വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി: മലയാളി നാഴ്‌സുമാര്‍ സൗദി ജയിലില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി: മലയാളി നാഴ്‌സുമാര്‍ സൗദി ജയിലില്‍

റിയാദ്: വ്യാജ എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലി നേടിയ മലയാളി നാഴ്‌സുമാര്‍ സൗദി അറേബ്യയില്‍ ജയിലില്‍. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രിയില്‍ ജോലി നേടിയ നേഴ്‌സുമാരാണ് ജയിലിലായത്. ജയിലിലായ മൂന്ന് നേഴ്‌സുമാരില്‍ ഒരാള്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. മറ്റ് രണ്ട് പേരും ജയിലിലാണ്. ഇവരുടെ മോചനത്തിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ശ്രമം തുടങ്ങി.


നേഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായ ശിരലാല്‍ മീണ, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ തായിഫ് കിങ് അബ്ദുള്‍ അസീസ് ആശുപത്രി അധികൃതരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലി നേടിയ മൂവരും കോട്ടയം സ്വദേശികളാണെന്നാണ് സൂചന.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ജയിലില്‍ കഴിയുന്ന നേഴ്‌സുമാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ജിദ്ദയിലെ ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ആയിരം റിയാല്‍ പിഴയും ഒരു വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. മറ്റൊരാളുടെ കേസില്‍ ഒരാഴ്ചയ്ക്കകം വിധിയുണ്ടാകും.
Other News in this category4malayalees Recommends