വാട്‌സ്ആപ്പില്‍ ഇനി അയച്ച മെസേജുകള്‍ തിരിച്ചെടുക്കാം ; പുതിയ ഫീച്ചര്‍ ഇങ്ങനെ

വാട്‌സ്ആപ്പില്‍ ഇനി അയച്ച മെസേജുകള്‍ തിരിച്ചെടുക്കാം ; പുതിയ ഫീച്ചര്‍ ഇങ്ങനെ
വാട്‌സ്ആപ്പിലയച്ച ചില മെസേജ് വേണ്ടായിരുന്നുവെന്ന് തോന്നിട്ടുണ്ടോ .എങ്കില്‍ വഴിയുണ്ട്.ഡിലീറ്റ് ഫോര്‍ എവരി വണ്‍ എന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവരികയാണ്.ഇതു ഉപയോഗിച്ച് ഒരു കോണ്‍വര്‍സേഷനിലുള്ള എല്ലാവര്‍ക്കും അയച്ച മെസേജ് തിരിച്ച് എടുക്കാനാകും.

ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇതു നടപ്പാക്കുന്നത്.അധികം വൈകാതെ എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാനാകും.പരമാവധി ഏഴു മിനിറ്റ് വരെയാണ് അയച്ച മെസേജ് ക്യാന്‍സല്‍ ചെയ്യാനുള്ള സമയം.വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അയച്ച മെസേജുകള്‍ ഈ രീതിയില്‍ ഡെലീറ്റാക്കാം.ഇപ്പോഴത്തെ രീതി അനുസരിച്ച് മെസേജ് ഡിലീറ്റ് ചെയ്യാമെങ്കിലും അത് അയച്ചയാളുടെ ആപ്ലിക്കേഷനില്‍ നിന്നേ ഡെലീറ്റ് ആകു.പുതിയ ഫീച്ചര്‍ പ്രകാരം എല്ലാവരുടേയും മൊബൈലില്‍ നിന്ന് ചാറ്റുകള്‍ അയച്ചയാള്‍ക്ക് നീക്കാനാകും.


Other News in this category4malayalees Recommends