നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യ മാധവന്‍ ഉടന്‍ അറസ്റ്റിലാകുമെന്ന്‌സൂചന, കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു, അപ്പുണ്ണിയ്ക്കും കാവ്യയ്ക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ചലച്ചിത്ര താരം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധിയുണ്ടായേക്കും. ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് സൂചന. വൈകാതെ തന്നെ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധാവനെതിരെയും പ്രൊസിക്യൂഷന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കോടതിയില്‍ കൊടുത്ത മൂന്ന് കവറില്‍ കാവ്യയുടെ ലക്ഷ്യയുമായി ബന്ധപ്പെട്ട തെളിവുകളുണ്ടെന്നും സൂചനയുണ്ട്. കേസല്‍ കാവ്യയെയും അപ്പുണ്ണിയെയും ബന്ധിപ്പിക്കുന്ന ചില തെളിവുകളുണ്ട്. അപ്പുണ്ണി ഏത് നിമിഷവും അറസ്റ്റിലായേക്കാം. മാപ്പ് സാക്ഷിയാക്കാനും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്്. നാദിര്‍ഷയും അപ്പുണ്ണിയും മാപ്പ് സാക്ഷികളായാല്‍ കേസ് ബലക്കും. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കോടതി ദിലീപിന് ജാമ്യം അനുവദിക്കും. കാവ്യയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ ജനവികാരം ദിലീപിന് അനുകൂലമാകുമെന്നും പൊലീസ് വിലയിരുത്തുന്നു. അതാണ് കാവ്യയുടെ അറസ്റ്റ് വൈകാന്‍ കാരണം.

Other News in this category4malayalees Recommends