അക്ഷര ഹസന്‍ മതം മാറിയോ? ബുദ്ധമതം സ്വീകരിച്ചത് കമല്‍ഹാസന്‍ അറിഞ്ഞില്ലേ? താന്‍ അറിഞ്ഞിട്ടില്ലെന്ന് കമല്‍

അക്ഷര ഹസന്‍ മതം മാറിയോ? ബുദ്ധമതം സ്വീകരിച്ചത് കമല്‍ഹാസന്‍ അറിഞ്ഞില്ലേ? താന്‍ അറിഞ്ഞിട്ടില്ലെന്ന് കമല്‍
അക്ഷര ഹസന്‍ മതം മാറിയെന്ന് സോഷ്യല്‍ മീഡിയ. പുതിയ ചിത്രമായ വിവേകത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് മതം മാറ്റം സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ച് അക്ഷര സംസാരിച്ചത്. ബുദ്ധമതം തനിക്ക് ഇഷ്ടമാണെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങളിലേക്ക് തന്റെ മനസ്സ് ആകര്‍ഷിക്കപ്പെടുന്നുവെന്നും അക്ഷര പറഞ്ഞു. താന്‍ ബുദ്ധമതം സ്വീകരിച്ചുവെന്നും അക്ഷര പറഞ്ഞത്രേ.

അക്ഷര മതം മാറി പക്ഷേ കമല്‍ പോലും അറിഞ്ഞില്ല എന്ന രീതിയിലുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഇതിനെക്കുറിച്ച് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തതിങ്ങനെ.. നീ മതം മാറിയതായി ഞാന്‍ അറിഞ്ഞു. എങ്കിലും എനിക്ക് നിന്നോട് വലിയ സ്നേഹമാണ്. സ്നേഹത്തിന് പരിധികളില്ല. പക്ഷേ മതം അങ്ങനെയല്ല. ജീവിതം ആസ്വദിക്കൂ എന്നായിരുന്നു ട്വീറ്റ്. ഇല്ല ഞാന്‍ മതം മാറിയിട്ടില്ല എന്നായിരുന്നു അക്ഷരയുടെ മറുപടി ട്വീറ്റ്.

ഞാന്‍ ഇപ്പോഴും നിരീശ്വരവാദി തന്നെയാണ്. പക്ഷേ ബുദ്ധമതം എന്നെ ആകര്‍ഷിക്കുന്നു. അതൊരു ജീവിത രീതിയാണ്. സ്നേഹത്തോടെ അക്ഷര. എന്തായാലും അക്ഷര അച്ഛന് നല്‍കിയ മറുപടി ട്വീറ്റ് കണ്ടതോടെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിച്ച ആശ്വാസത്തിലാണ് സോഷ്യല്‍ മീഡിയ.

Other News in this category4malayalees Recommends