മൂത്രാശയ കല്ല് നീക്കം ചെയ്യാന്‍ കൊടുത്തത് 60,000 രൂപ: വേദന മാറാതായപ്പോള്‍ വീണ്ടും മറ്റൊരിടത്ത് പരിശോധിച്ചപ്പോള്‍ കല്ല് അവിടെത്തന്നെ, പരാതിയുമായി പ്രവാസി

മൂത്രാശയ കല്ല് നീക്കം ചെയ്യാന്‍ കൊടുത്തത് 60,000 രൂപ: വേദന മാറാതായപ്പോള്‍ വീണ്ടും മറ്റൊരിടത്ത് പരിശോധിച്ചപ്പോള്‍ കല്ല് അവിടെത്തന്നെ, പരാതിയുമായി പ്രവാസി
തിരുവനന്തപുരം: ശസ്ത്രക്രിയ പോലും വിശ്വസനീയമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസി യുവാവിന് സംഭവിച്ചതിങ്ങനെ.. മൂത്രാശയ കല്ല് നീക്കം ചെയ്യാന്‍ അയാള്‍ നല്‍കിയത് 60,000 രൂപയാണ്. സ്റ്റെന്റ് ഇട്ടുവെന്നും കല്ല് നീക്കംചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ യുവാവിന് വീണ്ടും വേദന വന്നു. മറ്റൊരിടത്ത് പരിശോധന നടത്തിയപ്പോള്‍ കല്ല് അവിടെത്തന്നെയുണ്ട്.

ഒരു ലക്ഷം രൂപയോളം ചെലവായതിനെ തുടര്‍ന്ന് വാട്‌സാപ്പ് വഴി സന്ദേശം നല്‍കി. ഇതറിഞ്ഞ മനുഷ്യാവകാശ കമ്മിഷന്‍ പരാതി പരിഗണിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവിനാണ് ഇത്തരമൊരു ദുര്‍ഗതി ഉണ്ടായത്. തലസ്ഥാനത്ത് കിള്ളിപ്പാലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിക്കും യൂറോളജിസ്റ്റിനും എതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്വകാര്യ ആശുപത്രിക്കും യൂറോളജിസ്റ്റിനും എതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹന്‍ദാസ് ഉത്തരവിട്ടു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.


Other News in this category4malayalees Recommends