കാവ്യാമാധവന്റെ അമ്മയെ ചോദ്യം ചെയ്തു: 2013 മുതലുള്ള ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് ശ്യാമള പോലീസിനോട് വ്യക്തമായി വിവരിച്ചു

കാവ്യാമാധവന്റെ അമ്മയെ ചോദ്യം ചെയ്തു: 2013 മുതലുള്ള ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് ശ്യാമള പോലീസിനോട് വ്യക്തമായി വിവരിച്ചു
കൊച്ചി: കാവ്യാമാധവനെ ചോദ്യം ചെയ്തതിനുപിന്നാലെ പോലീസ് അമ്മ ശ്യാമളേയും ചോദ്യം ചെയ്തു. ഇന്നലെ രാത്രിയില്‍ അന്വേഷണ ഉദ്യോഗസ്ഥ ബി സന്ധ്യയായിരുന്നു ശ്യാമളയെ ചോദ്യം ചെയ്തത്. കേസിലെ പള്‍സര്‍ സുനിയുമായി ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ചുമാറ്റും മാത്രമല്ല പോലീസ് ചോദിച്ചറിഞ്ഞത്. ദിലീപുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചോദിച്ചു. കേസില്‍ പള്‍സര്‍ സുനി വെളിപ്പെടുത്തിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ടതും ദിലീപും കാവ്യാ മാധവനും ഉള്‍പ്പെട്ട ലണ്ടന്‍ ടൂറിന്റെ വിവരങ്ങളും ചോദിച്ചു.

2013 മുതലുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കൊണ്ടു കൊടുത്തു എന്ന് നേരത്തേ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്ന കാവ്യാമാധവന്റെ ലക്ഷ്യ എന്ന സ്ഥാപനം നടത്തുന്നത് മാതാവ് ശ്യാമളയാണ്. 2013 ല്‍ ദിലീപും കാവ്യയും പങ്കെടുത്ത ലണ്ടന്‍ ടൂറുമായി ബന്ധപ്പെട്ട വിവരമാണ് പ്രധാനമായും പോലീസ് ചോദിച്ചറിഞ്ഞത്. ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തിയ സംഭവത്തിന് കാരണമായത് ഈ വിദേശ പര്യടനം മുതലുള്ള കാര്യങ്ങളാണെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു.

ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരം കാവ്യയുടെ മാതാവിന് അറിയാമോ എന്നായിരുന്നു പോലീസിന്റെ പ്രധാന അന്വേഷണം. ഇക്കാര്യത്തില്‍ ചില നിര്‍ണ്ണായ വിവരം കിട്ടയതായിട്ടാണ് സൂചന. ഇതിന് പുറമേ ലക്ഷ്യയില്‍ എത്തിച്ചെന്ന് പറയപ്പെടുന്ന മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടതും സുനില്‍ക്കുമാറുമായി ബന്ധപ്പെട്ടതുമായ വിവരങ്ങളും ചോദിച്ചറിഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ ആലുവയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് പോലീസ് കാവ്യയുടെ മൊഴിയെടുത്തത്. അഞ്ചുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്.Other News in this category4malayalees Recommends