ദിലീപ് അച്ഛനാകുന്നു: കാവ്യാമാധവന്‍ നാല് മാസം ഗര്‍ഭിണിയെന്ന വാര്‍ത്ത വൈറലാകുന്നു, പോലീസ് ക്ലബില്‍ എത്താതിരുന്നത് ആരോഗ്യസ്ഥിതി കണക്കിലെടുത്ത്

ദിലീപ് അച്ഛനാകുന്നു: കാവ്യാമാധവന്‍ നാല് മാസം ഗര്‍ഭിണിയെന്ന വാര്‍ത്ത വൈറലാകുന്നു, പോലീസ് ക്ലബില്‍ എത്താതിരുന്നത് ആരോഗ്യസ്ഥിതി കണക്കിലെടുത്ത്
കൊച്ചി: ജയിലില്‍ കിടക്കുന്ന ദിലീപ് അച്ഛനാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കാവ്യാമാധവന്‍ നാല് മാസം ഗര്‍ഭിണിയാണത്രേ. ഗര്‍ഭിണി ആയതിനാലാണ് കാവ്യ അന്വേഷണ സംഘത്തിനു മുന്‍പില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കേരളാ കൗമുദിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ കാവ്യ എത്താതിരുന്നതും പോലീസ് ക്ലബ്ബില്‍ എത്താതിരുന്നതും കാരണം ഇതാണെന്നും പറയുന്നു.

ഇത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായിട്ടാണ് വിവരം. കാവ്യയുടെ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പോലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യല്‍ നടന്നത്. കാവ്യയുടെ വീട്ടില്‍ച്ചെന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും ഇക്കാര്യം കൊണ്ടുതന്നെ.

കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും അത്തരമൊരു നീക്കത്തെക്കുറിച്ച് പൊലീസ് കാര്യമായി പ്രതികരിക്കാത്തതും അതുകൊണ്ടുതന്നെയാണ്. ദിലീപ് ജയിലിലാകുന്നതിനു മുന്‍പു തന്നെ കാവ്യ ഗര്‍ഭിണിയാണെന്ന മട്ടില്‍ വാര്‍ത്ത വന്നികുന്നു. എന്നാല്‍, തന്റെ ഭാര്യയുടെ വിശേഷം ഓണ്‍ലൈന്‍ വഴിയാണ് അറിഞ്ഞതെന്നാണ് അന്ന് ദിലീപ് പറഞ്ഞത്. ഗര്‍ഭിണിയായതുകൊണ്ടാവാം കാവ്യ കുറേദിവസം സ്വന്തം വീട്ടിലായിരുന്നു.
Other News in this category4malayalees Recommends