രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മിലിട്ടറി ഓഫീസറായ വൈസ് അഡ്മിറല്‍ മാര്‍ക്ക് നോര്മനെതിരെയുള്ള ആര്‍സിഎംപി കേസ് പ്രോസിക്യൂട്ടര്‍മാരെ കഴിഞ്ഞ സമ്മറില്‍ ഏല്‍പ്പിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നോര്‍മന്‍ ഇതുവരെ ചാര്‍ജുകളൊന്നും നേരിട്ടിട്ടില്ലെങ്കിലും ഇനിയും അദ്ദേഹം നീതിക്ക് വേണ്ടി കൂടുതല്‍ കാത്തിരിപ്പ് നടത്തേണ്ടി വരുമെന്നാണ് വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്. കാബിനറ്റ് രഹസ്യങ്ങള്‍ ക്യൂബെക്ക് ഷിപ് യാര്‍ഡിലെ എക്സിക്യൂട്ടീവുകള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന കുറ്റമാണ് ഇദ്ദേഹത്തിന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.
കുറ്റം വെളിപ്പെട്ടതിനെ തുടര്‍ന്ന് നോര്‍മനെ പ്രസ്തുത സ്ഥാനത്ത് നിന്നും പുറത്താക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ഈ കേസുമായി ബന്ധപ്പെട്ട ഫയല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കഴിഞ്ഞ ജൂലൈയില്‍ കൈമാറിയെന്നാണ് ഈ ഫയലുമായി ബന്ധപ്പെട്ട ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച അന്വേഷണം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നും ഇതിന്റെ പുരോഗതിയെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായങ്ങളൊന്നും പറയാന്‍ സാധിക്കില്ലെന്നും ആര്‍സിഎംപി വക്താവ് സ്റ്റെഫാനി ഡുമൗളിന് പ്രതികരിച്ചു.
കഴിഞ്ഞ സ്പ്രിംഗ് സീസണിലായിരുന്നു ഇത് സംബന്ധിച്ച രേഖകള്‍ കോടതി പുറത്ത് വിട്ടിരുന്നത്. ഇത് പ്രകാരം നോര്‍മന്‍ കാബിനറ്റ് രഹസ്യങ്ങള്‍ ക്യൂബക്കിലെ ലെവിസിലുള്ള ഷിപ്പ് ബില്‍ഡിംഗ് കമ്പനി യുടെ എക്സിക്യൂട്ടീവായ ചാന്റിയര് ഡേവിക്ക് ചോര്‍ത്തിക്കൊടുത്തുവെന്നായിരുന്നു വെളിപ്പെടുത്തപ്പെട്ടത്. പേര് വെളിപ്പെടുത്താത്ത മറ്റൊരു ഗവണ്മെന്റ് ഒഫീഷ്യലും ഇതില്‍ ഭാഗഭാക്കായിരുന്നുവെന്നും ഈ രേഖ വെളിപ്പെടുത്തുന്നു. 2015 അവസാനത്തിലായിരുന്നു ഈ ഹൈ പ്രൊഫൈല്‍ കേസിനെ സംബന്ധിച്ച വാര്‍ത്തകള്‍ പരന്നിരുന്നത്. നേവിക്കായുള്ള 668മില്യണ്‍ഡോളര്‍ വില വരുന്ന ഒരു ടെംപററി സപ്ലൈ ഷിപ്പിനുള്ള കോണ്ട്രാക്ടിനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളായിരുന്നു നോര്‍മന്‍ ചോര്‍ത്തി നല്‍കിയിരുന്നത്.