കന്യാചര്‍മ്മ ക്ലിനിക്കുകളില്‍ തിരക്കേറുന്നു, കല്യാണമുറപ്പിച്ച പെണ്‍കുട്ടികള്‍ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ കന്യാ ചര്‍മ്മം വച്ച് പിടിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കന്യാചര്‍മ്മ ക്ലിനിക്കുകളില്‍ തിരക്കേറുന്നു, കല്യാണമുറപ്പിച്ച പെണ്‍കുട്ടികള്‍ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ കന്യാ ചര്‍മ്മം വച്ച് പിടിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
കന്യാചര്‍മ്മം വച്ച് പിടിപ്പിക്കുന്നത് വലിയ വ്യവസായമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഞെട്ടേണ്ട, ഇന്ത്യയില്‍ നിന്നുളള വാര്‍ത്തയല്ല ഇത്.

ടൂണീഷ്യയിലാണ് കന്യാചര്‍മ്മം വച്ച് പിടിപ്പിക്കുന്ന ക്ലിനിക്കുകളില്‍ തിരക്കേറിയിരിക്കുന്നത്. വിവാഹം ഉറപ്പിച്ച പെണ്‍കുട്ടികളാണ് ഇത്തരം ക്ലിനിക്കുകളെ ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കന്യകയല്ലെന്ന് ഭര്‍ത്താവ് മനസിലാക്കിയാല്‍ അത് വിവാഹ ബന്ധം തകരുന്നതിലേക്ക് നയിക്കാമെന്ന ആശങ്കയാണ് പെണ്‍കുട്ടികളെ ഇതിന് പ്രേരിപ്പിക്കുന്നത്.

അതീവ രഹസ്യമായാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടക്കുന്നത്. അരമണിക്കൂര്‍ മാത്രം മതി ഇത് ചെയ്യാന്‍. എന്നാല്‍ ഇതിന്റെ ചെലവ് അതിഭീമമാണ്. നാനൂറ് ഡോളറാണ് ചെലവ്.

ടുണീഷ്യയില്‍ വിവാഹ പൂര്‍വ്വ ബന്ധങ്ങള്‍ നിഷിദ്ധമാണ്. ഏതായാലും ഇവിടെയുളള ചര്‍മ്മ ഡോക്ടര്‍മാര്‍ കോളടിച്ചിരിക്കുകയാണ് ഇപ്പോള്‍. നമ്മുടെ നാട്ടില്‍ ഇതിന് വലിയ പ്രചാരമൊന്നുമില്ലെങ്കിലും ഭാവിയില്‍ എത്താമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
Other News in this category4malayalees Recommends