യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉത്തരകൊറിയ നടത്തുന്ന തിരക്കിട്ട ആണവപരീക്ഷണങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ തികഞ്ഞ പരാജയം; യുഎസിനെ ആക്രമിക്കാനാവുന്ന ആണവമിസൈല്‍ നിര്‍മിക്കാന്‍ പ്യോന്‍ഗ്യാന്‍ഗ് വര്‍ഷങ്ങളെടുക്കുമെന്ന യുഎസ് ഇന്റലിജന്‍സിന്റെ പ്രവചനം പാളി

യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉത്തരകൊറിയ നടത്തുന്ന തിരക്കിട്ട ആണവപരീക്ഷണങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ തികഞ്ഞ പരാജയം; യുഎസിനെ ആക്രമിക്കാനാവുന്ന ആണവമിസൈല്‍ നിര്‍മിക്കാന്‍ പ്യോന്‍ഗ്യാന്‍ഗ് വര്‍ഷങ്ങളെടുക്കുമെന്ന യുഎസ് ഇന്റലിജന്‍സിന്റെ പ്രവചനം പാളി
ഉത്തരകൊറിയ നടത്തുന്ന ആണവ പരീക്ഷണങ്ങളുടെ പുരോഗതി മുന്‍കൂട്ടി കണ്ടെത്തുന്നതില്‍ യുഎസ് ഇന്റലിജന്‍സ് തികഞ്ഞ പരാജയമാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.ഉത്തരകൊറിയ ബോംബ് നിര്‍മിക്കുന്നുണ്ടങ്കിലും ന്യൂക്ലിയര്‍ വാര്‍ഹെഡോട് കൂടിയതും അമേരിക്കന്‍ നഗരങ്ങളെ ആക്രമിക്കുന്നതിന് പര്യാപ്തവുമായ മിസൈല്‍ വികസിപ്പിക്കുന്നത് മെല്ലെയാക്കുന്നതിനോ അല്ലെങ്കില്‍ തടയുന്നതിനോ വേണ്ടത്ര സമയമുണ്ടെന്നുമായിരുന്നു യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം ആരംഭിക്കുമ്പോള്‍ ഉറപ്പ് നല്‍കിയിരുന്നത്.

അതായത് ഇത്തരമൊരു മിസൈല്‍ നിര്‍മിക്കാന്‍ ഉത്തരകൊറിയക്ക് ചുരുങ്ങിയത് നാല് വര്‍ഷങ്ങളെങ്കിലും വേണ്ടി വരുമെന്നായിരുന്നു ഏജന്‍സികള്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇക്കാലത്തിനിടെ ട്രംപിന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോന്‍ഗ് ഉന്നുമായി വിലപേശല്‍ നടത്താമെന്നും അല്ലെങ്കില്‍ ഉത്തരകൊറിയയുടെ നീക്കത്തെ നേരിടാന്‍ ബദല്‍ നീക്കം നടത്താമെന്നുമായിരുന്നു അവര്‍ ഉറപ്പേകിയിരുന്നത്. കിമ്മിന് കോണ്ടിനെന്റല്‍ യുഎസിനെ 2020 വരെ അല്ലെങ്കില്‍ 2022 വരെ ആക്രമിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇത്തരത്തില്‍ ആദ്യത്തെ അവലോകനത്തില്‍ പങ്കെടുത്തിരുന്നു ഒരു ഒഫീഷ്യല്‍ അന്ന് ഉറപ്പേകിയിരുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള യുഎസ് ഇന്റലിജന്‍സ് ഏജന്‍സുകളുടെ പ്രവചനത്തെയും അമിതമായ ആത്മവിശ്വാസത്തെയും കാറ്റില്‍ പറത്തിക്കൊണ്ട് 2016ല്‍ കിം എട്ട് ഇന്റര്‍മീഡിയറ്റ്-റേഞ്ച്മിസൈലുകളാണ് പ രീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഏഴെണ്ണം പാഡില്‍ വച്ചോ സഞ്ചരിക്കുന്നതിനിടയില്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പോ പൊട്ടിത്തെറിക്കുകയുമായിരുന്നു.ഇതിനെ അമേരിക്ക കടുത്ത ആശങ്കയോടെയാണ് നോക്കിക്കണ്ടിരുന്നത്. ഉത്തരകൊറിയ ഇതിന് പുറമെ അഞ്ച് അണ്ടര്‍ഗ്രൗണ്ട് അറ്റോമിക് ടെസ്റ്റുകളും നടത്തിയിരുന്നു. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഉത്തരകൊറിയക്ക് കൂടുതല്‍ ശക്തമായ ഹൈഡ്രജന്‍ ബോംബ് നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നായിരുന്നു അപ്പോഴും അമേരിക്കയിലെ ഇന്റലിജന്‍സ് സമൂഹം ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്കകം അവരുടെ പ്രവചനം തെറ്റാണെന്ന് തെളിയിക്കാന്‍ പ്യോന്‍ഗ്യാന്‍ഗിന് സാധിക്കുകയും ചെയ്തിരുന്നു

Other News in this category4malayalees Recommends