സെന്റ് ഗ്രീഗോറിയോസ് മഹാഇടവക : ആദ്യഫലപ്പെരുന്നാള്‍ 2017ന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു

സെന്റ് ഗ്രീഗോറിയോസ് മഹാഇടവക : ആദ്യഫലപ്പെരുന്നാള്‍ 2017ന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ 2017 റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവകവികാരി റവ. ഫാ. ജേക്കബ് തോമസ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രസ്തുത കൂപ്പണിന്റെ ആദ്യവില്‍പ്പന, മുതിര്‍ന്ന ഇടവകാംഗം തോമസ് മാത്യുവിനു നല്‍കികൊണ്ട് സഹവികാരി റവ. ഫാ. ജിജു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.


സെപ്റ്റംബര്‍ 1, വെള്ളിയാഴ്ച നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വിശുദ്ധ സമൂഹബലിക്കു ശേഷം നടന്ന ചടങ്ങില്‍ ഇടവക ട്രഷറാര്‍ അജിഷ് തോമസ്, സെക്രട്ടറി എബ്രഹാം അലക്‌സ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജോയിന്റ് ജനറല്‍കണ്‍വീനര്‍ ജെറി ജോണ്‍ കോശി, ഫിനാന്‍സ്‌കണ്‍വീനര്‍ ജേക്കബ് വി. ജോബ്, കൂപ്പണ്‍കണ്‍വീനര്‍ നിക്‌സണ്‍ തോമസ്, സ്‌പോണ്‍സര്‍ഷിപ്പ്കണ്‍വീനര്‍ നവീന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 3നു അബ്ബാസിയ ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂളില്‍ വെച്ചു രാവിലെ 8.00മുതല്‍ നടക്കുന്ന പെരുന്നാളാഘോഷങ്ങള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈകോട്ടയം ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്ന് സംഘാടക സമിതി അറിയിച്ചു.

Other News in this category4malayalees Recommends