കാനഡയില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് ഈ വര്‍ഷം മുതല്‍ ടാക്‌സ് റിട്ടേണ്‍സ് ഫോണിലൂടെ നിര്‍വഹിക്കാം; ഫയല്‍ മൈ റിട്ടേണിലൂടെ ഫോണ്‍ വഴി ചോദ്യങ്ങള്‍ക്കുത്തരമേകി റിട്ടേണ്‍സ് സമര്‍പ്പിക്കാം; അര്‍ഹതയുള്ളവര്‍ക്ക് കത്തയക്കും; 950,000 കാനഡക്കാര്‍ക്ക് പ്രയോജനം

കാനഡയില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് ഈ വര്‍ഷം മുതല്‍ ടാക്‌സ് റിട്ടേണ്‍സ് ഫോണിലൂടെ നിര്‍വഹിക്കാം; ഫയല്‍ മൈ റിട്ടേണിലൂടെ ഫോണ്‍ വഴി ചോദ്യങ്ങള്‍ക്കുത്തരമേകി റിട്ടേണ്‍സ് സമര്‍പ്പിക്കാം; അര്‍ഹതയുള്ളവര്‍ക്ക് കത്തയക്കും; 950,000 കാനഡക്കാര്‍ക്ക് പ്രയോജനം
കുറഞ്ഞ വരുമാനമുള്ള കാനഡക്കാര്‍ക്ക് ഇനി മുതല്‍ അവരുടെ ടാക്‌സ് റിട്ടേണ്‍സ് ഫോണിലൂടെ നിര്‍വഹിക്കാന്‍ ഈ വര്‍ഷം അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഓട്ടോമേറ്റഡ് സര്‍വീസ് ' ഫയല്‍ മൈ റിട്ടേണ്‍' എന്നാണ് അറിയപ്പെടുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം നാഷണല്‍ റവന്യൂ മിനിസ്റ്ററായ ഡയാനെ ലെബൗട്ട്ഹില്ലര്‍ ഇന്നാണ് നടത്തിയിരിക്കുന്നത്. ഇതിന്റെ പ്രയോജനം കുറഞ്ഞ വരുമാനമുള്ള 950,000 കാനഡക്കാര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

ടെലിഫോണിലൂടെ ഒരു കൂട്ടം ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാണ് അവര്‍ക്ക് റിട്ടേണ്‍സ് സമര്‍പ്പിക്കാന്‍ വഴിയൊരുങ്ങുന്നത്. മൊത്തം ടാക്‌സ് ഫയല്‍ ചെയ്യുന്നവരുടെ രണ്ട് മുതല്‍ അഞ്ച് ശതമാനം വരുന്നവര്‍ക്കാണിതിന്റെ ഗുണം ലഭിക്കുന്നത്. പുതിയ സര്‍വീസിന് അര്‍ഹരായവര്‍ക്ക് ഫെബ്രുവരി മധ്യം മുതല്‍ പഴ്‌സണലൈസ്ഡ് ഇന്‍വിറ്റേഷന്‍ ലെറ്ററുകള്‍ ലഭിക്കുന്നതായിരിക്കും. ഇവര്‍ക്ക് യാതൊരു വിധത്തിലുമുള്ള പേപ്പര്‍ വര്‍ക്കുകളുമില്ലാതെ കിഴിവുകള്‍, ബെനഫിറ്റുകള്‍, ക്രെഡിറ്റുകള്‍ തുടങ്ങിയവ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നതായിരിക്കുമെന്നും കാനഡ റവന്യൂ ഏജന്‍സി വെളിപ്പെടുത്തുന്നു.

റിട്ടേണ്‍സ് സമര്‍പ്പിക്കുന്ന സിസ്റ്റത്തെ കൂടുതല്‍ എളുപ്പമാക്കുന്നതിനും കൂടുതല്‍ പേരെ ഫയല്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണീ മാറ്റം നടപ്പിലാക്കുന്നതെന്നും സിആര്‍എ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പേപ്പര്‍ ടാക്‌സ് ഫോമുകള്‍ ഉപയോഗിച്ചവര്‍ക്ക് ഈ വര്‍ഷം മെയിലിലൂടെ നേരിട്ട് ഒരു ടാക്‌സ് പാക്കേജ് ലഭിക്കുമെന്നും ലെബൗട്ട്ഹില്ലര്‍ അറിയിച്ചിട്ടുണ്ട്. അതായത് ഇത് കാനഡ പോസ്റ്റ്, സര്‍വീസ് കാനഡ, അല്ലെങ്കില്‍ കെയ്‌സെ പോപ്പുലറീ ഡെസ്ജാര്‍ഡിന്‍സ് ഔട്ട് ലെറ്റ് എന്നിവയില്‍ നിന്നുമെടുക്കേണ്ടതില്ലെന്ന് സാരം. ഏതാണ്ട് രണ്ട് മില്യണോളം കാനഡക്കാരാണ് 2017ല്‍ പേപ്പറിലൂടെ കഴിഞ്ഞ വര്‍ഷം ടാക്‌സ് റിട്ടേണ്‍സ് നിര്‍വഹിച്ചിരുന്നത്. 2012ല്‍ ഇവരുടെ എണ്ണം നാല് മില്യണായിരുന്നു.

Other News in this category4malayalees Recommends