ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം ഷാര്‍ജാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം ഷാര്‍ജാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍
ഷാര്‍ജ: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ച് നടത്തപ്പെടുന്നു. 2017 ആഗസ്‌ററ് 24 വ്യാഴാഴ്ച സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം 8.30 മുതല്‍ ധ്യാനം

ആഗസ്‌ററ് 25 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ 'കുടുംബ നവീകരണം'.
ചിന്താവിഷയം: 1പത്രോസ് 3:7 'ദമ്പതികള്‍ ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികള്‍'.
പ്രമുഖ വചനപ്രഘോഷകനും ധ്യാന ഗുരുവുമായ റവ.ഫാ.ജേക്കബ് മഞ്ഞളി നേതൃത്വം നല്‍കുന്നു.

സോണല്‍ പ്രസിഡന്റ് റവ.ഫാ.ജോണ്‍ കെ ജേക്കബ്, യൂണിറ്റ് സെക്രട്ടറി ശ്രീ. പ്രസാദ് ഫിലിപ്പ് വര്‍ഗീസ്, കണ്‍വീനര്‍ ശ്രീ.ടിജോ തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയിലെ എല്ലാ യൂണിറ്റില്‍ നിന്നുമുള്ള അംഗങ്ങള്‍ സംബന്ധിക്കുന്നു.
Other News in this category4malayalees Recommends