ഇരട്ട കൊലപാതകം: ആദ്യ കൊലപാതകം മറയ്ക്കാന്‍ മറ്റൊരു കൊല, മോബിന്‍ മാത്യുവിന്റെ കുറ്റകൃത്യം ആരെയും ഞെട്ടിക്കുന്നത്, ദൃശ്യം സിനിമ കണ്ടത് 17 തവണ

ഇരട്ട കൊലപാതകം: ആദ്യ കൊലപാതകം മറയ്ക്കാന്‍ മറ്റൊരു കൊല, മോബിന്‍ മാത്യുവിന്റെ കുറ്റകൃത്യം ആരെയും ഞെട്ടിക്കുന്നത്, ദൃശ്യം സിനിമ കണ്ടത് 17 തവണ
ആലപ്പുഴ: മോബിന്‍ മാത്യു എന്ന 25 കാരന്‍ നടത്തിയ ഇരട്ടകൊല ഞെട്ടിപ്പിക്കുന്നത്. ആദ്യ കൊലപാതകം മറയ്ക്കാന്‍ മറ്റൊരു യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മോബിനെ കസ്റ്റഡിയിലെടുത്തു. ഇരട്ടക്കൊലപാതക കേസില്‍ തെളിവുകള്‍ ഇല്ലാതാക്കി പോലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഒന്നാംപ്രതി നടത്തിയത് ബുദ്ധിപൂര്‍വമായ നീക്കങ്ങളാണെന്ന് പൊലീസ് കണ്ടെത്തി.

തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് കറുകത്തറ മധു (40), ചെക്കിടിക്കാട് തുരുത്തുമാലില്‍ ഔസേഫ് തോമസിന്റെ മകന്‍ വര്‍ഗീസ് ഔസേഫ് (ലിന്റോ 26) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ലിന്റോയുടെ മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ച പച്ച കാഞ്ചിക്കല്‍വീട്ടില്‍ ജോഫിന്‍ ജോസഫ് (28)നെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഏപ്രില്‍ 19നാണ് മധുവിനെ മോബിനും ലിന്റോയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം വെള്ളക്കെട്ടില്‍ തള്ളുകയായിരുന്നു. മോബിന്റെ സഹോദരിയോട് അപമര്യാദയായി പെരുമാറിയതില്‍ പ്രതികാരമായാണ് സുഹൃത്തുകൂടിയായ മധുവിനെ കൊലപ്പെടുത്തിയത്. മദ്യപിച്ചശേഷം ഷിന്റോയും മോബിനും ചേര്‍ന്ന് തെങ്ങിനോടു ചേര്‍ത്തുനിര്‍ത്തി കമ്പിയുപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

രാത്രിയില്‍ ആളൊഴിഞ്ഞ നേരം മധു വീട്ടിലേക്കു പോകുന്ന തെങ്ങുകൊണ്ടുള്ള പാലത്തിനടിയില്‍ മൃതദേഹം തള്ളി. മധു നടന്നുപോകുമ്പോള്‍ പാലത്തില്‍ നിന്ന് വെള്ളത്തില്‍ വീണു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. പിറ്റേന്നാണ് മധുവിന്റെ മൃതദേഹം വെള്ളക്കെട്ടില്‍ നാട്ടുകാര്‍ കാണുന്നത്.

Other News in this category4malayalees Recommends