കേരളാ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ദുബായ് സോണ്‍ വിഷന്‍ 2018 കുടുംബസംഗമം സംഘടിപ്പിച്ചു

കേരളാ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ദുബായ് സോണ്‍ വിഷന്‍ 2018 കുടുംബസംഗമം സംഘടിപ്പിച്ചു
കേരളാ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ( KPWA ) ദുബായ് സോണിനു കീഴിലുള്ള KPWA DXB ZONE ക്രിസ്മസ് പുതുവത്സര സംഗമമവും വിഷന്‍ 2018 വിശദീകരണ യോഗവും വൈകുന്നേരം 5:0യോഗവും ബര്‍ദുബായ് ബസ് സ്റ്റേഷനു സമീപമുള്ള നജ്മത് അല്‍ സഹ്ര രെസ്റ്റൗറന്റില്‍ സംഘടിപ്പിച്ചു.

പ്രസ്തുത യോഗത്തില്‍ Kpwa ദുബായ് സോണ്‍ കണ്‍വീനര്‍ ശ്രീ . സുധാകരന്‍ പയ്യന്നുര്‍ അധ്യക്ഷത വഹിച്ചു. യോഗത്തിനു ദുബായ് സോണ്‍ സെക്രട്ടറി ശ്രീ.അസീസ് സ്വാഗതം ആശംസിക്കുകയും ,തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ പരിചയപ്പെടുകയും സ്‌നേഹസമ്മാനം പരസപരം കൈമാറുകയും ചെയ്യ്ത് ഇത് നമ്മുടെ നമ്മുടെ സങ്കടനയുടെ മത സൗഹാര്‍ദം ഉയര്‍ത്തിപിടികുന്ന ഒന്ന് ആയിരുന്നു .തുടര്‍ന്ന് KPWA UAE തുടക്കം മുതലുള്ള പരുപാടികള്‍ ഉള്‍കൊള്ളിച്ച കൊണ്ട് നിര്‍മ്മിക്കുന്ന ഡോക്യൂമെന്ടറി യുടെ ഉദ്ഘാടനം കോര്‍ മെംബേര്‍ ആയ ശ്രി, തോമസ് നിര്‍വ്വഹിച്ചു .ഡോക്യൂമെന്ടറി യുടെ ചുമതല ശ്രീ, രാജേഷ് നായരെ ഏല്പിച്ചു .

പ്രവാസലോകത്തിലും കേരളത്തിലും KPWA നടത്താന്‍പോകുന്നതും ഭാവിയില്‍ എങ്ങനെ ആണ് പ്രവാസ പുനരധിവാസം എന്നതിനെ കുറിച്ച കോര്‍ മെംബേര്‍ ആയ ഷിഹാബ് ഖാന്‍ പ്രബന്ധം അവതരിപ്പിച്ചു .

പ്രവാസികള്‍ക്ക് ഇടയില്‍ KPWA യുടെ സ്വാധിനം എന്നതിനെ പറ്റി കോര്‍ മെമ്പറും യു.എ.ഇ പ്രസിഡന്റ് കൂടെയായ ആയ ശ്രി, ജോസ് നോയല്‍ സംസാരിച്ചു .

കാര്യപരിപാടി

ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം ഉള്‍കൊള്ളുന്ന കേക്ക് നമ്മുടെ KPWA ബാലവേദി കുട്ടുകാര്‍ മുറിച്ച എല്ലാവര്ക്കും മധുരം നുകര്‍ന്നു. യു.എ.ഇ രക്ഷാധികാരി ശ്രീ .ദിലീപ് കൊട്ടാരക്കര ,യു.എ.ഇ ട്രഷറര്‍ ശ്രീ .മുത്തു കെ പട്ടാമ്പി സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും , ലക്ഷ്യങ്ങളെ കുറിച്ചും,സംഘടനയുടെ ഘടന , പ്രവര്‍ത്തന ശൈലി എന്നിവയെ വിശദികരിക്കുകയും ഉണ്ടായി .


ചടങ്ങില്‍ ശ്രീ .ഷര്‍ഫുഡിന് (RAK ), ശ്രീ .നാസര്‍ (UAQ ), ശ്രീ .സതീഷ് (SHARJA ), ശ്രിമതി, ഷൈനി പ്രസിഡന്റ് വനിതാവിഭാഗം യു.എ.ഇ തുടങ്ങിയ വിവിധ എമിരേറ്റ്‌സ് കണ്‍വീനര്‍മാര്‍ പങ്കെടുത്തു.

ചടങ്ങില്‍ ദുബായ് സോണ്‍ ഏരിയ ഭാരവാഹികളും പങ്കെടുത്തു

ശ്രീ,ജയേഷ് (AL QUZAIS കണ്‍വീനര്‍)

ശ്രീ .രാജേഷ് നായര്‍ (AL QUZAIS സെക്രട്ടറി )

ശ്രീ,അനില്‍കുമാര്‍ (ബര്‍ദുബായ് കണ്‍വീനര്‍

ശ്രീ .സുരേഷ്‌കുമാര്‍ (ബര്‍ദുബായ് സെക്രട്ടറി )

ശ്രീ.ബശീര്‍ (ALQUOZ )

ശ്രീ .പ്രശാന്ത് കുമാര്‍ (ALQUOZ )

ശ്രീ.രഞ്ജു (JABEL ALI)

ശ്രീ .സിദ്ധാര്‍ഥ് (JABEL ALI)

ശ്രീ .പ്രസാദ് (RASHIDIYA )

ശ്രീ .ഷമീര്‍ (DEIRA )

ശ്രിമതി, ശ്രീരഞ്ജിനി രാജേഷ് കണ്‍വീനര്‍ വനിതാ വിഭാഗം ദുബായ് ശ്രിമതി. പിങ്കി വര്ഗീസ് ഏരിയ സെക്രട്ടറി ബര്‍ദുബായ് വനിതാ വിഭാഗം

വിഷന്‍ 2018 ഭാഗമായി രണ്ട് പ്രൊജെക്ട്കള്‍ പ്രവാസികളുടേതായി തുടങ്ങുവാനും തീരുമാനിച്ചു .

മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കാനും , പരമാവതി ആളുകളെ മെമ്പര്‍മാരാക്കാനും തീരുമാനിച്ചു

അംഗങ്ങളുടെ കൈയില്‍ നിന്നും മെമ്പര്‍ഷിപ് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഭാരവാഹികളെ ചുമതലപ്പെടുത്തി .

എല്ലാ മാസത്തിലും എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ നടത്തി പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുവാന്‍ തീരുമാനിച്ചു .

നോര്‍ക്ക അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കുന്നത് മായി ബന്ധപ്പെട്ട കാര്യങ്ങള്‍ മേല്‍കമ്മറ്റിയു മായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.

ഭാവി പ്രവര്‍ത്തങ്ങള്‍ വിപുലീകരികുന്നതിന് കൂടുതല്‍ മെമ്പേഴ്‌സിനെ ഉള്‍ക്കൊള്ളിച് പ്രവൃത്തികുന്നതിന് ബര്‍ദുബായ് ഏരിയ രണ്ട് ആയി തിരിച്ച എക്‌സിക്യൂട്ടീവ് മുമ്പാകെ .

*ബര്‍ദുബായ് ഏരിയ ചുമതലയുള്ള ഭാരവാഹികള്‍*


ശ്രീ .അബ്ദുള്‍ റഷീദ് (കണ്‍വീനര്‍ )

ശ്രീ .സുരേഷ്‌കുമാര്‍ (സെക്രട്ടറി )


*കാരമാ ഏരിയ ചുമതലയുള്ള ഭാരവാഹികള്‍*


ശ്രീ.അനില്‍കുമാര്‍ (കണ്‍വീനര്‍ )

ശ്രീ .ഷംസുഡീന്‍ (സെക്രട്ടറി )


ഫെബ്രുവരി മാസത്തില്‍ KPWA യുടെ ഒരു വിനോദയാത്ര സങ്കടിപ്പിക്കാനും തീരുമാനം ആയി .


തുടര്‍ന്ന് ശ്രീ . അനില്‍കുമാര്‍ (കാരമ കണ്‍വീനര്‍ ) യോഗത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും , സാങ്കേതിക കാരണങ്ങളാല്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ പോയ എല്ലാ അംഗങ്ങള്‍ക്കും നന്ദി പറയുകയും തുടര്‍ന്ന് 8 .00 നു യോഗം പിരിയുകയും ചെയ്തു.KPWA ദുബായ് zone(kpwa യുഎഇ ചാപ്റ്റര്‍ )Other News in this category4malayalees Recommends