ബ്രോഡ്ബാന്റ് നിരക്കില്‍ കിടിലം ഓഫറുമായി ബിഎസ്എന്‍എല്‍

ബ്രോഡ്ബാന്റ് നിരക്കില്‍ കിടിലം ഓഫറുമായി ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ ഓരോ മാസവും ഓരോ ഓഫറുമായിട്ടാണ് രംഗത്തെത്തുന്നത്. ജിയോയുമായി കടുത്ത മത്സരത്തിലാണെന്നുതന്നെ പറയാം. ബ്രോഡ്ബാന്റ് നിരക്കില്‍ കിടിലം ഓഫറുമായി ഇപ്പോള്‍ ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. പുതിയ 599 ന്റെ പ്ലാനില്‍ രണ്ട് എം.ബി.പി.എസ്. വേഗത്തില്‍ പരിധിയില്ലാതെ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭിക്കും. നിലവിലെ 675ന്റെ പദ്ധതിയില്‍ ഇനി മുതല്‍ 10 ജി.ബി. ലഭിക്കുന്നതാണ്.

999 പദ്ധതിയില്‍ 30 ജി.ബി.യും ലഭിക്കുമെന്ന് ബി.എസ്.എന്‍.എല്‍. അറിയിച്ചു. ഗ്രാമീണമേഖലയിലെ ഉപഭോക്താക്കള്‍ക്കുള്ള 650 ന്റെ പദ്ധതിയില്‍ 15 ജി.ബി. വരെ രണ്ട് എം.ബി.പി.എസ്. വേഗത ലഭിക്കും. തുടര്‍ന്ന് ഒരു എം.ബി.പി.എസ്. വേഗത്തില്‍ പരിധിയില്ലാതെ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം. നഗരത്തില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള മാസ വാടകയോടൊപ്പം ഒന്‍പത് രൂപ വീതം അധികം നല്‍കി 249ന്റെ പദ്ധതിയില്‍ പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാം.

Other News in this category4malayalees Recommends