ഉത്തരാഖണ്ഡില്‍ ബിജെപി കാവികൊടി പാറിച്ചു, കോണ്‍ഗ്രസിനെ തറപറ്റിച്ച് കൊണ്ടാണ് വിജയം കൈവരിച്ചത്

ഉത്തരാഖണ്ഡില്‍ ബിജെപി കാവികൊടി പാറിച്ചു, കോണ്‍ഗ്രസിനെ തറപറ്റിച്ച് കൊണ്ടാണ് വിജയം കൈവരിച്ചത്

ദില്ലി: ഉത്തരാഖണ്ഡില്‍ ബിജെപി കാവികൊടി പാറിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തറപറ്റിച്ചു കൊണ്ടാണ് ബിജെപി വിജയം കൈവരിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബിജെപിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിന് 36 സീറ്റുകള്‍ മാത്രമാണ് ഇവിടെ വേണ്ട് എന്നാല്‍ ബിജെപി ഇത് നിസാരമായാണ് മറികടന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അടക്കമുള്ളവര്‍ തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങി. മുഖ്യമന്ത്രി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. മുഖ്യമന്ത്രി അഴിമതി കേസില്‍ ഉള്‍പ്പെട്ടതും, മന്ത്രിമാര്‍ക്ക് കോഴ കൊടുക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും കോണ്‍ഗ്രസിന് തിരിച്ചടിയായി. എക്‌സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായ സര്‍വേകളും ബിജെപിയ്ക്ക് അനുകൂല വിജയം തന്നെയാണ് പുറത്ത് വിട്ടിരുന്നത്. ഇതോടെ കോണ്‍ഗ്രസിന്റെ ഭാവി ചോദ്യ ചിന്ഹമായിരിക്കുകയാണ്.


Other News in this category4malayalees Recommends