ബജറ്റ് ചോര്‍ച്ച: ധനമന്ത്രി തോമസ് ഐസക് രാജിവെക്കുന്നതാണ് ജനാധിപത്യമര്യാദയെന്ന് വിഎം സുധീരന്‍

ബജറ്റ് ചോര്‍ച്ച: ധനമന്ത്രി തോമസ് ഐസക് രാജിവെക്കുന്നതാണ് ജനാധിപത്യമര്യാദയെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം ചോര്‍ന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ പിഴവായിട്ടാണ് വിലയിരുത്തല്‍. തോമസ് ഐസക് ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഐസക് രാജിവെക്കുന്നതാണ് ജനാധിപത്യമര്യാദയെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഗൗരവതരമാണ്.


കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവം ആദ്യമാണ്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം മന്ത്രിക്കാണെന്നും സ്ഥാനം രാജിവയ്ക്കുന്നതാണ് ജനാധിപത്യ മര്യാദയെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ അര്‍ഹമായ വിഹിതമോ ഫലപ്രദമായ നടപടികളോ ധനനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.


Other News in this category4malayalees Recommends