നിങ്ങള്‍ക്ക് വണ്ണം കുറയ്ക്കണോ? അതിന് നല്ലത് ചപ്പാത്തിയോ ചോറോ?

നിങ്ങള്‍ക്ക് വണ്ണം കുറയ്ക്കണോ? അതിന് നല്ലത് ചപ്പാത്തിയോ ചോറോ?
വണ്ണം കുറയ്ക്കണമെന്നുണ്ട്, എന്നാല്‍ ചോറു തിന്നാതിരിക്കാന്‍ പലര്‍ക്കും കഴിയില്ല. ചോറും ചപ്പാത്തിയൊന്നും കഴിക്കാതെ എങ്ങനെ ജീവിക്കും എന്ന മട്ടാണ്. വണ്ണം കുറയ്ക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നവര്‍ അരിയാഹാരത്തിനു പകരം ചപ്പാത്തി സ്വീകരിക്കുന്നത് സാധാരണമാണ്. എന്തുകൊണ്ടാണെന്ന് അറിയാമോ?

പോഷകാംശങ്ങളെക്കാള്‍ സോഡിയം കണ്ടന്റ് ആണ് ഇവയെ വേര്‍തിരിക്കുന്നത്. അരിയെ അപേക്ഷിച്ചു ചപ്പാത്തിയില്‍ സോഡിയം കണ്ടന്റ് കൂടുതലാണ്. കൂടാതെ ചപ്പാത്തിയെ അപേക്ഷിച്ച് അരിയാഹാരത്തില്‍ ഫൈബര്‍, പ്രോട്ടീന്‍, ഫാറ്റ് എന്നിവ കുറവാണ്. ഇതിനുപുറമേ അരിഭക്ഷണത്തില്‍ കാലറിയും കൂടുതലാണ്.


എന്നാല്‍ അരിയാഹാരം ഒഴിവാക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എണ്ണം നോക്കാതെ ചപ്പാത്തി കഴിക്കാമെന്നു കരുതരുത്. കാരണം അമിതമായാല്‍ പ്രശ്‌നമാണ്. ആരോഗ്യവാനായ ഒരാള്‍ നാലു ചപ്പാത്തി, അതില്‍ കൂടുതല്‍ കഴിക്കരുതെന്നാണ് പറയുന്നത്.

Other News in this category4malayalees Recommends