യുവ റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യയും കാറപകടത്തില്‍ മരിച്ചു

യുവ റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യയും കാറപകടത്തില്‍ മരിച്ചു
ചെന്നൈ: യുവ റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും കാറപകടത്തില്‍ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറീന ബീച്ചിന് സമൂപം പട്ടണപ്പാക്കത്ത് പുലര്‍ച്ച 3.30 നായിരുന്നു അപകടം.

അമിത വേഗതയില്‍ വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. രക്ഷിക്കാന്‍ ആളുകള്‍ ശ്രമിച്ചുവെങ്കിലും കാര്‍ പൂര്‍ണമായും കത്തുകയായിരുന്നു. ചെന്നൈ ലീലാപാസില്‍ നിന്നുള്ള മടക്ക യാത്രയിലാണ് അപകടം സംഭവിച്ചത്. 14ാമത്തെ വയസ്സ് മുതല്‍ റേസിങ് രംഗത്ത് സജീവമാണ് അശ്വിന്‍. ഭാര്യ നിവേദിത ഡോക്ടറാണ്.Other News in this category4malayalees Recommends