്തിന്റെ പ്രവര്‍ത്തനം.
Other News in this category4malayalees Recommends