വാട്‌സ്ആപ്പ് ഫേസ്ബുക്ക് യൂസര്‍മാര്‍ ശ്രദ്ധിക്കുക ; പോസ്റ്റിടുമ്പോള്‍ കരുതിയില്ലെങ്കില്‍ ജയിലില്‍ കിടക്കാം

വാട്‌സ്ആപ്പ് ഫേസ്ബുക്ക് യൂസര്‍മാര്‍ ശ്രദ്ധിക്കുക ; പോസ്റ്റിടുമ്പോള്‍ കരുതിയില്ലെങ്കില്‍ ജയിലില്‍ കിടക്കാം

വാട്‌സ്ആപ്പ്,ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വരുന്ന വ്യാജ വാര്‍ത്തകളും വീഡിയോകളും അപകീര്‍ത്തി പ്രസ്താവനകളും അഡ്മിനെ അഴിയ്ക്കുള്ളിലാക്കും.വാരണാസിയിലെ പ്രദേശിക ഭരണകൂടം പുറത്തിറക്കിയ ഉത്തരവിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ തെറ്റായ ഉദ്ദേശ്യത്തോടെ പോസ്റ്റുകള്‍ വന്നാല്‍ അഡ്മിന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കുന്നത്.


വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലത്തിലെ പ്രാദേശിക ഭരണകൂടം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍, മോര്‍ഫ് ചെയ്ത ഫോട്ടോഗ്രാഫുകള്‍, തുടങ്ങിയവ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍വരെ കാരണമാകുമെന്ന് ഭരണകൂടം പറഞ്ഞു.വാസ്തവ വിരുദ്ധമായ ഉള്ളടക്കം അടങ്ങിയതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ ഗ്രൂപ്പുകളുടെ അഡ്മിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് നടപടിയെടുക്കാന്‍ അധികാരം നല്‍കുന്നതാണ്. ഇത്തരം ഭവിഷ്യത്തുകളെ നേരിടാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ തയ്യാറകാണമെന്നും ഉത്തരവില്‍ പറയുന്നു.മതസ്പര്‍ദ്ദയുണ്ടാക്കുന്ന പോസ്റ്റിടുന്നവര്‍ ജാഗ്രത പാലിക്കണം.കാരണം നിങ്ങള്‍ നിരീക്ഷണത്തില്‍ തന്നെയാണ് ..
Other News in this category4malayalees Recommends