കാനഡയിലെ സമ്പദ് വ്യവസ്ഥയില്‍ ഡിസംബറില്‍ 79,000 ജോലികള്‍ പുതുതായി;തൊഴിലില്ലായ്മ നിരക്കില്‍ 5.7 ശതമാനം ഇടിച്ചിലുണ്ടായി; 1976ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്; പകുതിയിലധികം തൊഴിലുകളും ആല്‍ബര്‍ട്ടയിലും ക്യൂബെക്കിലും

കാനഡയിലെ സമ്പദ് വ്യവസ്ഥയില്‍ ഡിസംബറില്‍  79,000 ജോലികള്‍ പുതുതായി;തൊഴിലില്ലായ്മ നിരക്കില്‍ 5.7 ശതമാനം ഇടിച്ചിലുണ്ടായി;  1976ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്; പകുതിയിലധികം തൊഴിലുകളും  ആല്‍ബര്‍ട്ടയിലും ക്യൂബെക്കിലും
കാനഡയിലെ സമ്പദ് വ്യവസ്ഥയിലേക്ക് ഡിസംബറില്‍ 79,000 ജോലികള്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 1976ന് ശേഷമുള്ള ഏറ്റവു താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. അതായത് തല്‍ഫലമായി തൊഴിലില്ലായ്മ നിരക്കില്‍ 5.7 ശതമാനമാണ് കുറവുണ്ടായിരിക്കുന്നതെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍ ബ്ലൂം ബെര്‍ഗ് ഒരു സര്‍വേ നടത്തിയിരുന്നു.

ഈ സര്‍വേ പ്രകാരം എല്ലാ പ്രവിശ്യകളും സമ്പദ് വ്യവസ്ഥയിലേക്ക് തൊഴിലുകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ പുതിയ ജോലികളില്‍ പകുതിയിലധികവും ആല്‍ബര്‍ട്ടയുടെയും ക്യൂബെക്കിന്റെയും സംഭാവനയായിരുന്നു. ഇവയില്‍ ഓരോന്നും 26,000 വീതം തൊഴിലുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ക്യൂബെക്ക് ഇക്കാലത്ത് തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന കാര്യത്തില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നുവെന്നും തല്‍ഫലമായി ഇവിടുത്തെ തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡ് താഴ്ചയായ 4.9 ശതമാനത്തിലെത്തിയിരുന്നുവെന്നും ബാങ്ക് ഓഫ് മോണ്‍ട്‌റിയല്‍ എക്കണോമിസ്റ്റായ റോബര്‍ട്ട് കാവ്കിക് വെളിപ്പെടുത്തുന്നു.

ഇത്തരത്തില്‍ തൊഴിലുകളുടെ കാര്യത്തില്‍ കനത്ത കുതിച്ച് ചാട്ടമുണ്ടായെന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്ത് വന്നതിനെ തുടര്‍ന്ന് ലൂണിയും അതിനനുസരിച്ച് കുതിച്ച് കയറിയിരുന്നു. അതായത് ലൂണിയുടെ വില 80.74 യുഎസ് സെന്റ്‌സായാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി നിക്ഷേപകരും ഉത്സാഹത്തോടെ രംഗത്തെത്തിയിരുന്നു. തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന കാര്യത്തില്‍ 2017 ഏതാണ്ട് 2002നെ ഓര്‍മിപ്പിച്ചിരുന്നു. ആ വര്‍ഷം കാനഡയിലെ സമ്പദ് വ്യവസ്ഥയില്‍ 423,000 പുതിയ തൊഴിലുകളായിരുന്നു കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നത്.


Other News in this category4malayalees Recommends