മുസ്ലീം വനിതകള്‍ക്ക് രതിപാഠങ്ങള്‍ വിശദീകരിക്കുന്ന പുസ്തകം വിപണിയില്‍: ഹാലല്‍ സെക്‌സ് എഴുതിയത് മുസ്ലീം വനിത ശ്രദ്ധേയമാകുന്നു

മുസ്ലീം വനിതകള്‍ക്ക് രതിപാഠങ്ങള്‍ വിശദീകരിക്കുന്ന പുസ്തകം വിപണിയില്‍: ഹാലല്‍ സെക്‌സ് എഴുതിയത് മുസ്ലീം വനിത ശ്രദ്ധേയമാകുന്നു
മുസ്ലീം വനിതകള്‍ക്ക് ഹാലല്‍ സെക്‌സ് ഒരുക്കി മുസ്ലീം വനിത ശ്രദ്ധേയമാകുന്നു. രതിപാഠങ്ങള്‍ വിശദീകരിച്ച് ആദ്യമായി പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് മുസ്ലീം വനിത. മുസ്ളിം സെക്സ് മാന്വല്‍: എ ഹാലല്‍ ഗൈഡ് ടു മൈന്‍ഡ് ബ്ളോയിംഗ് സെക്സ് എന്നാണ് പുസത്കത്തിന്റെ പേര്. ഉമ്മുല്‍ മുലാദാത്തിന്റെ ഈ പുസ്തകം വിപണിയിലെത്തിക്കഴിഞ്ഞു. ഉമ്മുല്‍ മുലാദാത് എന്ന പേര് യഥാര്‍ത്ഥമല്ല. ഇത്തരമൊരു പുസ്തകം എഴുതിയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കുകൂട്ടിയാണ് മറ്റൊരു പേര് നല്‍കിയത്. ആമസോണില്‍ ഈ പുസത്കം എത്തിക്കഴിഞ്ഞു.

രതി മുസ്ലീം വനിതകള്‍ക്ക് പലപ്പോഴും എഴുതാപ്പുറമാണ്. അതുകൊണ്ടാണ് ഇത്തരമൊരു പുസ്തകം വേണ്ടിവന്നതെന്നാണ് മുലാദാത് പറയുന്നത്. ഒരുപക്ഷേ മറ്റൊരു വിവാദത്തിലേക്ക് വഴിതുറക്കാന്‍ ഈ പുസ്തകം കാരണമാകാം. കുറച്ചു വര്‍ഷം മുന്‍പ് വിവാഹിതയായ ഒരു സുഹൃത്തിന്റെ അനുഭവമാണ് ഈ പുസ്തകത്തിനു കാരണമായത്. അവളുടെ മുഖം വാടിയിരുന്നു. കാരണം തിരക്കിയപ്പോള്‍ രതിജീവിതം ഭീകരമെന്നാണ് അവള്‍ പറഞ്ഞത്. അന്ന് എനിക്ക് അറിയാമായിരുന്നതും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ കൂട്ടുകാരിക്കു വിശദീകരിച്ചുകൊടുത്തു.

കുറച്ചു മാസങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ അവള്‍ തന്നത് നിറഞ്ഞൊരു ചിരിയായിരുന്നു. അവള്‍ എന്നോട് എന്റെ കാഴ്ചപ്പാടുകള്‍ പുസ്തകമായി എഴുതാന്‍ നിര്‍ബന്ധിച്ചു. അവിടെനിന്നാണ് ഈ പുസ്തകത്തിനു ബീജാവാപം നടന്നത്. മുസ്ലീം വനിതകള്‍ക്ക് രതിയെക്കുറിച്ച് എന്തൊക്കെ അറിയാം? ഒന്നും അറിയുന്നില്ലെന്നാണ് എഴുത്തുകാരി പറയുന്നത്. അത്തരക്കാരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഇത്തരമൊരു പുസ്തകമെന്ന് മുലാദാത് പറയുന്നു.Other News in this category4malayalees Recommends