വാട്ട്‌സ്ആപ്പില്‍ പുതിയ മാറ്റം: നിങ്ങളെ കാത്തിരിക്കുന്ന ഫീച്ചര്‍ ഇതാണ്..

വാട്ട്‌സ്ആപ്പില്‍ പുതിയ മാറ്റം: നിങ്ങളെ കാത്തിരിക്കുന്ന ഫീച്ചര്‍ ഇതാണ്..
വാട്ട്‌സ്ആപ്പ് അനുദിനം മാറികൊണ്ടിരിക്കുകയാണ്. പുതിയ ഫീച്ചറുകള്‍ ഇറക്കി വാട്ട്‌സ്‌പ്രേമികളെ ആകര്‍ഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് വാട്ട്‌സ് ആപ്പിന്റെ ഏറ്റവും വലിയ പൊരിയമ്മയായ ഡിലീറ്റ് ഫോര്‍ എവെരി വണ്‍ അവതരിപ്പിച്ചത്.

ഗ്രൂപ്പുകളിലും ഇനി മുതല്‍ വാട്ട്‌സ് ആപ്പ് ഉപഭോതാക്കള്‍ക്ക് വീഡിയോ കോളിംഗ് ചെയ്യുവാനുള്ള സൗകര്യം ഈ അപ്‌ഡേഷനുകളില്‍ ലഭിക്കുന്നതാണ്. വാട്ട്‌സ് ആപ്പിന്റെ വോയ്‌സ് കോള്‍ വിന്‍ഡോയില്‍ പുതിയ ബട്ടന്‍ ഉണ്ടാകും. ഒരു ക്ലിക്കിലൂടെ തന്നെ വീഡിയോ കോളിലേക്ക് മാറാമെന്നാണ് സൂചന.

ഉടന്‍ തന്നെ മറുപുറത്തുള്ള ആള്‍ക്ക് വീഡിയോ കോളിലേക്ക് മാറാന്‍ തയ്യാറാണോ എന്ന രീതിയില്‍ ഒരു സന്ദേശമെത്തും. തുടര്‍ന്ന് അയാളുടെ അനുവാദം ഉണ്ടെങ്കില്‍ വീഡിയോ കോളിലേക്ക് മാറാവുന്നതാണ്.Other News in this category4malayalees Recommends