മസാജ് ചെയ്യാന്‍ ഫ്‌ളാറ്റില്‍ പോയ യുവാവിന് എട്ടിന്റെ പണി: യുവാവിനെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചു

മസാജ് ചെയ്യാന്‍ ഫ്‌ളാറ്റില്‍ പോയ യുവാവിന് എട്ടിന്റെ പണി: യുവാവിനെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചു
ദുബായ്: മസാജ് ചെയ്യാന്‍ പോയ യുവാവിന് സംഭവിച്ചത് ക്രൂരമായ പീഡനം. 34 കാരനാണ് പീഡനമേറ്റത്. മുറിയില്‍ ബന്ധനസ്ഥനാക്കിയ യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം 1,63,790 ദിര്‍ഹം ക്രെഡിറ്റ് കാര്‍ഡ് വഴിയും 15,000 ദിര്‍ഹം പണമായും മോഷ്ടിച്ചു.

ഇയാളുടെ പരാതിയെ തുടര്‍ന്ന് നൈജീരിയ സ്വദേശിനിയായ 35 കാരിയും സുഹൃത്തുക്കളും കോടതിയില്‍ വിചാരണ നേരിടുകയാണ്. ഓഗസ്റ്റ് 21 നാണ് കേസിനാസ്പദമായ സംഭവം. ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മസാജ് ചെയ്യാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണവും മറ്റും മോഷ്ടിക്കലാണ് ഇവരുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.

മുറിയില്‍ പ്രവേശിച്ച തന്നെ കെട്ടിയിട്ടു മര്‍ദിക്കുകയും ഇരുമ്പ് വടി കൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവ് കോടതിയില്‍ പറഞ്ഞു.

അതേസമയം താന്‍ കവര്‍ച്ച ചെയ്തില്ലെന്ന് യുവതി പറഞ്ഞു. താന്‍ സന്ദര്‍ശക വിസയില്‍ വന്നതാണെന്നും അഞ്ചുദിവസം കൂടിയേ രാജ്യത്തു ഉണ്ടാകൂ എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ യുവതി പരാതിക്കാരന് ലൊക്കേഷന്‍ അയച്ചു കൊടുത്തതായി ബോധ്യമായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends