ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിന്നത് പേരെടുക്കാന്‍ വേണ്ടി മാത്രം; ഭര്‍ത്താവ് ജയിച്ചതറിഞ്ഞ് മെലാനിയ ആര്‍ത്ത് കരഞ്ഞു; പ്രസിഡന്റും ഭാര്യയും അന്തിയുറങ്ങുന്നത് രണ്ട് കിടപ്പുമുറികളില്‍ ;ട്രംപിന്റെ രഹസ്യങ്ങളടങ്ങിയ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുന്നു

ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിന്നത് പേരെടുക്കാന്‍ വേണ്ടി മാത്രം; ഭര്‍ത്താവ് ജയിച്ചതറിഞ്ഞ് മെലാനിയ ആര്‍ത്ത് കരഞ്ഞു; പ്രസിഡന്റും ഭാര്യയും അന്തിയുറങ്ങുന്നത് രണ്ട് കിടപ്പുമുറികളില്‍ ;ട്രംപിന്റെ രഹസ്യങ്ങളടങ്ങിയ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുന്നു
അമേരിക്കയെ സമുദ്ധരിക്കുന്നതിന് പിറവിയെടുത്ത പുണ്യാളനാണ് താനെന്ന മട്ടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ ഓരോ വിഷയത്തിലും കത്തിക്കയറുന്നത്. എന്നാല്‍ താന്‍ പ്രസിഡന്റാകുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും വെറുമൊരു പേരെടുക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. അദ്ദേഹം വെറും ഭാഗ്യം കൊണ്ട് മാത്രമാണ് ജയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

തന്റെ ഭര്‍ത്താവ് പ്രസിഡന്റാകുന്നത് ഭാര്യ മെലാനിയ ട്രംപിന് തീരെ ഇഷ്ടമല്ലായിരുന്നുവെന്നും അതിനാല്‍ അദ്ദേഹം ജയിച്ചതറിഞ്ഞ് മെലാനിയ ആര്‍ത്ത് കരഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ ജീവിതത്തിലെ ഇതുവരെ പുറത്ത് വരാത്ത രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത് അടുത്തിടെ പുറത്തിറങ്ങിയ ' ഫയര്‍ ആന്‍ഡ് ഫുറി; ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്' പുസ്തകമാണ്. മൈക്കല്‍ വോള്‍ഫ് എന്ന എഴുത്തുകാരന്‍ വൈറ്റ് ഹൗസിലെയും ട്രംപിന്റെയും അടുത്ത ഉറവിടങ്ങളെ അടിസ്ഥാനമാക്കിയാണീ പുസ്തകം രചിച്ചിരിക്കുന്നത്.

പ്രസിഡന്റും ഭാര്യയും അന്തിയുറങ്ങുന്നത് രണ്ട് കിടപ്പുമുറികളിലാണെന്ന വിധത്തിലുള്ള കിടപ്പറ രഹസ്യങ്ങള്‍ പോലും വെളിപ്പെടുത്തുന്ന ഈ പുസ്തകം നിലവില്‍ ചൂടപ്പം പോലെ വിറ്റഴിയുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാംപയിനിംഗ് വേളയില്‍ ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജാറെദ്കുഷ്നറും ലോക പ്രശസ്തി നേടിയിരുന്നു. ഇലക്ഷന് ഒരു കൈ പയറ്റിയതിലൂടെ ട്രംപ് അതില്‍ കവിഞ്ഞൊന്നും ലക്ഷ്യമിട്ടിരുന്നില്ലെന്നും വോള്‍ഫ് എഴുതിയിരിക്കുന്നു. താന്‍ ഒരിക്കലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് ട്രംപ് മെലാനിയക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും അത് തകര്‍ന്നപ്പോഴാണ് മെലാനിയ ആര്‍ത്ത് കരഞ്ഞതെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.Other News in this category4malayalees Recommends