മുകേഷിനോട് സിപിഎം ജില്ലാ ഘടകം വിശദീകരണം തേടും ; കോലം കത്തിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ : താരങ്ങളായ ജനപ്രതിനിധികള്‍ക്കെതിരെ ജന രോക്ഷം ഇരബന്നു

മുകേഷിനോട് സിപിഎം ജില്ലാ ഘടകം വിശദീകരണം തേടും ; കോലം കത്തിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ : താരങ്ങളായ ജനപ്രതിനിധികള്‍ക്കെതിരെ ജന രോക്ഷം ഇരബന്നു

കൊല്ലം: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ യോഗത്തില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷ് സ്വീകരിച്ച നിലപാടിനെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. പ്രശ്നം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഭവങ്ങളില്‍ മുകേഷില്‍നിന്നു വിശദീകരണം തേടാനും സാധ്യതയുണ്ട്. അതേസമയം,താരങ്ങളുടെ നിലപാടിനെതിരെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു. നഗരത്തില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷും ഗണേഷും ജനപ്രതിനിധികളുടെ അന്തസ് കളഞ്ഞെന്ന് ആരോപിച്ചു. നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു.


Other News in this category4malayalees Recommends