ഭര്‍ത്താവ് കേറാന്‍ വേണ്ടി അധ്യാപിക ട്രെയിന്‍ പത്ത് മിനിറ്റോളം തടഞ്ഞു: യുവതിയെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് ഇട്ടു, വീഡിയോ കാണാം

ഭര്‍ത്താവ് കേറാന്‍ വേണ്ടി അധ്യാപിക ട്രെയിന്‍ പത്ത് മിനിറ്റോളം തടഞ്ഞു: യുവതിയെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് ഇട്ടു, വീഡിയോ കാണാം
ഭര്‍ത്താവ് ഇപ്പോള്‍ വരുമെന്ന് പറഞ്ഞ് ഒരു അധ്യാപിക ട്രെയിന്‍ പത്ത് മിനിറ്റോളം തടഞ്ഞു. സാഹസികമായ വീഡിയോ വൈറലായി. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി ഡോറിന്റെ അടുത്ത് നിന്ന് മാറാതെ അവിടെ തന്നെ നിലയുറപ്പിച്ച് നില്‍ക്കുകയായിരുന്നു.

കാര്യമെന്തെന്ന് അന്വേഷിച്ചപ്പോള്‍ തന്റെ ഭര്‍ത്താവ് വരുന്നുണ്ടെന്നും ട്രെയിന്‍ ഇപ്പോള്‍ പോകല്ലെയെന്നും പറഞ്ഞാണ് യുവതി നില്‍ക്കുന്നത്. എന്നാല്‍ വണ്ടി പുറപ്പെടാനുള്ള സമയമായെന്നും ഇത് അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ലൂങ് ഹാലി എന്ന സ്‌കൂള്‍ അധ്യാപികയാണ് അതിവേഗ ട്രെയിന്‍ തടഞ്ഞത്.

ഒടുവില്‍ പൊലീസ് വന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും യുവതി ഡോറിന്റെ കമ്പിയില്‍ നിന്നും പിടിവിടുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ദേഷ്യപ്പെട്ട യാത്രക്കാരും പൊലീസ് ഉദ്യോഗസ്ഥനും യുവതിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നുണ്ടെങ്കിലും അതൊന്നും അവര്‍ ചെവി കൊണ്ടില്ല. തന്റെ ഭര്‍ത്താവ് ടിക്കറ്റ് കൗണ്ടറില്‍ ഉണ്ടെന്നും ഇപ്പോള്‍ അദ്ദേഹം വരുമെന്നും പറഞ്ഞ് യുവതി വാശിപിടിച്ചു.

അവസാനം ക്ഷമ നശിച്ച പൊലീസുകാരന്‍ യുവതിയെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് ഇടുകയായിരുന്നു. പിന്നീട് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. ഏകദേശം 20,000 യുവാനോളം പിഴ ചുമത്തി ഇവരെ പറഞ്ഞുവിട്ടു.


Other News in this category4malayalees Recommends